The Silasasan by King Maveli

The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ്‌ അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ്‌ പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:

Popular Posts

Total Pageviews

Tuesday, 7 July 2009

കാഞ്ഞിരിപ്പള്ളിക്കാര്‍ സ്തുതിക്കേണ്ട ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍

കാഞ്ഞിരിപ്പള്ളിക്കാര്‍ സ്തുതിക്കേണ്ട
ലണ്ടനിലെ കെവ്വ്(Kew) ഗാര്‍ഡന്‍


ലണ്ടനിലെ ക്യൂ ബൊട്ടാണിക്കല്‍ ഗാര്‍ഡനോടു

നാം കാഞ്ഞിരിപ്പള്ളിക്കാര്‍ വളരെയേറെ
കടപ്പെട്ടിരിക്കുന്നു.

1600 ല്‍ ലോര്‍ഡ് കാപ്പെല്‍ ആണ് ഈ ഗാര്‍ഡനു
തുടക്കം കുറിച്ചത്.ജോര്‍ജ് മൂന്നമ്ന്‍റെ മാതാവ് അഗസ്റ്റാ
രാജകുമാരി സസ്യപരീക്ഷണങ്ങള്‍ക്കായി ഈ ഗാര്‍ഡന്‍ റെ
ഏതാനും ഭാഗം മാറ്റിവച്ചു.അതില്‍ വയ്ച്ചു പിടിപ്പിച്ച റബര്‍
തൈകളില്‍ ചിലതാണ് തിരുവിതാം കൂറിലേക്കു കൊണ്ടുവരപ്പെട്ടത്.
അന്ന്‍ 3.6 ഹെക്ടര്‍ ആയിരുന്നുവെങ്കില്‍ ഇന്നത് 117 ഹെക്ടര്‍.
ഇന്ന്‍ റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നാണ് പേര്‍.
ഏറ്റവും കൂടുതല്‍ ഇനം സസ്യങ്ങള്‍ വളര്‍ത്തപ്പെടുന്ന തോട്ടം

Tuesday, 9 June 2009

Friday, 5 June 2009

 

Another leader from Kanjirappaally
Posted by Picasa

Friday, 15 May 2009

Monday, 27 April 2009

അവര്‍ക്കൊരു ഗൗഡ നമുക്കൊരു ഭാര്‍ഗ്ഗവന്‍ പിള്ള

(From Wikie)

അവര്‍ക്കൊരു ഗൗഡ നമുക്കൊരു ഭാര്‍ഗ്ഗവന്‍ പിള്ള

ഒന്‍പതു കൊല്ലം മുമ്പാണ്.1999 ഏപ്രില്‍.മകന്‍ അജേഷ്
മൈസ്സൂറിലെ കെ.ആര്‍.മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജിയില്‍
ബിരുദാന്തര പഠനം നടത്തുന്നു.അവനെ സന്ദര്‍ശിക്കാന്‍ ബാഗ്ലൂര്‍
വഴി മൈസ്സൂറിനു പോകുമ്പോള്‍ 53 കിലോമീറ്റര്‍ കഴിഞ്ഞു
രാംനഗര്‍ എന്ന പെരുമ്പാറകൂട്ടങ്ങളുടെ നാട്ടില്‍ വിശ്രമത്തിനും
ലഘുഭക്ഷണത്തിനും ആയി വഴിയോരത്തു കണ്ട ഭോജനശാലയില്‍
ഇറങ്ങി.പരമ്പരാഗത കര്‍ണ്ണാടക ശൈലിയിലുള്ള ഭോജന ശാല.
വയര്‍ നിറഞ്ഞുകഴിഞ്ഞപ്പോള്‍ അടുത്തു കണ്ട് ഗേറ്റ് ഏതെന്നു
നോക്കി,അങ്ങിനെയാണ് എച്.എല്‍ ദേവ ഗൗഡ എന്ന റിട്ടയാര്‍ഡ്
ഐ.ഏ.എസ്സ് ഓഫീസ്സര്‍ സ്ഥാപിച്ച ജ്ഞാനപാദലോക എന്ന
കര്‍ണ്ണാടക പൈതൃകമ്യൂസ്സിയം കണ്ടെത്തുന്നത്. പിന്നീടതു വഴി
പോയപ്പോഴെല്ലാം കര്‍ണ്ണാടകയുടെ പുരാതനതിരുശേഷിപ്പുകള്‍
സമാഹരിക്കപ്പെട്ടിരിക്കുന്ന പ്രസ്തുത കെട്ടിട സമുച്ചയം സന്ദര്‍ശിച്ചിരുന്നു.
1994 മെയ് 12 നു മാത്രം ആരംഭിച്ച ആ മ്യൂസ്സിയം അന്നു ശൈശവ ദശയില്‍
ആയിരുന്നു.

