The Silasasan by King Maveli

The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ്‌ അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ്‌ പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:

Popular Posts

Total Pageviews

Thursday 17 December 2009

Wednesday 16 December 2009

പെരുംതേനരുവി

 


പെരുംതേനരുവി

കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളുടെ അതിര്‍ത്തിയില്‍
ഉള്ള വെള്ളച്ചാട്ടം.പമ്പയുടെ പോഷകനദിയാണ് പെരുംതേനരുവി.
നാറാണം മൂഴി പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം.

തിരുവല്ലയില്‍ നിന്നും പത്തനംതിട്ട- റാന്നി വഴിയും കോട്ടയത്തു
നിന്നു എരുമേലി-മുക്കൂട്ടുതറ-ചാത്തന്‍ തറ വഴിയും ഇവിടെ
എത്താം.റാന്നിയില്‍ നിന്നും 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെച്ചൂച്ചിറ
നവോദയാ സ്കൂള്‍ പരിസരത്തെത്താം. അഞ്ചു മിനിട്ട് നടന്നാല്‍
വെള്ളച്ചാട്ടം കാണാം.

റാന്നിയില്‍ നിന്നും അത്തിക്കയം-കുടമുരുട്ടി-ചെണ്ണ വഴി സഞ്ചരിച്ചാല്‍
അതു നല്ല ഒരു ദൃശ്യാനുഭവം നല്‍കും.

ലോകപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടക്കുന്ന സ്ഥലത്തു നിന്നും
10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം.ചാത്തന്തറവരെ
ബസ്സുണ്ട്.കാറും പോകും.വെള്ളച്ചാട്ടം വരെ ഓട്ടോകള്‍ പോകും

അപകടം ഒളിച്ചിരിക്കുന്ന സ്ഥലമാണ് പെരുംതേനരുവി.മഴക്കാലത്ത്
പാറകള്‍ തെന്നും.നിരവധി പേര്‍ ഇവിടെ അപകടത്തില്‍ പെട്ടു മരിച്ചിട്ടുണ്ട്.
ആത്മഹത്യാ പാറകള്‍ എന്നും പറയാം.
അതിനാല്‍ ദൂരെ നിന്നു കാണുന്നതല്ലാതെ പാറകളില്‍ കയറരുത്. പാറകളിലെ
ചില കുഴികളുടെ സമീപത്തെത്തിയാല്‍ അവയില്‍ നിന്നു നമ്മെ ഏതോഅദൃശ്യ
ശക്തി വലിച്ചു വീഴ്ത്തും എന്നു ചിലര്‍ പറയുന്നു.അടിയില്‍ കൂടി ശക്തിയായി
പായുന്ന വെള്ളം നമ്മെ വലിച്ചു വീഴ്ത്തുന്നതാണന്നു പറയപ്പെടുന്നു.ഏതായാലും
പരീക്ഷിച്ചു നോക്കേണ്ട.
300 അടി താഴേക്കു പതിക്കുന്ന പനം കുടന്ത എന്നൊരു വെള്ളച്ചാട്ടം 200 അടി
താഴേക്കു പതിക്കുന്ന പടിവാതില്‍ എന്നീ രണ്ടു വെള്ളച്ചാട്ടങ്ങള്‍ കൂടി അടുത്തുണ്ട്.
അവയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

വനിതയിലെ വിവരണം


Posted by Picasa

Monday 14 December 2009

MIini Civil Station under construction

 
Posted by Picasa

ആര്‍ക്കിറ്റെക്റ്റ് ജി.ശങ്കര്‍ കാണാതെ പോയത്

അര്‍ക്കിടെക്റ്റ് ജി.ശങ്കര്‍ ഫെബ് 25 വ്യാഴാ​ഴ്ച മനോരമയിലെ കോളത്തില്‍
അടുത്ത കാലത്തു പണിതീര്‍ത്ത കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനെ
പുകഴ്ത്തി എഴുതിയതു വായിച്ചു.രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്റ്റ്,
നിശ്ചിത സമയത്തിനു മുമ്പു പണിതീര്‍ക്കാന്‍ സഹായിച്ച മുഴുവന്‍ ആളുകളും
അതിന്‍റെ ജീവാത്മാവും പരമാത്മാവും ആയ സ്ഥലം എം.എല്‍.എ
അല്‍ഫോന്‍സ് കണ്ണന്താനവും മുക്തകണ്‍ഠം പ്രശംസ അര്‍ഹ്ഹിക്കുന്നു.
സംശയം ഇല്ല.എന്നാല്‍ ജി.ശങ്കറെ പോലെ ദൂരകാഴ്ച്ചയുള്ള ലോകം
മുഴുവന്‍ ചുറ്റിക്കറങ്ങിയ ഒരു ആര്‍ക്കിടീക്ടില്‍ നിന്നും കുറേ കൂടി
മെച്ചപ്പെട്ട വിമര്‍ശനം പ്രതീക്ഷിച്ചു. കുറ്റം ചൂണ്ടിക്കാട്ടുന്നതു മറ്റുള്ള
സ്ഥലങ്ങളില്‍ ആ ന്യൂനത പരിഹരിക്കാന്‍ വേണ്ടിയാണ്.
നഗരങ്ങളിലും ടൗണുകളിലും ഭാവിയില്‍ മാത്രമല്ല ഇപ്പോള്‍ തന്നെ
വാഹന്‍പാര്‍ക്കിംഗ് വന്‍പ്രശനമാണല്ലോ.കാഞ്ഞിരപ്പള്ളിയിലെ ഉയര്‍ന്ന
കുന്നില്‍ മിനി സ്റ്റേഷന്‍ പണിതപ്പോള്‍ അടിയിലത്തെ ഏതാനും നിലകള്‍
മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സ്റ്റേഷന്‍ ആയി പണിതിരുന്നുവെങ്കില്‍ ടൗണിലെ
വാഹനപാര്‍ക്കിംഗിനു പരിഹാരം ആയേനെ.കൂടാതെ സര്‍ക്കാരിനു
വരുമാനവും.
ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയ ശങ്കറെപ്പോലുള്ള അരാര്‍ക്കിടെക്ടില്‍
നിന്നും ഇത്തരം ഒരു നിര്‍ദ്ദേശം എന്നെപ്പൊലുല്ലവര്‍ പ്രതീക്ഷിച്ചു
.സദയം ക്ഷമിക്കുക

Saturday 14 November 2009

രാമചന്ദ്രന്‍റെ രണ്ടു പൊന്‍മണികളും പ്രാകൃത കാഞ്ഞിരപ്പള്ളിയും


രാമചന്ദ്രന്‍റെ രണ്ടു പൊന്‍മണികളും
പ്രാകൃത കാഞ്ഞിരപ്പള്ളിയും

സുധാമണിയ്ക്കു മുമ്പു റാണി രാസാമണി എന്നൊരു മുക്കവസ്ത്രീ ആത്മീയതയിലൂന്നി
സാമ്രാജ്യം കെട്ടിപ്പടുത്തിരുന്നു എന്നു ചരിത്രാനേഷണത്തിലൂടെ കണ്ടെത്തുന്ന രാമചന്ദ്രന്‍
(കലാകൗമുദി ലക്കം 1752. 2009 ഏപ്രില്‍ 5, പേജ് 28-33 പാരാശരനെ മോഹിപ്പിച്ച്,
ഭാരത സൃഷ്ടികര്‍ത്താവ്‌ സാക്ഷാല്‍ വേദവ്യാസനു ജന്മം നല്‍കിയ,മല്‍സ്യഗന്ധി
എന്ന ആദ്യ മുക്കവത്തരുണിയെ ,സ്മരിക്കാതെ പോയി.

അതു പോകട്ടെ.

യാതൊരാവശ്യവുമില്ലാതെ ലേഖനത്തില്‍ കുരുമുളക് എന്ന കറുത്ത
പൊന്നു വിളയിച്ച് വിദേശികളെ കേരളത്തിലേയ്ക്ക് ആകര്‍ഷിച്ച
കര്‍ഷകശ്രേഷ്ഠരായ കാഞ്ഞിരപ്പള്ളിക്കാരെ 'പ്രാകൃതരും അടിതടവുകാരും
കൂക്കുവിളിക്കാരു'മാക്കി.


"പ്രാകൃതത്തെ തടയാന്‍ വിദ്യാഭ്യാസമാണ് നല്ല മരുന്ന്‍.
കാഞ്ഞിരപ്പള്ളിയില്‍ അടികലശലും കൂക്കുവിളിയും അസഹ്യമായപ്പോഴാണ്
അവിടെ സര്‍ സി.പി.
രാമസ്വാമി അയ്യര്‍ പള്ളിക്കൂടം അനുവദിച്ചതെന്നു കേള്‍വിയുണ്ട്."(പേജ് 30)

ഏതു രാമചന്ദ്രനാണ് ഈ പമ്പര വിഢിത്തം എഴുതിയതെന്നു ലേഖനത്തില്‍
നിന്നു വ്യകതമല്ല.മറ്റുള്ളവര്‍ ഈ-മെയില്‍,മൊബൈല്‍ വെബ്സൈറ്റ് എന്നിവ
നല്‍കുമ്പോള്‍ രാമചന്ദ്രന്‍ ഒന്നും നല്‍കുന്നില്ല.അതിനാല്‍ നേരിട്ടു സംവദിക്കാന്‍
സാധിക്കുന്നില്ല.

സര്‍ സി. തിരുവിതാം കൂറില്‍ ദിവാന്‍ ആയിരുന്നത് 1931 മുതല്‍ 1947 വരെ.

കാഞ്ഞിരപ്പള്ളിയിലെ ആദ്യ പള്ളിക്കൂടം 1863 ല്‍ തുടങ്ങി.
അതിനു മുമ്പുതന്നെ വെട്ടിയാങ്കല്‍
ആശാന്‍ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു.
പങ്ങപ്പാട്ടു പപ്പുപിള്ള പ്രവര്‍ത്തിപള്ളിക്കൂടവും നടത്തിയിരുന്നു.
1863 ല്‍ പള്ളിവക വി.എം സ്കൂള്‍ തുടങ്ങി.
1849 തന്നെ ഹെന്‍റി ബേക്കര്‍ സായിപ്പ് തൊട്ടടുത്തു മുണ്ടക്കയത്തു സ്കൂള്‍ തുടങ്ങിയിരുന്നു.
പിന്നീടതു സര്‍ക്കാര്‍ സഹായമുള്ള സി.എം.എസ്സ് എല്‍.പി സ്കൂള്‍ ആയി.

1884 ല്‍ കാഞ്ഞിരപ്പള്ളിയില്‍ ആദ്യ മലയാളം പ്രവര്‍ത്തി പള്ളിക്കൂടം
തുടങ്ങി.1893 ല്‍ കുറേക്കാലം മന്നത്തു പദ്മനാഭന്‍ ഈ സ്കൂളില്‍ അദ്ധ്യാപകനായിരുന്നു.
1907 ല്‍ അത് മലയാളം മിഡില്‍ സ്കൂളായി.പിന്നേയും എത്രയോ കഴിഞ്ഞ്
1936 ല്‍ മാത്രമാണ് സി.പി തിരുവിതാം കൂറില്‍ എത്തുന്നത്.
എന്തേ രാമചന്ദ്രനു തെറ്റുപറ്റാന്‍ കാരണം. 20 കിലോമീറ്റര്‍ അകലെയുള്ള
കൂട്ടം കൂടി കുടിച്ചാല്‍ നറുക്കിട്ട് അവരില്‍ ഒരാളെത്തന്നെ കുത്തിക്കൊന്നിരുന്ന
മറ്റൊരു നാടുമായി കാഞ്ഞിരപ്പള്ളിയെ തെറ്റിദ്ധരിച്ചതാവാം.


കൂടുതലറിയാന്‍:കാഞ്ഞിരപ്പള്ളി ചരിത്രത്തിലൂടെ.എം.എന്‍ മുഹമ്മദ് കാസ്സിം 2008.

Tuesday 7 July 2009

കാഞ്ഞിരിപ്പള്ളിക്കാര്‍ സ്തുതിക്കേണ്ട ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍

കാഞ്ഞിരിപ്പള്ളിക്കാര്‍ സ്തുതിക്കേണ്ട
ലണ്ടനിലെ കെവ്വ്(Kew) ഗാര്‍ഡന്‍


ലണ്ടനിലെ ക്യൂ ബൊട്ടാണിക്കല്‍ ഗാര്‍ഡനോടു

നാം കാഞ്ഞിരിപ്പള്ളിക്കാര്‍ വളരെയേറെ
കടപ്പെട്ടിരിക്കുന്നു.

