The Silasasan by King Maveli

The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ്‌ അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ്‌ പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:

Popular Posts

Total Pageviews

Sunday 29 April 2012

ദൈവത്തിന്റെ സ്വന്തം നാട് പലതുണ്ട്


ദൈവത്തിന്റെ സ്വന്തം നാട് പലതുണ്ട് ചീഫ് സെക്രട്ടറി കെ.ജയകുമാറുമായുള്ള അഭിമുഖം(വനിത മെയ് 1-14ലക്കം) വായിച്ചു.കേരളാ ടൂറിസ്സം വിപണനം ചെയ്യാൻ വേണ്ടി മുദ്ര ആവിഷ്കരിച്ച പരസ്യവാചകത്തിന്റെ കഥ ജയകുമാർ പറയുന്നു.പരസ്യവാചകം വായിച്ചു നാം നമ്മുടെ നാടാണ് ദൈവത്തിന്‍റെ സ്വന്തം നാടെന്നു കരുതുന്നു. യൂറോപ്പില്‍ മദ്ധ്യ ഇംഗ്ലണ്ടിലെ യോര്‍ക്ക് ആണ് ദൈവത്തിന്‍റെ സ്വന്തം നാട്.ഇംഗ്ലണ്ടിൽ താമസ്സമാക്കിയ മകനേയും മകളേയും സന്ദർശിക്കാൻ പോയപ്പോൾ ഒരനുഭവം ഉണ്ടായി. മരുകമളുടെ കൂട്ടുകാരി യോർക്ക്ഷെയർ കാരി ജൂലിറ്റയുടെ മുമ്പിൽ ഞാനൊരു പൊങ്ങച്ചം വച്ചു കാച്ചി.ഐ ആം കമിംഗ് ഫ്രെം ഗോഡ്സ് ഓൺ കണ്ട്രി.ഓ യൂ ആർ ഫ്രെം മൈ പ്ലേസ്? എന്നായിരുന്നു മദാമ്മയുടെ ചോദ്യം.നോ ഫ്രെം കേരളാ എന്നു മരുമകൾക്കു പറഞ്ഞു കൊടുക്കേണ്ടി വന്നു.നൂറു വർഷമായി ന്യൂസിലണ്ടുകാർ അവരാണ് ദൈവത്തിന്റെ സ്വന്തം നാട്ടുകാർ എന്നു പറയുന്നു.തോമസ് ബ്രാക്കൻ എന്ന കവി ഗോഡ്സ് ഓൺ കണ്ട്രി എന്ന പേരിൽ കവിതയും കവിതാസമാഹാരവും ഇറക്കിയതിനെ തുടർന്നാണിത്.1890 മുതൽ അമേരിക്കയിലെ കാലിഫോർണിയ, മിസ്സിസ്സിപ്പി എന്നിവയും ദൈവത്തിന്റെ സ്വന്തം നാട്ടുകാർ എന്ന് അവകാശപ്പെട്ടു പോരുന്നു.ഇന്നു സിംബാവേ എന്നറിയപ്പെടുന്ന റോഡേഷ്യായും ഈ അവകാശവാദം ഉന്നയിച്ചിരുന്നു.ചുരുക്കത്തിൽ കേരളം മാത്രമല്ല ദൈവത്തിന്റെ സ്വന്തം നാട്.മുദ്രക്കാരൻ അറിഞ്ഞോ അറിയാതെയോ ഒരു പരസ്യവാചകം സൃഷ്ടിച്ചു എന്നു മാത്രം.