ശൈവ വൈഷ്ണവ സംയോഗത്തെ ചിത്രീ കരിക്കുന്ന ഗേറ്റ്
ആരുടേയും ശ്രദ്ധയെ ആകര്‍ഷിക്കും. മുമ്പില്‍ വലിയൊരു തിരികല്ല്.
രണ്ടു പോത്തുകളെ കെട്ടിയാണതു പ്രവര്‍ത്തിപ്പിച്ചിരുന്നതു.അതിനു മുകളില്‍
കയറിയുള്ള ഫോട്ടോ എടുത്തതു മരുമകള്‍ ലക്ഷ്മി.
ലോകമാതാമന്ദിര്‍ എന്ന ഭാഗത്ത് പ്രാചീന പാചകോപകരണങ്ങള്‍, കൃഷി
ആയുധങ്ങള്‍ തുടങ്ങിയവ സമാഹരിക്കപ്പെട്ടിരിക്കുന്നു.
ചിത്രകൂടത്തില്‍ ദേവഗൗഡയുടെ സാഹിത്യ സംഭാവനകള്‍,നാടന്‍ കലാരൂപങ്ങളുടെ
ചിത്രപ്രദര്‍ശനം എന്നിവയാണ്.
ഡോദെമാന്‍ (വലിഅയ വീട്) എന്ന നോവലിനു ഗൗഡയ്ക്കു സാഹിത്യ അക്കാഡമി
അവാര്‍ഡു ലഭിച്ചിരുന്നു.

ലോകമഹാള്‍ എന്ന ഇരുനിലകെട്ടിടത്തില്‍ 5000
ല്‍ പരം കൗതുക വസ്തുക്കള്‍ സമാഹരിച്ചിരിക്കുന്നു.
ശില്‍പമാല ശിലാരൂപങ്ങളുടെ
ശേഖരം.ആയിരം പേര്‍ക്കിരിക്കാവുന്ന ഒരോപ്പണ്‍ എയര്‍ തീയേറ്ററും
കുട്ടികള്‍ക്കു കളിസ്ഥലവും അതേ കോമ്പൗണ്ടില്‍ ഉണ്ട്.
കര്‍ണ്ണടകയുടെ പൈതൃകം കാത്തു സൂക്ഷിച്ച് അടുത്ത തലമുറയുക്കു
കൈമാറാന്‍ എച്ച്.എല്‍ ദേവ ഗൗഡ കാണിച്ച മനസ്ഥിതി ഉണ്ടായിരുന്ന
മലയാളിയാണ് അടുത്ത കാലത്തന്തരിച്ച എന്റെ പ്രിയ സ്നേഹിതന്‍
കുടശ്ശനാട് ജി.ഭാര്‍ഗ്ഗവന്‍ പിള്ള

പന്തളത്തെ ഹോളിസ്റ്റിക് ഫൗണ്ടേഷന്‍റെ ഫൗണ്ടര്‍ ചെയാര്‍മാനായി

പ്രവര്‍ത്തിക്കുന്ന കാലത്ത് അതിന്‍റെ സമ്മേളനങ്ങളില്‍ ഒന്നില്‍
മുഖ്യ അഥിതിയായി പങ്കെടുത്ത കുടശ്ശനാട് ജി.ഭാര്‍ഗ്ഗവന്‍ പിള്ള
താമസ്സിയാതെ പ്രിയ സ്നേഹിതനായി മാറി.

1933 സെപ്തംബര്‍ 14 നു ജനിച്ച ഭാര്‍ഗ്ഗവന്‍ പിള്ള 1965 മുതല്‍
ആകാശവാണിയില്‍ ജോലി ചെയ്തു.തിരുവനന്തപുരത്തും കോഴിക്കോട്ടും
ജോലി നോക്കി.1983 ല്‍ പ്രൊഡ്യൂസറായി.1991 വിരമിച്ചു.