1600 ല്‍ ലോര്‍ഡ് കാപ്പെല്‍ ആണ് ഈ ഗാര്‍ഡനു
തുടക്കം കുറിച്ചത്.ജോര്‍ജ് മൂന്നമ്ന്‍റെ മാതാവ് അഗസ്റ്റാ
രാജകുമാരി സസ്യപരീക്ഷണങ്ങള്‍ക്കായി ഈ ഗാര്‍ഡന്‍ റെ
ഏതാനും ഭാഗം മാറ്റിവച്ചു.അതില്‍ വയ്ച്ചു പിടിപ്പിച്ച റബര്‍
തൈകളില്‍ ചിലതാണ് തിരുവിതാം കൂറിലേക്കു കൊണ്ടുവരപ്പെട്ടത്.
അന്ന്‍ 3.6 ഹെക്ടര്‍ ആയിരുന്നുവെങ്കില്‍ ഇന്നത് 117 ഹെക്ടര്‍.
ഇന്ന്‍ റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നാണ് പേര്‍.
ഏറ്റവും കൂടുതല്‍ ഇനം സസ്യങ്ങള്‍ വളര്‍ത്തപ്പെടുന്ന തോട്ടം

Tuesday 9 June 2009

Friday 5 June 2009

 

Another leader from Kanjirappaally
Posted by Picasa

Friday 15 May 2009

Monday 27 April 2009

അവര്‍ക്കൊരു ഗൗഡ നമുക്കൊരു ഭാര്‍ഗ്ഗവന്‍ പിള്ള

(From Wikie)

അവര്‍ക്കൊരു ഗൗഡ നമുക്കൊരു ഭാര്‍ഗ്ഗവന്‍ പിള്ള

ഒന്‍പതു കൊല്ലം മുമ്പാണ്.1999 ഏപ്രില്‍.മകന്‍ അജേഷ്
മൈസ്സൂറിലെ കെ.ആര്‍.മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജിയില്‍
ബിരുദാന്തര പഠനം നടത്തുന്നു.അവനെ സന്ദര്‍ശിക്കാന്‍ ബാഗ്ലൂര്‍
വഴി മൈസ്സൂറിനു പോകുമ്പോള്‍ 53 കിലോമീറ്റര്‍ കഴിഞ്ഞു
രാംനഗര്‍ എന്ന പെരുമ്പാറകൂട്ടങ്ങളുടെ നാട്ടില്‍ വിശ്രമത്തിനും
ലഘുഭക്ഷണത്തിനും ആയി വഴിയോരത്തു കണ്ട ഭോജനശാലയില്‍
ഇറങ്ങി.പരമ്പരാഗത കര്‍ണ്ണാടക ശൈലിയിലുള്ള ഭോജന ശാല.
വയര്‍ നിറഞ്ഞുകഴിഞ്ഞപ്പോള്‍ അടുത്തു കണ്ട് ഗേറ്റ് ഏതെന്നു
നോക്കി,അങ്ങിനെയാണ് എച്.എല്‍ ദേവ ഗൗഡ എന്ന റിട്ടയാര്‍ഡ്
ഐ.ഏ.എസ്സ് ഓഫീസ്സര്‍ സ്ഥാപിച്ച ജ്ഞാനപാദലോക എന്ന
കര്‍ണ്ണാടക പൈതൃകമ്യൂസ്സിയം കണ്ടെത്തുന്നത്. പിന്നീടതു വഴി
പോയപ്പോഴെല്ലാം കര്‍ണ്ണാടകയുടെ പുരാതനതിരുശേഷിപ്പുകള്‍
സമാഹരിക്കപ്പെട്ടിരിക്കുന്ന പ്രസ്തുത കെട്ടിട സമുച്ചയം സന്ദര്‍ശിച്ചിരുന്നു.
1994 മെയ് 12 നു മാത്രം ആരംഭിച്ച ആ മ്യൂസ്സിയം അന്നു ശൈശവ ദശയില്‍
ആയിരുന്നു.

ശൈവ വൈഷ്ണവ സംയോഗത്തെ ചിത്രീ കരിക്കുന്ന ഗേറ്റ്
ആരുടേയും ശ്രദ്ധയെ ആകര്‍ഷിക്കും. മുമ്പില്‍ വലിയൊരു തിരികല്ല്.
രണ്ടു പോത്തുകളെ കെട്ടിയാണതു പ്രവര്‍ത്തിപ്പിച്ചിരുന്നതു.അതിനു മുകളില്‍
കയറിയുള്ള ഫോട്ടോ എടുത്തതു മരുമകള്‍ ലക്ഷ്മി.
ലോകമാതാമന്ദിര്‍ എന്ന ഭാഗത്ത് പ്രാചീന പാചകോപകരണങ്ങള്‍, കൃഷി
ആയുധങ്ങള്‍ തുടങ്ങിയവ സമാഹരിക്കപ്പെട്ടിരിക്കുന്നു.
ചിത്രകൂടത്തില്‍ ദേവഗൗഡയുടെ സാഹിത്യ സംഭാവനകള്‍,നാടന്‍ കലാരൂപങ്ങളുടെ
ചിത്രപ്രദര്‍ശനം എന്നിവയാണ്.
ഡോദെമാന്‍ (വലിഅയ വീട്) എന്ന നോവലിനു ഗൗഡയ്ക്കു സാഹിത്യ അക്കാഡമി
അവാര്‍ഡു ലഭിച്ചിരുന്നു.

ലോകമഹാള്‍ എന്ന ഇരുനിലകെട്ടിടത്തില്‍ 5000
ല്‍ പരം കൗതുക വസ്തുക്കള്‍ സമാഹരിച്ചിരിക്കുന്നു.
ശില്‍പമാല ശിലാരൂപങ്ങളുടെ
ശേഖരം.ആയിരം പേര്‍ക്കിരിക്കാവുന്ന ഒരോപ്പണ്‍ എയര്‍ തീയേറ്ററും
കുട്ടികള്‍ക്കു കളിസ്ഥലവും അതേ കോമ്പൗണ്ടില്‍ ഉണ്ട്.
കര്‍ണ്ണടകയുടെ പൈതൃകം കാത്തു സൂക്ഷിച്ച് അടുത്ത തലമുറയുക്കു
കൈമാറാന്‍ എച്ച്.എല്‍ ദേവ ഗൗഡ കാണിച്ച മനസ്ഥിതി ഉണ്ടായിരുന്ന
മലയാളിയാണ് അടുത്ത കാലത്തന്തരിച്ച എന്റെ പ്രിയ സ്നേഹിതന്‍
കുടശ്ശനാട് ജി.ഭാര്‍ഗ്ഗവന്‍ പിള്ള

പന്തളത്തെ ഹോളിസ്റ്റിക് ഫൗണ്ടേഷന്‍റെ ഫൗണ്ടര്‍ ചെയാര്‍മാനായി

പ്രവര്‍ത്തിക്കുന്ന കാലത്ത് അതിന്‍റെ സമ്മേളനങ്ങളില്‍ ഒന്നില്‍
മുഖ്യ അഥിതിയായി പങ്കെടുത്ത കുടശ്ശനാട് ജി.ഭാര്‍ഗ്ഗവന്‍ പിള്ള
താമസ്സിയാതെ പ്രിയ സ്നേഹിതനായി മാറി.

1933 സെപ്തംബര്‍ 14 നു ജനിച്ച ഭാര്‍ഗ്ഗവന്‍ പിള്ള 1965 മുതല്‍
ആകാശവാണിയില്‍ ജോലി ചെയ്തു.തിരുവനന്തപുരത്തും കോഴിക്കോട്ടും
ജോലി നോക്കി.1983 ല്‍ പ്രൊഡ്യൂസറായി.1991 വിരമിച്ചു.

കേന്ദ്രസര്‍ക്കാര്‍ സാംസ്കാരിക വകുപ്പ്,ഇന്ദിരാഗാന്ധി
നാഷണല്‍ ട്രസ്റ്റ് സ്കോളര്‍ഷിപ്പ്,കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്,
രേവതി പട്റ്റത്താനം അവാര്‍ഡ്(1994)
എന്നിവ ലഭിച്ചു. കേരള ഫോക് ലോര്‍ അക്കാഡമിയുടെ സ്ഥാപക ചെയര്‍മാന്‍
(1996)ആയിരുന്നു. തിരുവനന്തപുരത്തു വീടുണ്ടായിട്ടും
മുണ്ടക്കല്‍ എന്ന പുരാതന വീടും
കുടശ്ശനാട് എന്ന സ്വന്ത ഗ്രാമവും മറക്കാന്‍ സാധിക്കാത്ത അദ്ദേഹം കുടശ്ശനാടു
സ്ഥിരതാമസ്സമാക്കി.കേരളത്തിന്റെ കളമെഴുത്ത്, നാടന്‍പാട്ടുകള്‍, ഗോത്രവര്‍ഗ്ഗ
സംഗീതം, കാക്കാരിശ്ശി നാടകം ,പടയണി,ആദിവാസികലാരൂപങ്ങള്‍ എന്നിവയില്‍
അദ്ദേഹം ഗവേഷണ പടനങ്ങള്‍ നടത്തി ഗ്രന്ഥ രചന നടത്തി.
നാട്റ്റരങ്ങ്-വികാസവും പരിണാമവും,
കേരളത്തിലെ പാണനാര്‍ പാട്ടുകള്‍,
കാക്കാരിശ്ശി നാടകം,
പൂമുഖം,
മതിലേരിക്കുന്ന്‍,
പണിയാലയില്‍,
പ്രകൃതിയുടെ വികൃതി
എന്നീ കൃതികളും
പന്തളം കെ.പി, ഈ.വി കൃഷ്ണപിള്ള
എന്നിവരുടെ ജീവചരിത്രം എന്നിവയും അദ്ദേഹം രചിച്ചു.
താന്‍ ശബ്ദലേഖനം ചെയ്ത നാടകങ്ങളും പാട്ടുകളും റീ റിക്കാര്‍ഡ് ചെയ്യുക,
പ്രമുഖ കാക്കാരിശ്ശിന്നാടകാചാര്യന്മാരുടെ ജീവചരിത്രം എഴുതുക
എന്നിവയില്‍ മുഴുകിയിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

ഇതിഹാസപുത്രികള്‍ എന്ന റേഡിയോനാടക സമാഹാരത്തിന്‍റെ പ്രസിദ്ധീകരണം
എന്നെക്കൊണ്ടു തിരുവനന്തപുരം വായന(ടി.എന്‍.ജയചന്ദ്രന്‍)യുടെ ആഭിമുഖ്യത്തില്‍
നടത്താന്‍ അദ്ദേഹം പ്ലാന്‍ ചെയ്തു.വ്യക്തിപരമായ ചില പ്രശനങ്ങളാല്‍ എനിക്കാ
പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നതു വലിയോരു നഷ്ടമായി .അദ്ദേഹം
പര്‍ഭവിക്കയും ചെയ്തു. പിന്നീട് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.അദ്ദേഹത്തിന്‍റെ
ഏകപുത്രന്‍ അടുത്ത കാലത്തു ചിക്കന്‍പോക്സ് ബാധയാല്‍ ഗള്‍ഫില്‍ വച്ചു മരിച്ചത്
അദ്ദേഹത്തെ വല്ലാതെ തളര്‍ത്തി.താമസ്സിയാതെ 76 കാരനായ ആ നാടന്‍ വിജ്ഞാനദാഹി
അന്തരിച്ചു.അദ്ദേഹം സമ്മാനിച്ച കേരളത്തിലെ പാണനാര്‍ പാട്ടുകള്‍ എന്ന പുസ്തകം
മേസമേലിരുന്ന്‍ അദ്ദേഹത്തിന്‍റെ സ്മരണ വീണ്ടും വീണ്ടും പുതുക്കുന്നു.

Sunday 26 April 2009

രാമചന്ദ്രന്‍റെ രണ്ടു പൊന്‍മണികളും


രാമചന്ദ്രന്‍റെ രണ്ടു പൊന്‍മണികളും
പ്രാകൃത കാഞ്ഞിരപ്പള്ളിയും

സുധാമണിയ്ക്കു മുമ്പു റാണി രാസാമണി എന്നൊരു മുക്കവസ്ത്രീ ആത്മീയതയിലൂന്നി
സാമ്രാജ്യം കെട്ടിപ്പടുത്തിരുന്നു എന്നു ചരിത്രാനേഷണത്തിലൂടെ കണ്ടെത്തുന്ന രാമചന്ദ്രന്‍
(കലാകൗമുദി ലക്കം 1752. 2009 ഏപ്രില്‍ 5, പേജ് 28-33 പാരാശരനെ മോഹിപ്പിച്ച്,
ഭാരത സൃഷ്ടികര്‍ത്താവ്‌ സാക്ഷാല്‍ വേദവ്യാസനു ജന്മം നല്‍കിയ,മല്‍സ്യഗന്ധി
എന്ന ആദ്യ മുക്കവത്തരുണിയെ രാമചന്ദ്രന്‍ സ്മരിക്കാതെ പോയി.

അതു പോകട്ടെ.
യാതൊരാവശ്യവുമില്ലാതെ ലേഖനത്തില്‍ കുരുമുളക് എന്ന കറുത്ത
പൊന്നു വിളയിച്ച് വിദേശികളെ കേരളത്തിലേയ്ക്ക് ആകര്‍ഷിച്ച
കര്‍ഷകശ്രേഷ്ഠരായ കാഞ്ഞിരപ്പള്ളിക്കാരെ 'പ്രാകൃതരും അടിതടവുകാരും
കൂക്കുവിളിക്കാരു'മാക്കി.

