നിശ്ശബ്ദമാക്കപ്പെട്ട കലപ്പ
2009 മാര്‍ച്ച് 8
പൊന്‍കുന്നം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍
പൊന്‍കുന്നം വര്‍ക്കി സ്മൃതി സദസ്സ് സംഘടിപ്പിച്ചു.
കഥാകൃത്ത് സക്കറിയ ആയിരുന്നു മുഖ്യ പ്രഭാഷണം.
പൊന്‍ കുന്നത്തു നാലുവര്‍ഷം താനുണ്ടായിരുന്ന കാര്യവും
മുരളി മോഹന്‍ തുടങ്ങിയ കൂട്ടുകാരെ കുറിച്ചും പറഞ്ഞു.
മുരളിയുമൊത്തു പാമ്പാടിയില്‍ പോയി ഓര്‍മ്മ നശിച്ചിരുന്ന
വര്‍ക്കിസാറിനെ കണ്ട കാര്യം
എലിക്കുളത്തു വീടിനടുത്തുണ്ടായിരുന്ന വായനശാല,
അവിടുണ്ടായിരുന്ന നാലരമാലകളിലെ പുസ്തകങ്ങള്‍,
മൈസൂറിലും ബോംബെയിലും നിന്നു വായിച്ച ഇംഗ്ലീഷ്
പുസ്തകങ്ങള്‍ അവ തന്നെ എഴുത്തുകാരനാക്കിയ കഥ,
കത്തോലിക്കര്‍ക്കു ബൈബിള്‍ വായന നിരോധിക്കപ്പേട്ടിരുന്ന കാര്യം
ജോസഫ് പുലിക്കുന്നേലിന്റെ മലയാളം ബൈബിള്‍ തര്‍ജ്ജമ,
അതു ചെയ്ത ദോഷം,വായനശാലകള്‍ ചെയ്യുന്ന ഗുണം,
രാഷ്ട്രീയം വായന ശാലകള്‍ക്കു ചെയ്യുന്ന ദോഷം എന്നിവയെല്ലാം
പരാമര്‍ശന വിധേയമായി
വര്‍ക്കിസാര്‍ നാലു കൊല്ലം മാത്രമേ പൊന്‍ കുന്നത്തുണ്ടായിരുന്നു
എന്നും പുസ്തകം കൊണ്ടു നടന്നു വിറ്റിരുന്നു എന്നും
കൊട്ടുകാപ്പള്ളിയെ പോലുള്ളവര്‍ പുസ്തകത്തിന്റെ
വിലയേക്കാള്‍ കൂടുതല്‍ തുക നല്‍കിയിരുന്നു എന്നു തുടങ്ങി
ചുരുക്കം ചില വാചകങ്ങള്‍ വര്‍ക്കി സാറിനെ ക്കുറിച്ചും പറഞ്ഞു
എന്നതൊഴിച്ചാല്‍ പ്രസംഗത്തില്‍ ഏറിയ പങ്കും തന്നെ ക്കുറിച്ചും
വായനയെക്കുറിച്ചുമാണു സക്കറിയ പ്രസംഗിച്ചത്.
ഒരു കവി,കഥാകൃത്ത്,നാടകകൃത്ത്,ചലചിത്രകഥാകൃത്ത്,
ചലചിത്ര നിര്‍മാതാവ്(ചലനം,മകം പിറന്ന മങ്ക,)
ജീവചരിത്രകാരന്‍(പുന്നൂസ് എന്ന അതിരഥന്)
ആത്മകഥ(വഴിത്തിരിവ്)സി.പി.യുടെ വിമര്ശകന്
എന്നിവയെക്കുറിച്ചൊന്നും സ്മൃതിയില്‍ സക്കറിയ പരാമര്‍ശിച്ചില്ല.
കഴിഞ്ഞ 115 കൊല്ലങ്ങള്‍ക്കിടയില്‍ മലയാളത്തില്‍
എഴുതപ്പെട്ട നാലോ അഞ്ചോ നല്ല കഥകളെടുത്തല്‍
അതിലൊന്നായ ശബ്ദിക്കുന്ന കലപ്പ
എന്ന കഥയെക്കുറിച്ചു പ്പോലും
കഥാകൃത്ത് സക്കറിയ പരാമര്‍ശിച്ചില്ല.
ഇന്ത്യന്‍ ഭാഷകളിലെ കഥകള്‍
റഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍
ആ സമാഹാരത്തിനു നല്കിയ
പേര് ശബ്ദിക്കുന്ന കലപ്പ എന്നായിരുന്നു
ചുരുക്കത്തില്‍ വര്‍ക്കിസാറിന്റെ കലപ്പ നിശ്ശബ്ദമാക്കപ്പെട്ടു.
The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്.പരമേശ്വരന് പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്)ശങ്കരപ്പിള്ള എന്നിവരാണ് അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ് പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന് കീഴിലായിരുന്നു എന്നും അക്കാലത്താണ്‍് കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:
Popular Posts
-
മാവേലി നാടുവാണീടും കാലം...എഴുതിയത് കാഞ്ഞിരപ്പള്ളിക്കാരൻ കവി ആധുനിക കാലത്തെ മലയാളി സമൂഹത്തിന്റെ വായന "ഠ"വട്ടത്തിൽ ...
-
മാവേലി മന്നന്റെ രാജധാനി ആയിരുന്ന കാഞ്ഞിരപ്പള്ളി സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള...
-
പെരുംതേനരുവി കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളുടെ അതിര്‍ത്തിയില്‍ ഉള്ള വെള്ളച്ചാട്ടം.പമ്പയുടെ പോഷകനദിയാണ് പെരുംതേനരുവി. നാറാണം മൂഴി പഞ്ചായ...
-
മാവേലിക്കരയുടെ അജ്ഞാത ചരിത്രം "മാവേലിക്കര" എന്ന സ്ഥലനാമത്തിനു നാനൂറുവർഷത്തെ പഴക്കം മാത്രമേ ഉള്ളൂഎന്നു പ്രിയസുഹൃത്ത് ജോർജ്...
-
ഭൂ പരിഷകരണം കൊണ്ടുവന്നത്... നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണം കൊണ്ടു വന്നതു താനാണെന്നു ജസ്റ്റീസ് കൃഷ്ണയ്യരും താനുളപ്പടെയുള്ള മൂന്നംഗസമതിയാണന്നു ...
-
ചമര കോലാഹലന്‍ മ- തിയാത മന്ന മണവാള- ന് മാവേലി വാണാദിരായന്‍ പകവ- തിക്കു വിചം എരു 1 ക്കു മേല്‍- വിചി......... തിരുവിതാം കൂര് ആര്‍ക്...
-
കാഞ്ഞിരപ്പള്ളിയിൽ നിന്നുയർന്ന തിരമാല മാതൃഭൂമി ആഴ്ചപ്പതിപ്പു പാട്ടെഴുത്തു പംക്തിയിൽ(ഒക്ടോബർ 5-11) രവിമേനോൻ ഇളമൺ ഗാഥ രചിച്ച്പ്പോൾ 1953 ലിറങ...
Total Pageviews
Showing posts with label നിശ്ശബ്ദമാക്കപ്പെട്ട കലപ്പ. Show all posts
Showing posts with label നിശ്ശബ്ദമാക്കപ്പെട്ട കലപ്പ. Show all posts
Monday, 9 March 2009
Subscribe to:
Posts (Atom)