കേന്ദ്രസര്‍ക്കാര്‍ സാംസ്കാരിക വകുപ്പ്,ഇന്ദിരാഗാന്ധി
നാഷണല്‍ ട്രസ്റ്റ് സ്കോളര്‍ഷിപ്പ്,കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്,
രേവതി പട്റ്റത്താനം അവാര്‍ഡ്(1994)
എന്നിവ ലഭിച്ചു. കേരള ഫോക് ലോര്‍ അക്കാഡമിയുടെ സ്ഥാപക ചെയര്‍മാന്‍
(1996)ആയിരുന്നു. തിരുവനന്തപുരത്തു വീടുണ്ടായിട്ടും
മുണ്ടക്കല്‍ എന്ന പുരാതന വീടും
കുടശ്ശനാട് എന്ന സ്വന്ത ഗ്രാമവും മറക്കാന്‍ സാധിക്കാത്ത അദ്ദേഹം കുടശ്ശനാടു
സ്ഥിരതാമസ്സമാക്കി.കേരളത്തിന്റെ കളമെഴുത്ത്, നാടന്‍പാട്ടുകള്‍, ഗോത്രവര്‍ഗ്ഗ
സംഗീതം, കാക്കാരിശ്ശി നാടകം ,പടയണി,ആദിവാസികലാരൂപങ്ങള്‍ എന്നിവയില്‍
അദ്ദേഹം ഗവേഷണ പടനങ്ങള്‍ നടത്തി ഗ്രന്ഥ രചന നടത്തി.
നാട്റ്റരങ്ങ്-വികാസവും പരിണാമവും,
കേരളത്തിലെ പാണനാര്‍ പാട്ടുകള്‍,
കാക്കാരിശ്ശി നാടകം,
പൂമുഖം,
മതിലേരിക്കുന്ന്‍,
പണിയാലയില്‍,
പ്രകൃതിയുടെ വികൃതി
എന്നീ കൃതികളും
പന്തളം കെ.പി, ഈ.വി കൃഷ്ണപിള്ള
എന്നിവരുടെ ജീവചരിത്രം എന്നിവയും അദ്ദേഹം രചിച്ചു.
താന്‍ ശബ്ദലേഖനം ചെയ്ത നാടകങ്ങളും പാട്ടുകളും റീ റിക്കാര്‍ഡ് ചെയ്യുക,
പ്രമുഖ കാക്കാരിശ്ശിന്നാടകാചാര്യന്മാരുടെ ജീവചരിത്രം എഴുതുക
എന്നിവയില്‍ മുഴുകിയിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

ഇതിഹാസപുത്രികള്‍ എന്ന റേഡിയോനാടക സമാഹാരത്തിന്‍റെ പ്രസിദ്ധീകരണം
എന്നെക്കൊണ്ടു തിരുവനന്തപുരം വായന(ടി.എന്‍.ജയചന്ദ്രന്‍)യുടെ ആഭിമുഖ്യത്തില്‍
നടത്താന്‍ അദ്ദേഹം പ്ലാന്‍ ചെയ്തു.വ്യക്തിപരമായ ചില പ്രശനങ്ങളാല്‍ എനിക്കാ
പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നതു വലിയോരു നഷ്ടമായി .അദ്ദേഹം
പര്‍ഭവിക്കയും ചെയ്തു. പിന്നീട് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.അദ്ദേഹത്തിന്‍റെ
ഏകപുത്രന്‍ അടുത്ത കാലത്തു ചിക്കന്‍പോക്സ് ബാധയാല്‍ ഗള്‍ഫില്‍ വച്ചു മരിച്ചത്
അദ്ദേഹത്തെ വല്ലാതെ തളര്‍ത്തി.താമസ്സിയാതെ 76 കാരനായ ആ നാടന്‍ വിജ്ഞാനദാഹി
അന്തരിച്ചു.അദ്ദേഹം സമ്മാനിച്ച കേരളത്തിലെ പാണനാര്‍ പാട്ടുകള്‍ എന്ന പുസ്തകം
മേസമേലിരുന്ന്‍ അദ്ദേഹത്തിന്‍റെ സ്മരണ വീണ്ടും വീണ്ടും പുതുക്കുന്നു.

Sunday, 26 April 2009

രാമചന്ദ്രന്‍റെ രണ്ടു പൊന്‍മണികളും


രാമചന്ദ്രന്‍റെ രണ്ടു പൊന്‍മണികളും
പ്രാകൃത കാഞ്ഞിരപ്പള്ളിയും

സുധാമണിയ്ക്കു മുമ്പു റാണി രാസാമണി എന്നൊരു മുക്കവസ്ത്രീ ആത്മീയതയിലൂന്നി
സാമ്രാജ്യം കെട്ടിപ്പടുത്തിരുന്നു എന്നു ചരിത്രാനേഷണത്തിലൂടെ കണ്ടെത്തുന്ന രാമചന്ദ്രന്‍
(കലാകൗമുദി ലക്കം 1752. 2009 ഏപ്രില്‍ 5, പേജ് 28-33 പാരാശരനെ മോഹിപ്പിച്ച്,
ഭാരത സൃഷ്ടികര്‍ത്താവ്‌ സാക്ഷാല്‍ വേദവ്യാസനു ജന്മം നല്‍കിയ,മല്‍സ്യഗന്ധി
എന്ന ആദ്യ മുക്കവത്തരുണിയെ രാമചന്ദ്രന്‍ സ്മരിക്കാതെ പോയി.