"പ്രാകൃതത്തെ തടയാന്‍ വിദ്യാഭ്യാസമാണ് നല്ല മരുന്ന്‍.
കാഞ്ഞിരപ്പള്ളിയില്‍ അടികലശലും കൂക്കുവിളിയും അസഹ്യമായപ്പോഴാണ്
അവിടെ സര്‍ സി.പി.
രാമസ്വാമി അയ്യര്‍ പള്ളിക്കൂടം അനുവദിച്ചതെന്നു കേള്‍വിയുണ്ട്."(പേജ് 30)

ഏതു രാമചന്ദ്രനാണ് ഈ പമ്പര വിഢിത്തം എഴുതിയതെന്നു ലേഖനത്തില്‍
നിന്നു വ്യകതമല്ല.മറ്റുള്ളവര്‍ ഈ-മെയില്‍,മൊബൈല്‍ വെബ്സൈറ്റ് എന്നിവ
നല്‍കുമ്പോള്‍ രാമചന്ദ്രന്‍ ഒന്നും നല്‍കുന്നില്ല.അതിനാല്‍ നേരിട്ടു സംവദിക്കാന്‍
സാധിക്കുന്നില്ല.

സര്‍ സി. തിരുവിതാം കൂറില്‍ ദിവാന്‍ ആയിരുന്നത് 1936 മുതല്‍ 1947 വരെ.

കാഞ്ഞിരപ്പള്ളിയിലെ ആദ്യ പള്ളിക്കൂടം 1863 ല്‍ തുടങ്ങി.
അതിനു മുമ്പുതന്നെ വെട്ടിയാങ്കല്‍
ആശാന്‍ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു.
പങ്ങപ്പാട്ടു പപ്പുപിള്ള പ്രവര്‍ത്തിപള്ളിക്കൂടവും നടത്തിയിരുന്നു.
1863 ല്‍ പള്ളിവക വി.എം സ്കൂള്‍ തുടങ്ങി.
1849 തന്നെ ഹെന്‍റി ബേക്കര്‍ സായിപ്പ് തൊട്ടടുത്തു മുണ്ടക്കയത്തു സ്കൂള്‍ തുടങ്ങിയിരുന്നു.
പിന്നീടതു സര്‍ക്കാര്‍ സഹായമുള്ള സി.എം.എസ്സ് എല്‍.പി സ്കൂള്‍ ആയി.

1884 ല്‍ കാഞ്ഞിരപ്പള്ളിയില്‍ ആദ്യ മലയാളം പ്രവര്‍ത്തി പള്ളിക്കൂടം
തുടങ്ങി.1893 ല്‍ കുറേക്കാലം മന്നത്തു പദ്മനാഭന്‍ ഈ സ്കൂളില്‍ അദ്ധ്യാപകനായിരുന്നു.
1907 ല്‍ അത് മലയാളം മിഡില്‍ സ്കൂളായി.പിന്നേയും എത്രയോ കഴിഞ്ഞ്
1936 ല്‍ മാത്രമാണ് സി.പി തിരുവിതാം കൂറില്‍ എത്തുന്നത്.
എന്തേ രാമചന്ദ്രനു തെറ്റുപറ്റാന്‍ കാരണം. 20 കിലോമീറ്റര്‍ അകലെയുള്ള
കൂട്റ്റം കൂടി കുടിച്ചാല്‍ നറുക്കിട്ട് അവരില്‍ ഒരാളെത്തന്നെ കുത്തിക്കൊന്നിരുന്ന
മറ്റൊരു നാടുമായി കാഞ്ഞിരപ്പള്ളിയെ തെറ്റിദ്ധരിച്ചതാവാം.


കൂടുതലറിയാന്‍:കാഞ്ഞിരപ്പള്ളി ചരിത്രത്തിലൂടെ.എം.എന്‍ മുഹമ്മദ് കാസ്സിം 2008.

Monday 20 April 2009

 
Posted by Picasa

വലിയച്ഛന്‍റെ വാക്ക്; കൊച്ചു മകന്‍റെ തെറ്റിക്കല്‍


Ilampally Ayyappa Temple

വലിയച്ഛന്‍റെ വാക്ക്; കൊച്ചു മകന്‍റെ തെറ്റിക്കല്‍
അഥവാ കല്ലൂരാനു കിട്ടിയ ശാപം

സീനിയര്‍ കല്ലൂര്‍ രാമന്‍പിള്ള കറ കളഞ്ഞ അയ്യപ്പഭക്തനായിരുന്നു.ഭക്തശിരോമണിയായിരുന്ന
പൂന്താനത്തിനെ മങ്ങാട്ടച്ഛനായി വന്നു രക്ഷിച്ച കഥ വള്ളത്തോള്‍ "ആ മോതിരം" എന്ന മനോഹര
കവിതയില്‍ വിവരിക്കുന്നു.അതു പോലരനുഭവം സീനിയര്‍ രാമന്‍പിള്ളയ്ക്കും ഉണ്ടായി എന്ന്‌
ആനിക്കാട് ശങ്കരപ്പിള്ള രേഖപ്പെടുത്തിയിരിക്കുന്നു:

80 വര്‍ഷം മുമ്പാണ്. മധുരജില്ലയിലെ കമ്പം മാര്‍ക്കറ്റില്‍ പോയി കുരുമുളക് തുടങ്ങിയ
കാര്‍ഷികവിഭവങ്ങള്‍ വിറ്റ്,കിട്ടിയ വെള്ളി നാണയങ്ങള്‍ ഒരു കുടത്തിലാക്കി അതും തലയിലേറി
രാമന്‍പിള്ള പൊന്‍കുന്നം വഴി ഇളമ്പള്ളിയിലേക്കു മടങ്ങുന്ന സമയം. ഇളങ്ങുളം അയ്യപ്പ ക്ഷേത്രത്തില്‍
അത്താഴപൂജ തൊഴുതു കഴിഞ്ഞാണ് തനിയെയുള്ള യാത്ര. ഉടുമുണ്ടും നേര്യതുമാണു വേഷം. പോടന്നൂര്‍
എന്ന ഭാഗത്തെത്തിയപ്പോള്‍ പൂന്താനത്തിനുണ്ടായ അനുഭവം രാമന്‍പിള്ളയ്ക്കും. പുറകില്‍ നിന്നും രണ്ടു
പേര്‍ ആക്രമിച്ചു. ഒരാള്‍ നേര്യതു കഴുത്തില്‍ ചുറ്റു വരിഞ്ഞു.അപരന്‍ കുടത്തില്‍ പിടികൂടി.
അപകടം മനസ്സിലാക്കിയ പിള്ള്‍ മനമുരുകി ഇഷ്ട ദൈവങ്ങളെ പ്രാര്‍ഥിച്ചു.ഇളമ്പള്ളി അയ്യപ്പന്
തിരുവാഭരണവും വര്‍ഷം തോറും രണ്ടാമുല്‍സവത്തിനു മുടങ്ങാതെ കളമെഴുത്തും പാട്ടും നടത്താം
എന്നു നേര്‍ന്നു

പെട്ടെന്നു "പൂഹോയ്" എന്നലറിക്കൊണ്ട് ഒരു വടു(കുട്ടിപ്പട്ടര്‍) അവിടെ പ്രത്യക്ഷപ്പെട്ടു. കൈയ്യില്‍
ഒരു പതിനാലാം നംബര്‍ വിളക്കും.അക്രമികള്‍ പിടി വിട്ട് ഓടി."പിന്നാലെ പോരൂ" എന്നു
പറഞ്ഞു വടു മുന്നോട്ടു പോയി.രാമന്‍പിള്ള അനുഗമിച്ചു.രണ്ടു കിലോമീറ്റര്‍ നടന്നു ഇളമ്പള്ളി
ക്ഷേത്രക്കുളത്തിനു സമീപമെത്തിയതും വടു അപ്രത്യക്ഷനായി. അടുത്തവീട്ടില്‍(മഠം) രാമായണം
വായിക്കുന്നതു കേട്ടു.
പരിസരബോധം വന്ന രാമന്‍പിള്ള അങ്ങോട്ടേയ്ക്കു കയറിച്ചെന്നു. കഥ കേട്ട മഠത്തില കാരണവര്‍
കൈകൂപ്പി "എന്‍റെ അയ്യപ്പാ അങ്ങാണല്ലോ പിള്ളയെ രക്ഷിച്ചത്"
എന്നതിശയിച്ചു.രാമന്‍ പിള്ള അക്ഷരം പ്രതി വാക്കു പാലിച്ചു.തിരുവാഭരണം കാഴ്ച വച്ചു.
(പി.ജി.രാജേന്ദര്‍ന്‍ രചിച്ചു ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച"ക്ഷേത്ര വിജ്ഞാന കോശം" കാണുക.

വര്‍ഷം തോറും രണ്ടാമുല്‍സവത്തിനു മുടങ്ങാതെ കളമെഴുത്തും പാട്ടും നടത്തിപ്പോന്നു.
മകന്‍ അയ്യപ്പന്‍പിള്ളയുടെ കാലത്തും അതു മുടങ്ങിയില്ല.എന്നാല്‍ കൊച്ചുമകന്‍ വളര്‍ന്നതോടെ
കമ്മ്യൂണിസ്റ്റായതോടെ അന്ധവിശ്വാസം എന്നു പറഞ്ഞതു നിര്‍ത്തലാക്കി. മുതിര്‍ന്നവര്‍ ഭവിഷ്യത്തിനെ
ക്കുറിച്ചു പറഞ്ഞതു രാമന്‍ പിള്ള കേട്ടില്ല.അവസാനം ചെയ്യാത്ത കുറ്റത്തിനു ജീവപര്യന്തം
പൂജപ്പുര ജയിലില്‍ കിടന്നു.

(1962 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ്സിനു
പഠിക്കുന്ന സമയം ആറേഴുതവണ പൂജപ്പുരയില്‍ പോയി രാമന്‍പിള്ളയെ ഈ ബ്ലോഗര്‍
കണ്ടിരുന്നു. പരോള്‍ കിട്ടാന്‍ വേണ്ടി ഏതാനും തവണ അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന
എം.എന്‍ ഗോവിന്ദന്‍ നായരെ പാര്‍ട്ടി ഓഫീസ്സില്‍ പോയി കാണുകയും ചെയ്തു.
വളരെ വിഷമിച്ചാണ് പറോള്‍ ലഭിച്ചത്.അദ്ദേഹത്തെ സഹായിക്കാന്‍ ബന്ധുക്കളൊ
പാര്‍ട്ടിക്കാരോ ഇല്ലായിരുന്നു.)
ജയില്‍ വിമുക്തനായപ്പോഴും ആരും സഹായിച്ചില്ല.ചിലര്‍ അടുത്തു കൂടി പറ്റിക്കയും ചെയ്തു.
അവസാനം മലബാറിലെ മുക്കത്തു പോയി ജീവന്‍ ഒടുക്കി.

രാമന്‍പിള്ള ഇന്നുണ്ടായിരുന്നുവെങ്കില്‍ 83 വയസ്സ് കാണുമായിരുന്നു. പാര്‍ട്ടിയില്‍ ഉയരുമായിരുന്നോ
അതോ ഗണപതി ശങ്കരപ്പിള്ള ആയി മാറിയ സ്റ്റാലിന്‍ ശങ്കരപ്പിള്ള, അനുജന്‍ ഹോമിയോ
ഡോക്ടര്‍ കെ.ഏ.ഗോപാലകൃഷ്ണപിള്ള( ആദ്യം കമ്മ്യൂണിസ്റ്റായിരുന്ന ആദ്ദേഹം അവസാനം
ആത്മീയ കാര്യങ്ങളില്‍ താല്‍പരനായി പട്ടാഴി ദേവീ മാഹത്മ്യം പോലുള്ള കൃതികള്‍ എഴുതി
പുരാണപാരായനവും മറ്റും നടത്തി അന്തരിച്ചു)Dr.K.A.Gopala Krishna Pillai BHM

എന്നിവരെപ്പോലെ ആത്മീയകാര്യങ്ങളില്‍
തല്‍പരനായി പാര്‍ട്ടി വിടുമായിരുന്നുവോ?

ആര്‍ക്കറിയാം?

Friday 17 April 2009

കല്ലൂര്‍ രാമന്‍പിള്ള സീനിയര്‍

ചെങ്ങളം കേസ്
കല്ലൂര്‍ രാമന്‍പിള്ള സീനിയര്‍

കോട്ടയം ജില്ലയിലെ ആനിക്കാട്-ഇളമ്പള്ളി പ്രദേശത്തെ പ്രാതാപിയായ
കൃഷിക്കാരനും ജനനായകനും ആയിരുന്ന്‍ കല്ലൂര്‍ രാമന്‍പിള്ളയുടെ
മുത്തഛന്‍ കുഞ്ഞൂഞ്ഞു പിള്ള എന്നു വിളിക്ക്പ്പെട്ടിരുന്ന രാമന്‍പിള്ള സീനിയര്‍
നാട്ടുകാരെ ദ്രോഹിച്ചിരു ന്നനാണുശ്ശാര്‍ എന്ന മഠത്തില്‍ നായര്‍ക്കെതിരെ
" ഊരുരുട്ടി വ്യവഹാരം" എന്ന കേസ് നടത്തി വന്‍ വിജയം നേടിയ
അദ്ദേഹത്തിനു നാട്ടുകാര്‍ നല്‍കിയ തേക്ക്,ഈട്ടി,പ്ലാവ്‌ തടികള്‍
ഉപയോഗിച്ചു പണിയിച്ചതാണ് കല്ലൂര്‍ എന്ന പുരാതന
തറവാട്.കൂരാലി-പള്ളിക്കത്തോട് നിര്‍മ്മിച്ചത് അദ്ദേഹം ആയിരുന്നു.
മൂത്തമകള്‍ തങ്കമ്മയെ പഠിപ്പിക്കാനായി 95 വര്‍ഷം
മുമ്പു തുടങ്ങിയതാണ് അയ്യപ്പന്‍ കോവില്‍നു സമീപമുള്ള വട്ടക്കുഴി
പ്രൈമറി സ്കൂള്‍.മകള്‍ പാപ്പി എന്ന പത്മിനിയെ
വിവാഹം കഴിച്ചത് വഞ്ഞിപ്പുഴ ചീഫിന്‍റെ കണക്കപ്പിള്ളയായിരുന്ന
കാഞ്ഞിരപ്പള്ളി വില്ലന്‍ചിറ ശങ്കരപ്പിള്ള.
അവരുടെ മകനായിരുന്നു ശ്രീമൂലം പ്രജാസഭാ മെംബറും തിരമാല (1953)
എന്ന സിനിമയുടെ നിര്‍മ്മാതാവും കലാസാഗര്‍ ഫിലിംസിന്‍റെ ഡയറക്ടര്‍
ആയിരുന്ന പങ്ങപ്പാട്ട് വക്കീല്‍ എസ്.രാമനാഥപിള്ള.ഫിലിം ഡവലപ്മെന്‍റ്
കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന പി.ആര്‍.എസ്സ് .പിള്ള.പൊന്‍കുന്നം
കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ സ്ഥാപകന്‍ പി.ആര്‍.രാജഗോപാല്‍
തുടങ്ങിയവര്‍ മക്കള്‍



Vakil S.Ramanatha Pillai MLC

ആനിക്കാട് പ്രദേശത്ത് ക്രിസ്ത്യാനികള്‍ക്കു കുടിയേറാന്‍ സൗകര്യം
ചെയ്തു കൊടുത്തത് കുഞ്ഞൂഞ്ഞുപിള്ളേച്ചന്‍ എന്നറിയപ്പെട്ടിരുന്ന
കലൂര്‍ രാമന്‍ പിള്ള്‍ സീനിയര്‍ ആയിരുന്നച്ചു
പക്ഷേ പില്‍ക്കാലത്ത് അവരിലൊരാള്‍ അദ്ദേഹത്തിന്‍റെ വസ്തുക്കള്‍
കയ്യേറുകയും കള്ളപ്രമ്മാണം ചമയ്ക്കയും ചെയ്തു.വ്യവഹാരമായി.
കീഴ് കോടതികളില്‍ തനിയെ വാദിച്ചിരുന്ന അദ്ദേഹത്തിനായിരുന്നു
വിജയം ഒരു ജഡ്ജിയുള്ള പ്രസ്തുത കുടുംബം ഹൈക്കോടതിയില്‍
ന്യാധിപന്മാരെ സ്വാനീധിച്ചുവിജയം കൊയ്തു സ്ഥലം സ്ഥിരം കൈവശമാക്കി
റബ്ബര്‍ തോട്ടമാക്കി.ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനായി രാമന്‍പിള്ള
വസ്തുക്കളില്‍ കുറേക്കൂടി പൊറ്റത്താങ്കല്‍ ഡോ.പി.ഏ.എബ്രഹാമിനു
വില്‍ക്കേണ്ടി വന്നു. സുന്ദരിയായ പൊന്നമ്മ എന്ന മകളെ മതം
മാറ്റാനും സന്യാസിനിയാക്കാനും ഇതിനിടയില്‍ ശ്രമം ഉണ്ടായി.
ഭാഗികമായി വിജയിക്കയും ചെയ്തു.ഹെഡ്മിസ്റ്റ്രസ് ആയി
അവിവാഹിതയായി അവര്‍ ഡാല്‍മുഖത്തു കഴിച്ചുകൂട്ടി.
2007 ല്‍ അന്തരിച്ചു.

വസ്തുക്കള്‍ കുറെയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും മകന്‍ അയ്യപ്പന്‍
(കുട്ടന്‍)പിള്ളയ്ക്കു 30 ഏക്കര്‍ സ്ഥലം കൊടുക്കാന്‍ കഴിഞ്ഞു.
ശൈവപ്പിള്ളമാരും മക്കത്തായികളുമായിരുന്ന കല്ലൂര്‍ കുടുംബം
സ്ത്രീകള്‍ക്ക് അക്കാലത്ത് വസ്തുക്കള്‍ നല്‍കിയിരുന്നില്ല.
അയ്യപ്പന്‍ പിള്ള മൂന്നു ആണ്‍ മക്കള്‍ക്കു 10 ഏക്കര്‍ സ്ഥലം
വീതം നല്‍കി.അറയും നിരയും ഉള്ള കുടുംബ വീട് ജൂണിയര്‍
രാമന്‍പിള്ളയ്ക്കാണ് നല്‍കപ്പെട്ടത്.കലാവാസന ഉണ്ടായിരുന്ന
അദ്ദേഹം പള്ളിക്കത്തോട്ടില്‍ ജയശ്രീ എന്ന പേരില്‍ ഒരു ആര്‍ട്സ്
ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് തുടങ്ങി. ഒരു കയ്യെഴുത്തു മാസികയും
പുറത്തിറക്കിയിരുന്നു. മൂത്ത സഹോദരന്‍ എറണാകുളം തേവര
കോളേജില്‍ ബി.ഏ പഠനം നടത്തി.സര്‍വോദയത്തിലും ഭൂദാനത്തിലും
ആകൃഷ്ടനായി പില്‍ക്കാലത്തു മേഘാലയാ ഗവര്‍ണരായി തീര്‍ന്ന
ഏ.ഏം ജേക്കബ്ബിന്‍റെ സഹപ്രവര്‍ത്തകനായി കഴിഞ്ഞിരുന്നു.

ഉന്നതകുല ജാതനായ ,താരതമ്യേന സമ്പന്നനായിരുന്ന,
സല്‍സ്വഭാവിയായിരുന്ന, കലാവാസന ഉണ്ടായിരുന്ന കല്ലൂരാന്‍
എങ്ങിനെ തൊഴിലാളി പ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റുമായി
എന്നു പലരും ചോദിക്കാറുണ്ട്.ചങ്ങനാശ്ശേരി എന്‍.എസ്സ്,എസ്സിലെ
ഇന്‍റര്‍മീഡിയറ്റ് പഠനകാലം ആണ് സ്റ്റാലിന്‍ ശങ്കരപ്പിള്ള,
കാനം കുട്ടിക്കൃഷ്ണന്‍,കാനം ശിവന്‍ പിള്ള,പ്രഭാകരന്‍ നായര്‍
എന്നിവരെ കമ്മ്യൂണിസ്റ്റുകള്‍ ആക്കിയത്.രാമന്‍പിള്ളയേയും
സ്വാധീനികരിച്ചിരിക്കാം .സംശയം തോന്നിയിട്ടാവാം
ജ്യേഷ്ടന്‍ അനുജനെ തേവരയിലാണ് ബിരുദ പഠനത്തിനു ചേര്‍ത്തത്.
എന്നാല്‍ വിദ്യര്‍ഥി സമരം നയിച്ചു കോളെജില്‍ നിന്നും ഡിസ്മിസ്സല്‍
വാങ്ങി.ഇടയില്‍ പ്രേമവും ആയി.വീട്ടിലറിയാതെ വിവാഹം.
ജ്യേഷ്ടനോടുള്ള സിബ്ലിംഗ് റൈവല്‍ റി -ഭ്രാതൃ വൈരം-,
ഭൂമികയ്യേറുകയും മതം മാറ്റുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് അനുഭാവികളായ
അയല്‍ക്കാര്‍ ഇവയൊക്കെ കമ്മ്യൂണിസ്റ്റാവാന്‍ ജൂണിയര്‍ രാമന്‍പിള്ളയ്ക്കു
പ്രേരണ ആയിരുക്കാം.

ചെങ്ങളം കേസ്

കോട്ടയം ജില്ലയില്‍ പ്രത്യേകിച്ചും അകലകുന്നം പ്രദേശത്തു കോളിളക്കം
സൃഷ്ടിച്ച സംഭവം ആയിരുന്നു ചെങ്ങളത്തെ രാഷ്ട്രീയ കൊലപാതകം.
എം.പി സ്ഥാനം രാജി വച്ച പി.ടി.ചാക്കോ കോണ്‍ഗ്രസ്സിനെ ശക്തമാക്കാന്‍
ഡി.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ കോട്ടയം ജില്ലയില്‍ 41 ദിവസം
കാല്‍ നടജാഥാ നയിച്ച് വിളങ്ങി നില്‍ക്കുന്ന കാലം."കാലണ സമരം" എന്ന പേരില്‍
അരങ്ങേറിയ ചെങ്ങളം റബര്‍ തൊഴിലാളി സമരം യഥാര്‍ഥത്തില്‍
കൂലിക്കൂടുതലിനു വേണ്ടിയായിരുന്നില്ല എന്നാണ് മുതിര്‍ന്ന ചിലര്‍
പറയുന്നത്. മുണ്ടാട്ടുചുണ്ടയില്‍ കുട്ടിയച്ചന്‍റെ റൈട്ടരും റബര്‍
വെട്ടുകാരന്‍ നാരായണന്‍റെ ഭാര്യയും തമ്മില്‍ ഉണ്ടായ ഏതോ
കശപിശയെ തുടര്‍ന്നു നാരയണനെ വിരോധം തീര്‍ക്കാന്‍ പിരിച്ചു
വിട്ടു.കുട്ടിയച്ചന്‍റെ വിശ്വസ്ഥനും അര്‍പ്പണബോധമുള്ള തൊഴിലാളിയും
ആയിരുന്നുവത്രേ നാരായണന്‍.

ആനിക്കാട് പ്രദേശത്തെ വസ്തുക്കളില്‍ ഏറിയ പങ്കും മഠത്തില്‍
നായര്‍ വക ആയിരുന്നു.300 ഏക്കറോളം വരുന്ന "നെയ്യാട്ടുശ്ശേരി"
പുരയിടം തിരുവാര്‍പ്പു ക്ഷേത്രത്തിലേക്കു വേണ്ടുന്ന നെയ് നല്‍കാന്‍
പശുക്കളെ വളര്‍ത്താന്‍ ഉപയോഗിച്ചിരുന്നു.പരിശോധനയ്ക്കായിവന്ന
പാര്‍വത്യകാര്‍ അങ്ങുന്നിനെ മഠത്തില്‍ നാണുശ്ശാര്‍ എന്ന കാരണവര്‍
വേണ്ടവിധം സല്‍ക്കരിക്കാഞ്ഞതിനാല്‍ നെയ്യാട്ടുശ്ശേരി പുരയിടം
കുരുവിനാല്‍കുന്നേല്‍ എന്ന ക്രിസ്ത്യന്‍ കുടുംബം വകയാ​ണെന്നു റിക്കാര്‍ഡ്
ഉണ്ടാക്കിയത്രേ.2 റാത്തല്‍ പഞ്ചസാരയ്ക്കും ഏതാനും കാലിപ്പുകയിലയ്ക്കും
703 നംബര്‍ നേര്യതിനും വേണ്ടി നാണുശ്ശാര്‍ തീറെഴുതി കൊടുത്തു എന്നു
പറയുന്നവരും ഉണ്ട്.