അതു പോകട്ടെ.
യാതൊരാവശ്യവുമില്ലാതെ ലേഖനത്തില്‍ കുരുമുളക് എന്ന കറുത്ത
പൊന്നു വിളയിച്ച് വിദേശികളെ കേരളത്തിലേയ്ക്ക് ആകര്‍ഷിച്ച
കര്‍ഷകശ്രേഷ്ഠരായ കാഞ്ഞിരപ്പള്ളിക്കാരെ 'പ്രാകൃതരും അടിതടവുകാരും
കൂക്കുവിളിക്കാരു'മാക്കി.

"പ്രാകൃതത്തെ തടയാന്‍ വിദ്യാഭ്യാസമാണ് നല്ല മരുന്ന്‍.
കാഞ്ഞിരപ്പള്ളിയില്‍ അടികലശലും കൂക്കുവിളിയും അസഹ്യമായപ്പോഴാണ്
അവിടെ സര്‍ സി.പി.
രാമസ്വാമി അയ്യര്‍ പള്ളിക്കൂടം അനുവദിച്ചതെന്നു കേള്‍വിയുണ്ട്."(പേജ് 30)

ഏതു രാമചന്ദ്രനാണ് ഈ പമ്പര വിഢിത്തം എഴുതിയതെന്നു ലേഖനത്തില്‍
നിന്നു വ്യകതമല്ല.മറ്റുള്ളവര്‍ ഈ-മെയില്‍,മൊബൈല്‍ വെബ്സൈറ്റ് എന്നിവ
നല്‍കുമ്പോള്‍ രാമചന്ദ്രന്‍ ഒന്നും നല്‍കുന്നില്ല.അതിനാല്‍ നേരിട്ടു സംവദിക്കാന്‍
സാധിക്കുന്നില്ല.

സര്‍ സി. തിരുവിതാം കൂറില്‍ ദിവാന്‍ ആയിരുന്നത് 1936 മുതല്‍ 1947 വരെ.

കാഞ്ഞിരപ്പള്ളിയിലെ ആദ്യ പള്ളിക്കൂടം 1863 ല്‍ തുടങ്ങി.
അതിനു മുമ്പുതന്നെ വെട്ടിയാങ്കല്‍
ആശാന്‍ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു.
പങ്ങപ്പാട്ടു പപ്പുപിള്ള പ്രവര്‍ത്തിപള്ളിക്കൂടവും നടത്തിയിരുന്നു.
1863 ല്‍ പള്ളിവക വി.എം സ്കൂള്‍ തുടങ്ങി.
1849 തന്നെ ഹെന്‍റി ബേക്കര്‍ സായിപ്പ് തൊട്ടടുത്തു മുണ്ടക്കയത്തു സ്കൂള്‍ തുടങ്ങിയിരുന്നു.
പിന്നീടതു സര്‍ക്കാര്‍ സഹായമുള്ള സി.എം.എസ്സ് എല്‍.പി സ്കൂള്‍ ആയി.

1884 ല്‍ കാഞ്ഞിരപ്പള്ളിയില്‍ ആദ്യ മലയാളം പ്രവര്‍ത്തി പള്ളിക്കൂടം
തുടങ്ങി.1893 ല്‍ കുറേക്കാലം മന്നത്തു പദ്മനാഭന്‍ ഈ സ്കൂളില്‍ അദ്ധ്യാപകനായിരുന്നു.
1907 ല്‍ അത് മലയാളം മിഡില്‍ സ്കൂളായി.പിന്നേയും എത്രയോ കഴിഞ്ഞ്
1936 ല്‍ മാത്രമാണ് സി.പി തിരുവിതാം കൂറില്‍ എത്തുന്നത്.
എന്തേ രാമചന്ദ്രനു തെറ്റുപറ്റാന്‍ കാരണം. 20 കിലോമീറ്റര്‍ അകലെയുള്ള
കൂട്റ്റം കൂടി കുടിച്ചാല്‍ നറുക്കിട്ട് അവരില്‍ ഒരാളെത്തന്നെ കുത്തിക്കൊന്നിരുന്ന
മറ്റൊരു നാടുമായി കാഞ്ഞിരപ്പള്ളിയെ തെറ്റിദ്ധരിച്ചതാവാം.


കൂടുതലറിയാന്‍:കാഞ്ഞിരപ്പള്ളി ചരിത്രത്തിലൂടെ.എം.എന്‍ മുഹമ്മദ് കാസ്സിം 2008.