ഇപ്പോള്‍ നെയ്യാട്ടുശ്ശേരി പള്ളിയിരിക്കുന്ന സ്ഥലത്തിനടുത്തുള്ള
ഗേറ്റിലായിരുന്നു സമരം.സമരം എങ്ങുമെത്താതെ വന്നപ്പോള്‍
ചെങ്ങളത്തുള്ള കുട്ടിയച്ചന്‍റെ വീടിന്‍റെ മുമ്പിലേക്കു സമരം
മാറ്റാന്‍ തീരുമാനമായി.അതിനോടുനുബന്ധിച്ച് 1957 ജൂലൈ 7 ന്
വൈകുന്നേരം നാലുമണിയ്ക്കു യോഗം ചേരാനും അതിനു
മുമ്പായി ലോക്കല്‍ സെക്രട്ടറി കല്ലൂര്‍ രാമന്‍പിള്ളയുടെ നേതൃത്വത്തില്‍
ജാഥ നയിക്കാനും തീരുമാനമായി നോട്ടീസ് അടിച്ചു വിതരണം ചെയ്തിരുന്നു.
യാഥാസ്തിഥിക കത്തോലിക്കാ കേന്ദ്രമായ ചെങ്ങളത്തു
സംഘര്‍ഷമുണ്ടാവാം എന്ന തോന്നലില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു
കോട്ടയം ഭാസി,ചുമട്ടു തൊഴിലാളി യൂണിയന്‍ സെക്രട്ടറി
കെ.എം ഏബ്രഹാം എന്നിവരായിരുന്നു പ്രസംഗകര്‍.
മൂന്നു മണിക്കു തോട്ടത്തിന്‍റെ മുമ്പില്‍ നിന്നും ജാഥ തുടങ്ങി.
കടയനിക്കാടു നിന്നുമുള്ള കുറേ പാര്‍ട്ടി പ്രവര്‍ത്തകര്‍
വേരും പ്ലാവില്‍ വച്ചു ജാഥയോടു ചേര്‍ന്നു.
രാമന്‍ പിള്ള മുന്നില്‍ നിന്നു ജാഥ നയിച്ചു.ഇപ്പോള്‍ ചെങ്ങളം
സ്റ്റേറ്റ് ബാങ്കു ഇരിക്കുന്ന സ്ഥലത്തു ജാഥ എപ്പിയപ്പോള്‍ ഗുണ്ടാസംഘം
ആ കെട്ടിടത്തിനു മുമ്പില്‍ കൂട്ടിയിട്ടിരുന്ന പൊതിച്ച് നാളികേരം
എടുത്തു ജാഥാംഗങ്ങളെ എറിഞ്ഞു.കടയനിക്കാട് ബഷീര്‍ കൊടിക്കമ്പു
ഒടിച്ചു എറിഞ്ഞവരെ തല്ലി.തുടര്‍ന്നു ഇരു വിഭാഗവും തമ്മില്‍
അടിപിടിയായി.കടയനിക്കാടു നിന്നു വന്ന പ്രവര്‍ത്തകര്‍ സ്ഥിരം
കഠാരയുമായി നടക്കുന്നവരായിരുന്നു.ചില കഠാരകള്‍ക്കു
4 മോതിരക്കെട്ടു വരെ ഉണ്ടായിരുന്നു.ഇളമ്പള്ളിക്കാരും
ഇരട്ടുകളുമായ തേനിപ്ലാക്കല്‍ കുഞ്ഞൂട്ടി മൈലാടിയില്‍
കുഞ്ഞേട്ടന്‍ എന്നിവര്‍ കുത്തേറ്റു മരിച്ചു. നിരവധി പേര്‍ക്കു
കുത്തേറ്റു. പലരും പോലീസ്സിനെ ഭയന്ന്‍ ഒളിച്ചോടി.

4 മണിക്കു നടക്കേണ്ട യോഗം നടന്നില്ല. കോട്ടയം ഭാസ്സിയും
എം ഏബ്രാഹവും വഴിയില്‍ ഓറവയ്ക്കല്‍ എന്ന സ്ഥലത്തു
വച്ചു വിവരം അറിഞ്ഞു തിരിച്ചു പോയി.
പാമ്പാടി സ്റ്റേഷനിലെ ക്രിലോസ്കര്‍ എന്ന ഇന്‍സ്പെക്ടര്‍
അതി ക്രൂരമായി പ്രതികളെ ഉപദ്രവിച്ചു എന്നു പറയുമ്പോള്‍
ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ശ്രീധരന്‍ നായര്‍ ഇപ്പോഴും
ഭയചകിതനാകും.എന്നാല്‍ പിന്നീടു പൊന്‍കുന്നത്തേക്കു
മാറ്റിയപ്പോള്‍ ,അവിടത്തെ ഇന്‍സ്പെക്ടര്‍ ദാസ്സയ്യ തല
മൊട്ടയടിക്കാന്‍ പോലും സമ്മതിച്ചില്ല.രാഷ്ട്രീയ തടവുകാരെ
ഉപദ്രവിക്കാന്‍ പാടില്ല എന്ന പക്ഷക്കാരനായിരുന്നു ദാസ്സയ്യ
എന്ന ജനകീയ ഇന്‍സ്പെക്ടര്‍.സെഷന്‍സ് ജഡ്ജി ആയിരുന്ന
അന്നാ ചാണ്ടിയാണ് പ്രതികള്‍ക്കു ജാമ്യം നല്‍കിയത്.
 


ഡി.സി.സി പ്രസിഡന്‍റായി വെട്ടിത്തിളങ്ങിയപി.ടി.ചാക്കോ
ഈ സംഭവം കമ്മ്യൂണിസ്റ്റ് പാര്‍ട്റ്റിയേയും വിദ്യസമ്പന്നനായ
അതിന്‍റെ നേതാവിനേയും ഒതുക്കാന്‍ നല്ല സന്ദര്‍ഭം ആണെന്നു
കണ്ടു.ലോക്കല്‍ നേതാവ്‌ രാമന്‍പിള്ളയെ ഒന്നാം പ്രതിയാക്കി.
കുത്താന്‍ ധൈര്യം കാട്ടുന്ന ആളല്ല എന്നു നാട്ടുകാര്‍ക്കു മുഴുവന്‍
അറിയാവുന്ന രാമന്‍പിള്ളയെകുടുക്കാന്‍ ചക്കോച്ചന്‍ പഴയ ഒരു
കഠാരി സംഘടിപ്പിച്ച് അതില്‍ "കല്ലൂരാന്‍" എന്നു കൊത്തിച്ചു
പോലീസ്സിനെ സ്വാധീനിച്ചു തൊണ്ടിയായി സ്വീ​‍കരിപ്പിച്ചു
കോടതിയില്‍ ഹാജരാക്കി.കുശാഗ്രബുദ്ധിയായ ക്രിമിനല്‍
വക്കീലായിരുന്നുവല്ലോ ചാക്കൊ.
എന്നു മാത്രമല്ല താന്‍ യോഗസ്ഥലത്തുണ്ടായിരുന്നു എന്നും
നടക്കാതെ പോയ യോഗം നടന്നു എന്നും അതില്‍ രാമന്‍പിള്ള
പ്രസംഗിക്കുന്നതു കേട്ടു എന്നും ചാക്കോ കള്ള മൊഴി നല്‍കി
നിരപരാധിയായകല്ലൂര്‍ രാമന്‍പിള്ളയ്ക്കു ജീവപര്യന്തം ശിക്ഷ
വാങ്ങിക്കൊടുത്തു.ശാപം വലിച്ചു തലയില്‍ വച്ചു.
തനിക്കും കാലക്രമേണ കുടുംബത്തിനും
കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ശാപം ഫലിച്ചു.

10ശതമാനം മാത്രം തെറ്റുചെയ്ത ചാക്കോച്ചന്‍ ക്രൂശിക്കപ്പെട്ടു,


രാജി വയ്ക്കേണ്ടി വന്നു.ഹൃദയാഘാതം വന്നു മരിച്ചു.
മകന്‍ പി.സി തോമസ് വാഴൂരില്‍ മല്‍സരിച്ചു തോറ്റു.
കേന്ദ്രമന്ത്രിയായെങ്കിലും അധികം നാള്‍ തുടരായില്ല.
ഇത്തണ സീറ്റും കിട്ടിയില്ല.കോട്ടയത്തു നിന്നു മല്‍സരിക്കാനുള്ള
ആഗ്രഹം നടന്നില്ലപി.ടി ചാക്കോയുടെ പേരില്‍ രൂപമെടുത്ത
കേരളകോണ്‍ഗ്രസ്സ് പുറകേ പുറകേ പിളര്‍ന്നു
കോണ്‍ഗ്രസ്സിന് മേലില്‍ ഒരിക്കലും കേരളത്തില്‍ തനിയെ
ഭരിക്കാന്‍ അവില്ല.കോട്ടയം ജില്ലയില്‍ അതോടെ കോണ്‍ഗ്രസ്സ് ഇല്ലാതായി.
3650 ദിവസം തുടര്‍ച്ചയായി കല്ലൂരാന്‍ സെന്‍ട്രല്‍
ജയിലില്‍ കിടന്നു ചാക്കോച്ചനേയും കോണ്‍ഗ്രസ്സിനേയും
ശപിച്ചിരുന്നു എന്നു പ്രായം ചെന്നവര്‍ ഇന്നും പറയുന്നു.വിശ്വസിക്കുന്നു.

ചെയ്യാത്ത കുറ്റത്തിനു രാമന്‍പിള്ള എങ്ങിനെ ശിക്ഷിക്കപ്പെട്ടു.
അതു മറ്റൊരു ശാപത്തിന്‍റെ കഥ.ഇനിയൊരു ബ്ലോഗില്‍

Thursday 16 April 2009

പി.ടി.ചാക്കോ-ഒരു തുടര്‍ക്കഥ

പി.ടി.ചാക്കോ-ഒരു തുടര്‍ക്കഥ

തിരുക്കൊച്ചി രൂപികൃതമായപ്പോള്‍ ചാക്കോ പാര്‍ട്ടിയുടെ നിയമസഭാ സെക്രട്ടറിയായി.
1952 ല്‍ മീനച്ചിലില്‍ നിന്നും പാര്‍ലമെന്‍റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.പാര്‍ലമെന്‍റ്
സെക്രട്ടറി സ്ഥാനത്തേക്കു മല്‍സരിച്ചു.ദക്ഷിണേന്ത്യകാരനായതിനാല്‍ 2 വോട്ടിന്‍റെ
കുറവില്‍ തോറ്റു.താമസ്സിയാതെ1953 ഒക്ടോബര്‍ 10 ന് അദ്ദേഹം ലോകസഭംഗത്വം
രാജിവച്ചു.രാഷ്ട്രീയമല്ലാത്തകാരണത്താല്‍ ആദ്യമായും അവസാനമായും നടന്ന രാജി.
ഇതിനുള്ള കാരണം വ്യക്തമാക്കന്‍ചാക്കോ ഒരിക്കലും തയാറായില്ല.
"തിരുക്കൊച്ചിയുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കിട്ടാതെവന്നതിനാല്‍"
എന്നു ചാക്കോയുടെ ജീവചരിത്രകാരന്‍ പുളിങ്കുന്നു ആന്‍റ്റണി കണ്ടെത്തുന്ന കാര്യം
തിരു മണ്ടന്മാര്‍ പോലും സമ്മതിച്ചു തരില്ല.
പാലായിലെ തോമസ് കൊട്ടുകാപ്പള്ളിയുടെ പാര്‍ലമെന്‍ററി വ്യാമോഹത്തിനു ചാക്കോച്ചന്‍
പണം വാങ്ങി വഴങ്ങുകയായിരുന്നു എന്നു പഴമക്കാര്‍.

ജോര്‍ജ് ആലയ്ക്കാപ്പള്ളി തയ്യാറാക്കിയ"'കൊട്ടുകാപ്പള്ളി" എന്ന ജീവചരിത്രത്തില്‍
108- 112 പേജികളില്‍ ഈ വിവരം ചര്‍ച്ച ചെയ്യുന്നു."പാര്‍ ലമെന്‍റിലെ സാമാജികത്വം
ഒരു വെള്ളാന ആണ്‍`" എന്നു ചാക്കോ പറഞ്ഞത്രേ.(പേജ് 110)

"തന്‍റെ രാജിയുടെ കാരണം പറയാത്തതാണ് ചാക്കോ ചെയ്ത ഏറ്റവും
ബുദ്ധിപൂര്‍വ്വകമായ കാര്യമെന്നു കൊട്ടുകാപ്പള്ളി പറഞ്ഞു" എന്നു പേജ് 111 ല്‍
ആലയ്ക്കാപ്പള്ളി.രസകരമായ വസ്തുത മഹാത്മജി ഝാന്‍സി റാണി എന്നു വാഴ്ത്തിയ
കാഞ്ഞിരപ്പള്ളിക്കാരി ധീരശൂര വനിത അക്കമ്മ ചെറിയാനെ കോണ്‍ഗ്രസ്സു മീനച്ചില്‍
ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിച്ചില്ല.അവര്‍ സ്വതന്ത്ര്യയായി മല്‍സരിച്ചു
പരാജയം വരിച്ചു.സംസ്ഥാന കോണ്‍ഗ്രസ് ചെയ്ത മറ്റൊരു കൊടും പാതകം

Mrs Accamma Varkey & Mr.Varkey

Wednesday 15 April 2009

ഗണപതി ശങ്കരപ്പിള്ള



ഗണപതി ശങ്കരപ്പിള്ള ആയി മാറിയ
സ്റ്റാലിന്‍ ശങ്കരപ്പിള്ള എന്ന
ആനിക്കാട് പി.കെ.ശങ്കരപ്പിള്ള (1928-2007)

പഴയ കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍
ഇങ്ക്വിലാബ് എന്ന മുദ്രാവാക്യം ആദ്യം കേള്‍ക്കുന്നത്
ആനിക്കാട് പി.കെ.ശങ്കരപ്പിള്ളയുടെ കണ്ഠത്തില്‍ നിന്നായിരുന്നു.
കോട്ടയം ഡി.സി.സി പ്രസിഡന്‍റായിരുന്ന ചാമമ്പതാലിലെ
പി.ടി.ചാക്കോയുടെ കുടിലതന്ത്രത്താല്‍ ചെങ്ങളം കേസില്‍
ഒന്നാം പ്രതി ആക്കപ്പെട്ട് ജീവപര്യന്തം ജയിലില്‍ കിടക്കേണ്ടി
വരുകയും ജയില്‍ വിമോചിതനായ ശേഷം ആത്മഹത്യ ചെയ്യുകയും
ചെയ്ത കല്ലൂരാന്‍ എന്ന കല്ലൂര്‍ രാമന്‍പിള്ള,
തെരഞ്ഞെടുക്കപ്പെട്ടിട്ടും നിയമ സഭ കാണാനുള്ള ഭാഗ്യം കിട്ടാതെ പോയ
കടയനിക്കാട് പുരുഷന്‍ എന്ന പുരുഷോത്തമന്‍ പിള്ള,
കാനം കുട്ടിക്കൃഷ്ണന്‍ എന്ന പേരില്‍ കവിത എഴുതിയ്‌രുന്ന
ടി.കെ.കൃഷ്ണന്‍ കുട്ടിനായര്‍,
ഇന്ത്യാ കോഫി ഹൗസുകളില്‍ കാണപ്പെടുന്ന ഏ.കെ .ജി ഛായാ
ചിത്രങ്ങള്‍ വരച്ച
പാമ്പാടി ബാലന്‍ എന്നിവരോടൊപ്പം മലനാട്ടില്‍
കമ്മ്യൂണിസ്റ്റ് ചിന്താഗതി പ്രചരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക
പങ്കു വഹിച്ച പി.കെ ശങ്കരപ്പിള്ള അന്‍പതുകളില്‍
സ്റ്റാലിന്‍ ശങ്കരപ്പിള്ള എന്നാണറിയപ്പെട്ടിരുന്നത്.
എന്നാല്‍ മരണത്തിനു മുമ്പുള്ള മൂന്നു ദശകങ്ങളില്‍
അദ്ദേഹം അറിയപ്പെട്ടതാ​കട്ടെ ഗണപതി ശങ്കരപ്പിള്ള എന്നും.

തമിഴ്നാട്ടിലെ കുംഭകോണത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്കും
അവിടെ നിന്നും ആനിക്കാട്ടേയ്ക്കും കുടിയേറിയ കതിരമ്പുഴ
എന്ന ശൈവകര്‍ഷകകുടുംബത്തിലായിരുന്നു കുട്ടപ്പന്‍ എന്ന ചെല്ലപ്പേരുള്ള
ശങ്കരപ്പിള്ള1928 ഒക്ടോബര്‍ 10 ന് ജനിച്ചത്പറപ്പള്ളില്‍ കൃഷണപിള്ളയുടേയും
ചെല്ലമ്മയുടേയും മകന്‍.ആനിക്കാട് ,പൊന്‍ കുന്നം എന്നിവിടങ്ങളില്‍
സ്കൂള്‍ പഠനം.ചങ്ങനാശ്ശേരി എന്‍.എസ്സ്.എസ്സ്,തിരുവനന്തപുരം എം.ജി
എന്നിവയയില്‍ കോളേജ് പഠനം.തിരുവനന്തപുരം സഹകരണ കോളേജില്‍ നിന്നും
ഡിപ്ലോമാ.വിദ്യാഭ്യാസകാലത്തു തന്നെ അറിയപ്പെടുന്ന എഴുത്തുകാരനും
സംഘാടകനും വാഗ്മിയും ആയിരുന്നു.വിദ്യാര്‍ഥി ഫെഡറേഷന്‍ നേതാവായിരുന്നു.
കേരളത്തിലും തമിഴ് നാട്ടിലും വിപുലമായ സഹൃത് വലയം ഉണ്ടായിരുന്നു.

മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കാര്യത്തില്‍ എന്ന പോലെ കമ്മ്യൂണിസ്റ്റ് അനുഭാവി
എന്ന പേരില്‍ പട്ടം താണുപിള്ളയുടെ കാലത്തു സര്‍ക്കാര്‍ ജോലി നിരസ്സിക്കപ്പെട്ടു.
മലയാറ്റൂരിന്‍റെ കാര്യം നിയമസഭയില്‍ ഉയര്‍ന്നപ്പോള്‍
"മലയാറ്റൂര്‍ രാമകൃഷ്ണനെന്നല്ല,സാക്ഷാല്‍ വൈകുണ്ഠം പരമേശ്വരന്‍ ആണെങ്കില്‍ പോലും
കമ്മ്യൂണിസ്റ്റ് അനുഭാവി ആണെങ്കില്‍ സര്‍ക്കാര്‍ ലാവണം കിട്ടില്ല'
എന്നു പറഞ്ഞ മറുപടി പ്രസിദ്ധം.പുന്നപ്ര-വയലാര്‍ സഖാക്കളെ മോചിപ്പിച്ച ആദ്യ
ഈ.എം.എസ്സ് സര്‍ക്കാരിന്‍റെ കാലത്ത് പ്രത്യേക ഉത്തരവിന്‍ പ്രകാരം പിള്ളയ്ക്കു
സഹകരണ വകുപ്പില്‍ ജോലികിട്ടി.തുടര്‍ന്നു സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു.
എന്നാല്‍ സംഘടനാ രംഗത്തു നേതൃത്വംവഹിച്ചു പാര്‍ട്ടിയുടെ സഹയാത്രികനായി തുടര്‍ന്നു.
ഡപ്യൂട്ടി രജിസ്റ്റ്രാര്‍ ആയി വിരമിച്ചു.

തിരുവനന്തപുരം, മൂന്നാര്‍, പമ്പാടി,പീരുമേട്, ചേന്ദമംഗലം, വടക്കന്‍ പറവൂര്‍,
ഒറ്റപ്പാലം ,തൃത്താല,കുറ്റിപ്പുറം, ആലുവാ,പാലാ,കോട്ടയം,കാഞ്ഞിരപ്പള്ളി
എന്നിവടങ്ങളില്‍ ജോലി നോക്കി.

ഇടുക്കി ജില്ലയില്‍,തമിഴ്നാട് അതിര്‍ത്തിയ്ലുള്ള അഞ്ചു ഗ്രാമങ്ങള്‍( മറയൂര്‍,കാരയൂര്‍
കീഴാന്തൂര്‍,കോവിലൂര്‍,തമിഴ്നാട്ടിലെ കൊട്ടിയൂര്‍) എന്നിവ അഞ്ചുനാട് എന്നറിയപ്പെടുന്നു.
ഔദ്യോഗിക കാര്യത്തിനായി ഈ പ്രദേശം സഞ്ചരിക്കാനിടയായ പിള്ള മലനാടിന്റെ
പൈതൃകത്തില്‍ ആകൃഷ്ടനായി.തുടര്‍ന്നു തെക്കും കൂര്‍ പ്രദേശത്തിന്റെ ചരിത്രം കണ്ടെത്താന്‍
പരിശ്രമം തുടങ്ങി.

മണ്ണടിഞ്ഞ് അനാഥമായി, വിസ്മൃതിയില്‍ ആണ്ടു കിടന്നിരുന്ന കാഞ്ഞിരപ്പള്ളിയിലെ
രണ്ട്‌ അതിപുരാതന ഗണപതിയാര്‍ കോവിലുകളുടെ പുനര്‍ നിര്‍മ്മാണം പിള്ള
ഏറ്റെടുത്തു.ഈ ക്ഷേത്രങ്ങളെക്കുറിച്ചു മലയാളത്തിലെ ഒട്ടേല്ലാ പ്രസിദ്ധീകരണങ്ങളിലും
അദ്ദേഹം സചിത്ര ലേഖനങ്ങള്‍ എഴുതി.ഈ ബ്ലോഗറുമായി ചേര്‍ന്ന്‍
എരുമേലി പേട്ട തുള്ളലുംക്ഷേത്ര പുരാവൃത്തങ്ങളും എന്ന പുസ്തകം രചിച്ചു.
തുടര്‍ന്ന്‍ സ്റ്റാലിന്‍ ശങ്കരപ്പിള്ള , ഗണപതി ശങ്കരപ്പിള്ള ആയി മാറി.

കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ ഈ പ്രദേശത്തു നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള
എല്ലാ സോവനീറുകളിലും ശങ്കരപ്പിള്ളയുടെ
പ്രാദേശിക ചരിത്രസംബനന്ധമായ ലേഖനങ്ങള്‍ അവിഭാജ്യഘടകമായിരു.ന്നു

പഴയ തെക്കും കൂറിലെ മധുരമീനാക്ഷി ക്ഷേത്രങ്ങള്‍
തിരുവിതാംകൂറിലെ 21 മങ്കൊമ്പു ദേവീ ക്ഷേത്രങ്ങള്‍
ഈരാറ്റുപേട്ട അങ്കാളമ്മന്‍ കോവില്‍,പുലിയന്നൂര്‍,
എഴാച്ചേരി, പാലാ അരുണാപുരം,പന്തത്തല,മേവട,
മീനച്ചി,പൂവരണി,കൊണ്ടുടയാര്‍ നിര്‍മ്മിച്ച കൊണ്ടൂര്‍,
ചോറ്റുടയാര്‍ നിര്‍മ്മിച്ച മുണ്ടക്കയം ചോറ്റി,തിരുവുടയാര്‍
നിര്‍മ്മിച്ച തിടനാട്, കഴിവുടയാര്‍ നിര്‍മ്മിച്ച കാഞ്ഞിരപ്പള്ളി
പിള്ളയാര്‍ കോവില്‍ എന്നിവയുടെ വിശദമായ ചരിത്രം
പി.കെ.തയ്യാറാക്കി.എല്ലാം തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ
ശൈവപ്പിള്ളമാര്‍ നിര്‍മ്മിച്ചവ.


തിരുവിതാം കൂറിലെ ആദ്യ നവോത്ഥാന നായകന്‍
ശിവരാജയോഗി തൈക്കാട് അയ്യാ സ്വാമികളെ കുറിച്ചും
വിശദമായ പഠനം നടത്തി.ഈ ബ്ലോഗര്‍ക്കു തൈക്കാട്
അയ്യാവില്‍ തല്‍പര്യം വളര്‍ത്തിയത് ആനിക്കാട് ശങ്കരപ്പിള്ളയായിരുന്നു.
ആനിക്കാട് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങി സ്വാമി നാരായണനായി മാറിയ
തൊടുപുഴ സി.കെ.നാരായണപിള്ള,
ചിറക്കടവിലും ചെറുവള്ളിയിലും
സ്കൂളുകള്‍ തുടങ്ങി സദാന്ദസ്വാമികളായി മാറിയ
വൈക്കം സി.കെനാരായണപിള്ള എന്നിവരുടെ വിശദ വിവരങ്ങളും ഗണപതി
ശങ്കരപ്പിള്ള സമ്പാദിച്ചു ലേഖനങ്ങള്‍ എഴുതി.
ആനിക്കാടിന്‍റെ വിശദമായചരിത്രവും എഴുതി.
ഭാര്യ രാധാമണി.മക്കല്‍ സതീഷ് ചന്ദ്രന്‍, ബിന്ദു,ഗോപകുമാര്‍,
ഗിരീഷ്കുമാര്‍ എന്നിവര്‍.

2007 ഒക്ടോബര്‍ 2 ന് അന്തരിച്ചു.

Monday 13 April 2009

വിപ്ലവ കവി ദാമോദരന്‍

വിപ്ലവ കവി ദാമോദരന്‍
 
Posted by Picasa


മഹാകവി അക്കിത്തം വിപ്ലവകവി എന്നൊരു കവിത രചിച്ചിട്ടുണ്ട്.
പൊന്‍കുന്നം ദാമോദരനെക്കുറിച്ചാണീ കവിത.
1914 ല്‍ പൊന്‍കുന്നം
തെക്കേത്തു കവല്‍ മലരിപ്പുറത്ത്(ഇപ്പോള്‍ അജന്താ) എന്ന വീട്ടില്‍
നാരാണന്‍റേയും നാരായണി അമ്മയുടേയും മകനായി എം.എന്‍.
ദാമോദരന്‍ ജനിച്ചു.കങ്ങഴ പത്തനാടു സ്കൂളില്‍ അധ്യാപകനായിരുന്നു.
കമ്മ്യൂണിസ്റ്റ് ആയതിനാല്‍ ജോലി നഷ്ടമായി.മുണ്ടശ്ശേരി മാസ്റ്ററും
മംഗളോദയവും അദ്ദേഹത്തെ വിപ്ലവകാരനാക്കി.
പൊന്‍കുന്നം ദാമോദരന്‍ എന്ന പേര്‍ നല്‍കിയതു മുണ്ടശ്ശേരി.
അദ്ദേഹത്തിന്‍റെ കേട്ടെഴുത്തുകാരനായിരുന്നു ദാമോദരന്‍.

അന്തരീക്ഷം,മാനദണ്ഡം,കാവ്യപീഠിക തുടങ്ങിയവ ദാമോദരന്‍റെ കയ്യക്ഷരത്തിലാണ്
വാര്‍ന്നു വീണത് . പൊന്നാനി മുക്കുതലയില്‍ പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാടിന്‍റെ സ്കൂളില്‍
കമ്മ്യൂണിസ്റ്റ്കാരന്‍ എന്നറിഞ്ഞിട്ടും ജോലി നല്‍കി.പിന്നീട് ഈ സ്കൂള്‍ സര്‍ക്കാര്‍
ഏറ്റെടുത്തു.തിരുവല്ല ട്രെയിനിംഗ് സ്കൂളിലും അദ്ദേഹം ജോലി നോക്കി.
ചവറ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്തു.

മഗ്ദലന മറിയം,ജനഗണമന പാടുമ്പോള്‍,
രക്തരേഖകള്‍,നവരശ്മി,വാരിക്കുന്തങ്ങള്‍
തുടങ്ങിയ കവിതാസമാഹാരങ്ങള്‍,വഴി വിളക്കുകള്‍,
ആറടി മണ്ണ്‍ തുടങ്ങിയ നാടകങ്ങള്‍
രാക്കിളികള്‍,മണിയറ തുടങ്ങിയ നോവലുകള്‍, തകഴി കയറില്‍
തുടങ്ങിയ നിരൂപണങ്ങള്‍
എന്നിങ്ങനെ അമ്പതില്‍പരം കൃതികള്‍ രചിച്ചു.
വള്ളത്തോലിന്‍ റെ മഗദലനമറിയം ഇഷ്ടപ്പെടാതിരുന്ന
മുണ്ടശ്ശേരി ദാമോദരനെ കൊണ്ട് മറ്റൊരു കവിത
എഴുതിച്ചു."കവിത നന്നായി ദാമോദരാ" എന്നു വള്ളത്തോള്‍
സമ്മതിച്ചു എന്നു ചരിത്രം.

അന്‍പതുകളില്‍ തൃശ്ശൂര്‍ കേരള കലാവേദി അവതരിപ്പിച്ച
ചെറുകാടിന്‍റെ നമ്മൊളൊന്ന്‍
എന്ന നാടകത്തിനു വേണ്ടി രചിച്ചതാണ് അടുത്ത കാലത്തു
നോട്ടം എന്ന ചലച്ചിത്രത്തില്‍
പുനര്‍ അവതരണത്തിലൂടെ അവാര്‍ഡ് നേടിയ
"പച്ച പനംതത്തേ,പുന്നാര......"

1946 ല്‍ പുന്നപ്രവയലാര്‍ സമരത്തെ ആധാരമാക്കി എഴുതിയ വാരിക്കുന്തങ്ങള്‍
നിരോധിക്കപ്പെട്ടിരുന്നു.ചങ്ങമ്പുഴ,വയലാര്‍,ബഷീര്‍ ഈ.എം.എസ്സ്,നായനാര്‍
തുടങ്ങി വന്‍സുഹൃദ് സംഘം ഉണ്ടായിരുന്നു ദാമോദരന്.
മക്കള്‍ എല്ലാം സാഹിത്യ വാസനയുള്ളവര്‍.

എം.ഡി രാജേന്ദ്രന്‍ നോവലിസ്റ്റ്.
എം.ഡി.രത്നമ്മ നോവലിസ്റ്റ്.
എം.ഡി.വല്‍സല,എം.ഡി ചന്ദ്രശേ ഖരന്‍ എന്നിവരും എഴുത്തുകാര്‍
എം.ഡി.അജയഘോഷ് ചിത്രകാരന്‍.
ദാമോദരന്‍ റെ ഭാര്യ കുഞ്ഞ്ക്കുട്ടിയമ്മയും സാഹിത്യകാരി ആയിരുന്നു.
കുഞ്ഞിക്കുട്ടിയമ്മ പുസ്തകത്താളുകളില്‍ എഴുതിയെടുത്ത കവിതയാണ്
നോട്ടം സിനമയില്‍ ഗാനമായി പുനരവതരിച്ചത്.

1995 ല്‍ ഈ വിപ്ലവകവി കാന്‍സര്‍ ബാധയാല്‍ അന്തരിച്ചു.

കോട്ടയം ജില്ലയിലെ ചിറക്കടവു തെക്കേത്തുകവലയില്‍ അദ്ദേഹത്തിന്‍റെ
നാമത്തില്‍ ഒരു വഴി ഉണ്ട്.
പൊന്‍കുന്നത്ത് പൊന്‍കുന്നം ദാമോദരന്‍ മെമ്മോറിയല്‍
സാംസ്കാരിക സംഘടനയും
അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്തുന്നു.

Tuesday 17 March 2009

 
Posted by Picasa
റോസമ്മ പുന്നൂസ്‌

ആദ്യ കേരള നിയമ സ്ഭയിലെ പ്രോട്ടം സ്പീക്കര്‍.
ഈ.എം.എസ്സ്‌,ടി.വി എം.എന്‍ തുടങ്ങിയവര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുത്ത
മെംബര്‍.തെരഞ്ഞെടുപ്പു കേസ്സില്‍ അസ്തിരമാക്കപ്പെട്ടതിനാല്‍
വീണ്ടും മല്‍സരിച്ചു ജയിച്ചു.
ബി.കെ നായര്‍ ആയിരുന്നു എതിരാളി.

ദേവികുളത്തെ മല്‍സരം ഇന്ത്യ മൊത്തം ഉറ്റു നോക്കിയിരുന്നു.
ഒരാളുടെ ഭൂരിപക്ഷമേ ഒന്നാം ഈ.എം.എസ്സ്‌ മന്ത്രിസഭക്കുണ്ടായിരുന്നുള്ളു.
ഇന്ദിരാഗാന്ധിയും കാമരാജും വരെ എതിരാളിയുടെ പ്രചരണത്തു വന്നിരുന്നു.
ഇളയരാജായും എം.ജി ആറും റോസമ്മ്ക്കു വേണ്ടി പ്രചരണം നടത്തി.
അച്ചുതാനദന്‍ ആയിരുന്നു തെരഞ്ഞെടു സെക്രട്ടറി.
തെരഞ്ഞെടുപ്പു ഫണ്ടില്‍ ബാക്കി വന്ന തുകക്കു പാര്‍ട്ടി ഒരു ജീപ്പ്പു വാങ്ങിച്ചു
എന്നു ചരിത്രം.

പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗം.
ഭര്‍ത്താവ്‌ പി.ടി.പുന്നൂസ്‌ ലോക്കസഭയില്‍ എം.പി ആയിരുന്നു.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍(1964-96),ഹൗസിംഗ്‌ ബോര്‍ഡ്‌(1975-78) എന്നിവയുടെ
ചെയര്‍വുമണ്‍ ആയിരുന്നു.
അഴിമതി തൊട്ടു തീണ്ഡിയില്ല.
കേരല ജ്ഞാസിറാണി അക്കമ്മ വര്‍ക്കിയുടെ സഹോദരി.
കാഞ്ഞിരപ്പള്ളി കരിപ്പാപരംബില്‍ കുടുംബാങ്ങം
95 കാരിയായ റോസമ്മ മകന്‍ ഡോ .പുന്നൂസിനോടൊപ്പം കസ്കറ്റില്‍ വിശ്രമ ജീവിതം.
ഭാര്യ ശാതയുടെ കുടുംബസുഹൃത്ത്‌.
പൊന്‍കുന്നം താളിയാനില്‍ അയല്വാസിയായിരുന്നു.

Wednesday 11 March 2009

വിവാഹിതര്‍ക്കൊരു വഴികാട്ടി

പ്രിയ മിനിക്കുട്ടി,

അടുത്ത ആഴ്ച വിവാഹിതയാകാന്‍ പോകുന്ന
മോള്‍ക്ക് അങ്കിളിന്‍റെ വിവാഹമംഗളാശംസകള്‍.
വിവാഹിതരാകാന്‍ പോകുന്നവര്‍ അത്യാവശ്യം
അറിഞ്ഞു വയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്.

ആദ്യത്തെ കുഞ്ഞിനു വേണ്ടി ധൃതി കൂട്ടണം
രണ്ടമത്തേത് 3-5 വര്‍ഷം കഴിഞ്ഞു മതി.
കുട്ടികള്‍ ഒന്നോ രണ്ടോ മതി.
ആദ്യപ്രസവത്തിനു പറ്റിയ പ്രായം 23 വയസ്സാണ്.

വിവാഹശേഷം ലൈംഗികബന്ധം തുടങ്ങുമ്പോള്‍
യുവതികള്‍ക്കു മൂത്രത്തില്‍ അണുബാധ ഉണ്ടാകാം.
ഹണിമൂണ്‍ സിസ്റ്റൈറ്റിസ് അഥവാ മധുവിധു രോഗം
എന്നാണിതിനു പേര്‍.
മൂത്രപരിശോധനയും കള്‍ച്ചര്‍ പരിശോധനയും
കൃത്യമായ രോഗനിര്‍ണ്ണയത്തിനാവശ്യമാണ്‌.
പരിചയസമ്പന്നനാ /യായ ഒരു ഗൈനക്കോളജിസ്റ്റിനെ
നേരില്‍ കണ്ടു ഉപദേശം തേടണം.

വേണമെന്നു തോന്നുമ്പോള്‍ മാത്രം ഗര്‍ഭം ധരിക്കുക.
നിരവധി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുണ്ട്.
പറ്റിയതേതെന്നറിയാന്‍ ഒരു ഗൈനക്കോളജിസ്റ്റിനെ നേരില്‍ കാണുക.

ഗര്‍ഭം ധരിച്ച ശേഷം അലസിപ്പിക്കുന്നതിലും നല്ലത്
ഗര്‍ഭം ധരിക്കാതെ നോക്കുന്നതാണ്‌.
അനാവശ്യ ഗര്‍ഭം 15 ദിവസങ്ങള്‍ക്കുള്ളില്‍ വേണ്ടെന്നു വയ്ക്കുക.
12 ആഴ്ച് കഴിഞ്ഞുള്ള ഗര്‍ഭഛിദ്രം അപകടം പിടിച്ചതാണ്‌.
മൂത്രപരിശോധന വഴി ആര്‍ത്തവം മുടങ്ങിയാലുടന്‍
നിങ്ങള്‍ക്കു സ്വയം ഗര്‍ഭധാരണം കണ്ടുപിടിക്കാം.
രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം വേണം പരിശോധനാവിധേയമാക്കാന്‍
.
നവജാതശിശുവിനു തൂക്കം കുറഞ്ഞാല്‍
പില്‍ക്കാലത്തു പ്രമേഹം,പ്രഷര്‍,ഹൃദ്രോഗം,പക്ഷാഘാതം,പൊണ്ണത്തടി
എന്നിവ പിടിപെടാന്‍ സാധ്യത കൂടും.(ബാര്‍ക്കര്‍ മതം)
അതിനാല്‍ ചിട്ടയായ ഗര്‍ഭകാല പരിചരണം നേടി 3 കിലോ ഉള്ള
കുഞ്ഞിനു ജന്മം നല്‍കണം.
അതിനു ഗര്‍ഭകാലത്തു കുറഞ്ഞതു 10 തവണ ശാരീരിക പരിശോധനകള്‍ക്കും
3 തവണ അള്‍ട്രാസൗണ്ട് പരിശോധനക്കും വിധേയ ആകണം.
അള്‍ട്രാസൗണ്ട് പരിശോധന ദോഷം ചെയ്യില്ല.
ഗുണം ചെയ്യും.

കുഞ്ഞിനെ മുലകൊടുത്തു വളര്‍ത്തണം.
കുഞ്ഞിനു ബുദ്ധിയും കരുത്തും മുഖ സൗന്ദര്യവും വേണമെങ്കില്‍
മുലപ്പാല്‍ തന്നെ കൊടുക്കണം.
ഉള്‍ വലിഞ്ഞ മുലഞെട്ടുള്ളവര്‍ പ്രസവത്തിനു മുമ്പു തന്നെ അതിനു പരിഹാരം തേടണം.
പ്ലാസ്റ്റിക് സിറിഞ്ചുപയോഗിച്ച് അതെങ്ങനെ പരിഹരിക്കാം എന്നു ഡോക്ടര്‍ കാട്ടിത്തരും.
കുഞ്ഞങ്ങള്‍ക്കു പശു,ആട്,എരുമ തുടങ്ങിയ
മൃഗങ്ങളുടെ പാല്‍ ഒരുകാരണവശാലും കൊടുക്കരുത്‌.
കുപ്പിപ്പാലും പാല്‍പ്പൊടികളും ഒഴിവാക്കുക.
തൊട്ടിലും പാടില്ല.
തൊട്ടിലാട്ടുന്ന കരങ്ങള്‍ ഇന്നു പഴംകഥയാണ്.
താളം പിടിക്കുന്ന കരങ്ങള്‍ മതി.

സസ്നേഹം അങ്കിള്‍

Tuesday 10 March 2009

ഇനിയും തോമസ്സിനെ വേണ്ടാത്ത റോസി

ഇനിയും തോമസ്സിനെ വേണ്ടാത്ത റോസി

ചിലര്‍ പറയും അടുത്ത ജന്മത്തിലും
അതേ അഛന്‍ റേയും അമ്മയുടേയും
മക്കാളായി ജനിച്ചാല്‍ മതി.ഇതേ
ഭാര്യയും മക്കളും എന്നൊക്കെ.
ഇങ്ങനെയൊക്കെ കള്ളം അടിച്ചു വിടുന്നവരെ
ഞെട്ടിച്ചു റോസി തോമസ്.അതേ ധിക്കാരിയുടെ
കാതല്‍ എഴുതിയ,ഇവന്‍ എന്‍റെ പ്രിയ പുത്രന്‍
എഴുതിയ ടി.ജെ.തോമസ്സിനെ അടുത്ത ജന്മത്തില്‍
ഭര്‍ത്താവായി വേണ്ട എന്നു ധൈര്യം കാട്ടിയത്
തെമ്മാടിക്കുഴിയില്‍ കിടക്കുന്ന എം.പി.പോളിന്‍റെ മകള്‍
റോസി.
അവരുടെ കഥ നോവലാക്കി പെരുമ്പടവം
പെരുമ്പടവത്തിന്‍റെ ഒരു കീറ്‌ ആകാശം

അഥവാ തിരികല്ലു തേടി ഒരു ധാന്യമണി
നാടകകൃത്തും നിരൂപകനും ആര്‍ട്ടിസ്റ്റും മറ്റും ആയിരുന്ന
സി.ജെ തോമസ്സിന്‍റെ(1918-1960)
ജീവിതത്തെ ആധാരമാക്കി
രചിച്ച നോവലാണ്‌
(സങ്കീര്‍ത്തനം ബുക്സ്‌ 2007 ഡിസംബര്‍)
സി.ജെ എല്‍ദോ ആയി പ്രത്യക്ഷപ്പെടുന്നു.

റോസി വര്‍ഷ ആയും
പ്രൊഫ.എം. പി. പോള്‍ രാമനാഥനായും
ബഷീര്‍ കബീര്‍ ആയും ദേവ്‌ കേശവപിള്ള ആയും
കാഞ്ഞിരപ്പള്ളിക്കാരന്‍ ഡി.സി
കിഴക്കേമുറി ഡൊമിനിക്‌ എന്ന കൊച്ചു സാര്‍ ആയും
കാരൂര്‍ വെറും നീലകണ്ഠപ്പിള്ള മാത്രം ആയും
പോഞ്ഞിക്കര റാഫി റപ്പേല്‍
ആയും ശോഭനാ പരമേശ്വരന്‍ നായര്‍
വെറും പരമേശവരന്‍ നായര്‍ ആയും
പ്രത്യക്ഷപ്പെടുന്നു.

വി.ടി , വെള്ളിത്തുരുത്തേല്‍ തൃപ്പന്‍ പട്ടേരി
ആയും മുണ്ടശ്ശേരി മുല്ലശ്ശേരി ആയും
തകഴി ടി.ശിവശങ്കരപ്പിള്ള ആയും
ചങ്ങന്‍പുഴ ഗന്ധര്‍വന്‍ കൃഷ്ണപിള്ള ആയും
പൊന്‍കുന്നം വര്‍ക്കി ഹേമഗിരി വര്‍ക്കി ആയും
കൗമുദി ബാലന്‍ ?പ്രസാദചന്ദ്രന്‍ ആയും
എം.ഗോവിന്ദന്‍ ഗോവിന്ദന്‍ ആയും
പ്രത്യക്ഷപ്പെടുന്നു.
അകാലത്തില്‍ ഒഴിവാക്കപ്പെടുന്ന
വീണാധരി ഗീത
ആരാണെന്നു മനസ്സിലാകുന്നില്ല.

ജീവിച്ചിരുന്നതോ ജീവിച്ചിരിക്കുന്ന ഏതെങ്കിലും
കഥാപാത്രമോ
പെര്‍മ്പടവത്തിന്‍റെ കപോത കല്‍പിതമോ എന്നറിഞ്ഞു കൂടാ.

സി.ജെയുടെ ചില വാചകങ്ങള്‍ അദ്ദേഹത്തിന്‍റേതെന്നു പറഞ്ഞു തന്നെ
ഈ നോവലില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു:

"പൂമ്പൊടി വീഴാന്‍ പെണ്‍പൂവിന്റെ കീലാഗ്രം വിട്രുന്നത്‌
വാല്‍സ്യായന സൂത്രം വായിച്ചിട്ടല്ല"(പേജ്‌143)

പൂണൂല്‍ വലതു തോളിയം ഇടതു തോലിലും തരാതരം മാറിമാറി ഇടുന്ന
ത്വാത്തികാചാര്യനെക്കുറിച്ച്‌
"മഹാസൂത്രശാലി.അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍
ആരുടെ തോലി കൈ ഇടണമെന്നണ്‌ മൂപ്പരുടെ ചിന്ത" (പേജ്‌ 255).

കവയത്രി മേരിജോണ്‍ കൂത്താട്ടുകുളത്തിന്റെ സഹോദരനായിരുന്ന തോമസ്‌.
ആദ്യം പുരോഹിതനാകാന്‍ പോയി ളോഹ ഊരി തിരിച്ചു പോന്നു.
കുറെ നാള്‍ അധ്യാപകന്‍.പിന്നെ നിയമ പഠിച്ചു.എസ്‌.എഫ്‌ .കാരനായി കമ്മ്യൂണിസ്റ്റായി.
5-6 കൊല്ലം കഴിഞ്ഞു രാജി വച്ചു.പിന്നീടു കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനായി.
എം.പി പോളിന്റെ റ്റ്യൂട്ടോറിയലില്‍ അധ്യാപകനായി.
റോസിയുമായി പ്രണയത്തിലായി
ഇവന്‍ എന്റെ സി.ജെ എന്ന ജീവിതസ്മരണയില്‍ ഇക്കാര്യം
റോസി വിവരിക്കുന്നുണ്ട്‌
സോഷ്യലിസം.മതവും കമ്മ്യൂണിസവും ,ധിക്കാരിയുടെ കാതല്‍,
അവന്‍ വീണ്ടും വരുന്നു,ഉയരുന്ന യവനിക,
വിലയിരുത്തല്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ സി.ജെ യുടേതായിട്ടുണ്ട്‌
10 നാടകങ്ങളും
1128 ല്‌ ക്രൈം 27 ,
ആ മനുഷ്യന്‍ നീ തന്നെ,
ശലോമി,
വിഷവൃഷം
( വിമോചനസമരക്കാലത്തെഴുതിയ രാഷ്ട്രീയ നാടകം)
എന്നിവ സ്വതന്ത്രനാടകങ്ങള്‍.മറ്റുള്ളവ തര്‍ജ്ജമകള്‍.
ഡമോക്രാറ്റ്‌.കഥ,പ്രസന്ന കേരലം, നവസാഹിതി,ചക്രവാളം
തുടങ്ങിയവയുടെ
പത്രാധിപസമതിയില്‍ അംഗം ആയിരുന്നു.
സാഹിത്യപ്രവര്‍ത്തകസഹകരണസംഗത്തില്‍ അംഗം
എന്‍.ബി.എസ്സ്‌ പുസ്തകങ്ങളുടെ പുറംചട്ടകള്‍ തയ്യാറാക്കി
എന്‍.ബി.എസ്സ്‌.എംബ്ലം വരച്ചു.
മസ്തിഷ്കത്തിലെ അര്‍ബുദബാധയാല്‍ 1960 ല്‌
വെല്ലൂരില്‍ വച്ചു ശസ്ത്രക്രിയയെതുടര്‍ന്ന്‌
ആ ധിക്കാരി മരണമടഞ്ഞു.

Monday 9 March 2009

 
Honary mebership of Ponkunnam Public Library awarded to Zcharaia
on 8th May 2009
Posted by Picasa

നിശ്ശബ്ദമാക്കപ്പെട്ട കലപ്പ

നിശ്ശബ്ദമാക്കപ്പെട്ട കലപ്പ

2009 മാര്‍ച്ച് 8
പൊന്‍കുന്നം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍
പൊന്‍കുന്നം വര്‍ക്കി സ്മൃതി സദസ്സ് സംഘടിപ്പിച്ചു.
കഥാകൃത്ത് സക്കറിയ ആയിരുന്നു മുഖ്യ പ്രഭാഷണം.
പൊന്‍ കുന്നത്തു നാലുവര്‍ഷം താനുണ്ടായിരുന്ന കാര്യവും
മുരളി മോഹന്‍ തുടങ്ങിയ കൂട്ടുകാരെ കുറിച്ചും പറഞ്ഞു.
മുരളിയുമൊത്തു പാമ്പാടിയില്‍ പോയി ഓര്‍മ്മ നശിച്ചിരുന്ന
വര്‍ക്കിസാറിനെ കണ്ട കാര്യം
എലിക്കുളത്തു വീടിനടുത്തുണ്ടായിരുന്ന വായനശാല,
അവിടുണ്ടായിരുന്ന നാലരമാലകളിലെ പുസ്തകങ്ങള്‍,
മൈസൂറിലും ബോംബെയിലും നിന്നു വായിച്ച ഇംഗ്ലീഷ്
പുസ്തകങ്ങള്‍ അവ തന്നെ എഴുത്തുകാരനാക്കിയ കഥ,
കത്തോലിക്കര്‍ക്കു ബൈബിള്‍ വായന നിരോധിക്കപ്പേട്ടിരുന്ന കാര്യം
ജോസഫ് പുലിക്കുന്നേലിന്‍റെ മലയാളം ബൈബിള്‍ തര്‍ജ്ജമ,
അതു ചെയ്ത ദോഷം,വായനശാലകള്‍ ചെയ്യുന്ന ഗുണം,
രാഷ്ട്രീയം വായന ശാലകള്‍ക്കു ചെയ്യുന്ന ദോഷം എന്നിവയെല്ലാം
പരാമര്‍ശന വിധേയമായി

വര്‍ക്കിസാര്‍ നാ​ലു കൊല്ലം മാത്രമേ പൊന്‍ കുന്നത്തുണ്ടായിരുന്നു
എന്നും പുസ്തകം കൊണ്ടു നടന്നു വിറ്റിരുന്നു എന്നും
കൊട്ടുകാപ്പള്ളിയെ പോലുള്ളവര്‍ പുസ്തകത്തിന്‍റെ
വിലയേക്കാള്‍ കൂടുതല്‍ തുക നല്‍കിയിരുന്നു എന്നു തുടങ്ങി
ചുരുക്കം ചില വാചകങ്ങള്‍ വര്‍ക്കി സാറിനെ ക്കുറിച്ചും പറഞ്ഞു
എന്നതൊഴിച്ചാല്‍ പ്രസംഗത്തില്‍ ഏറിയ പങ്കും തന്നെ ക്കുറിച്ചും
വായനയെക്കുറിച്ചുമാണു സക്കറിയ പ്രസംഗിച്ചത്.

ഒരു കവി,കഥാകൃത്ത്,നാടകകൃത്ത്,ചലചിത്രകഥാകൃത്ത്,
ചലചിത്ര നിര്‍മാതാവ്(ചലനം,മകം പിറന്ന മങ്ക,)
ജീവചരിത്രകാരന്‍(പുന്നൂസ് എന്ന അതിരഥന്‍)
ആത്മകഥ(വഴിത്തിരിവ്)സി.പി.യുടെ വിമര്‍ശകന്‍
എന്നിവയെക്കുറിച്ചൊന്നും സ്മൃതിയില്‍ സക്കറിയ പരാമര്‍ശിച്ചില്ല.

കഴിഞ്ഞ 115 കൊല്ലങ്ങള്‍ക്കിടയില്‍ മലയാളത്തില്‍
എഴുതപ്പെട്ട നാലോ അഞ്ചോ നല്ല കഥകളെടുത്തല്‍
അതിലൊന്നായ ശബ്ദിക്കുന്ന കലപ്പ
എന്ന കഥയെക്കുറിച്ചു പ്പോലും
കഥാകൃത്ത് സക്കറിയ പരാമര്‍ശിച്ചില്ല.
ഇന്ത്യന്‍ ഭാഷകളിലെ കഥകള്‍
റഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍
ആ സമാഹാരത്തിനു നല്‍കിയ
പേര്‍ ശബ്ദിക്കുന്ന കലപ്പ എന്നായിരുന്നു
ചുരുക്കത്തില്‍ വര്‍ക്കിസാറിന്‍റെ കലപ്പ നിശ്ശബ്ദമാക്കപ്പെട്ടു.