The Silasasan by King Maveli

The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ്‌ അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ്‌ പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:

Popular Posts

Total Pageviews

Wednesday 1 October 2014

കാഞ്ഞിരപ്പള്ളിയിൽ നിന്നുയർന്ന തിരമാല

കാഞ്ഞിരപ്പള്ളിയിൽ നിന്നുയർന്ന തിരമാല
മാതൃഭൂമി ആഴ്ചപ്പതിപ്പു പാട്ടെഴുത്തു പംക്തിയിൽ(ഒക്ടോബർ 5-11) രവിമേനോൻ
ഇളമൺ ഗാഥ രചിച്ച്പ്പോൾ 1953 ലിറങ്ങിയ തിരമാല എന്ന ചിത്രത്തെ പരാമർശിച്ചു കണ്ടപ്പോൾ
ഓർമ്മ അൻപതു കൊല്ലം പിന്നിലോട്ടു പാഞ്ഞു പോയി.
കോട്ടയം ജില്ലയിൽ നിന്നു പിറന്ന രണ്ടാമത്തെ ചിത്രം.കാഞ്ഞിരപ്പള്ളിക്കാരുടെ ആദ്യ ചിത്രം.
മലയാള സിനിമാവ്യവസായവുമായി നാലു തലമുറകൾ ബന്ധമുള്ള പങ്ങപ്പാട്ടു കുടുബം നിർമ്മിച്ചു
സംവിധാനം ചെയ്ത ചിത്രം.സത്യനേശൻ എന്ന പോലീസ് ഇ ന്സ്പെക്ടർ വില്ലനായി അഭിനയിച്ച
ചിത്രം.പ്രതിഫലം മുഴുവൻ കൊടുത്തില്ല എന്ന പേരിൽകേസ് കൊടുത്തു തോറ്റ ചിത്രം.(കേസ് വിവരം
നെറ്റിൽ ലഭിക്കും.(എം സതനേശൻ എന്നു കൊടുക്കണം)ഹിറ്റ്മേക്കർ ശശികുമാർ ആയി മാറിയ ജോൺ
ഹോട്ടൽ മാനേജറായി അടിപിടി നടത്തിയ ചിത്രം.ഫാസിലിന്റെ ഹരികൃഷ്ണനു മുമ്പേ ഇരട്ട ക്ലൈമാക്സിൽ
ഇറക്കിയ ആദ്യ മലയാള ചിത്രം.തിരുവിതാം കൂറിൽ  ന്യഔസ്കഹാദിന്റെൻ മുങ്ങി മരിക്കുന്നു.മലബാറിൽ രക്ഷപെടുന്നു.

ടി.എൻ.ഗോപിനാഥൻ നായർ (1911-1999)ചൂണ്ടക്കാരൻ എന്ന പേരിൽ എഴുതിയ കഥ പിന്നെ കടത്തുകാരൻ
എന്ന റേഡിയോ നാടകവും പിന്നെ തിരമാല എന്ന ചലച്ചിത്രകഥയുമായി.ടി.എൻ.നായികയുടെ പിതാവായി
അഭിനയിച്ചപ്പോൾ 13 ഗാനങ്ങൾ എഴുതിയ പി.ഭാസ്കരൻ നായകന്റെ അഛൻ കടത്തുകാരൻ ആയി.ടി.എന്നിന്റെ
പി.കെ മെമ്മോരിയൽ പ്രസ്സിലെമാനേജരും നാടകനടനുമായിരുന്ന ഭാസ്കരൻ പിള്ള(അടൂർ ഭാസി) നായകനാകുന്നു
എന്നു മുൻ കൂർ പരസ്യം നൽകിയെങ്കിലും സാമ്പത്തിക കാര്യങ്ങളാൽ ഫോർട്ട് കൊച്ചിയിലെ ചെമ്മീൻ വ്യവസായി, മേയർ
കെ.ജെ.ഹർഷന്റെ സഹോദര പുത്രൻ തോമസ് ബർളിയെ നായകനാക്കേണ്ടി വന്നു.ഭാസിയണ്ണൻ പശുവിനെ അഴിച്ചു
കെട്ടുന്ന ഒര സീനിൽ ഒതുക്കപ്പെട്ട കാര്യം ടി.ജെ.എസ്സ്.ജോർജ് ഘോഷയാത്രയിൽ രസകരമായി വർണ്നിച്ചിട്ടുണ്ട്.
ബർളി പിന്നീട് ഹോളിവുഡിൽ വ്യക്തിമുദ്ര പറ്റിപ്പിച്ച രംഗപടനിർമ്മാതാവും തിരക്കഥാ രചയിതാവും മറ്റുമായി.
ഇതു മനുഷ്യനോ(1973) വെള്ളരിക്കാപ്പട്ടണം(1983) എന്നു രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തു.തിരമാലയിൽ
പ്രവർത്തിച്ചവരിൽ ജീവിച്ചിരിക്കുന്ന രണ്ടുപേരിൽ ഒരാൾ.കാർട്ടൂണുകൾ വർച്ചും ഇംഗ്ലീഷിൽ കവിത എഴുതിയും
ചെമ്മീൻ കച്ചവടം നടത്തിയും ഫോർട്ട് കൊച്ചിയിൽ താംസ്സിക്കുന്നു.മറ്റേ ആൾ അന്നു ബാലതാരമായിരുന്ന വൽസലാ
മേനോൻ.ടി.വി.സീരിയലുകളിലെ അമ്മൂമ്മ.
ചെല്ലാനം കണ്ടശ്ശാം കടവുകാരൻ അറയ്ക്കൽ എസ്സ്.ജെ തോമസക്കാലം ഓർഡിനൻസ് ഫാക്ടറിയിൽ ചീഫ് ഫോർമാൻ
ആയിരുന്നു.ദിഗംബരം വിഷ്ണു പാലൂസ്കറിൽ നിന്നുംസംഗീത സംവിധാനം പഠിച്ച തോമസ് സഹപാഠി ലക്ഷ്മി ശങ്കറെ
പ്രേമവിവാഹം ചെയ്തു വിമൽകുമാർ എന്ന പേരിൽ മദിരാശിയിലേക്കു ചുവടുമാറ്റി.തമിഴിൽ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചു.
ജിതിൻ ബാനർജിയുടെ എഡ്യൂക്കേഷൻ പിക്ചേർസ്സിൽ മാനേജറായി ജോലി നോക്കുക ആയിരുന്നുപിതാവു വക്കീൽ പരീക്ഷ
പഠിക്കാൻ മദിരാശിയിലേക്കയച്ച പങ്ങപ്പാട്ടു രാമനാഥപിള്ള ശങ്കരപ്പിള്ള എന്ന പി.ആർ.എസ്സ്.പിള്ള.പിള്ള വിമൽകുമാറിനെ
സഹസംവിധായകനാക്കി.റിക്കാർഡുകളിൽ ചിലതിൽ വിമൽ കുമാറാണു സംവിധായകൻ.മറ്റു ചിലതിൽ പി.ആർ.എസ്സും.
വിമൽ കുമാറിൽ നിന്നാണു ബാബുരാജ് സംഗീത സംവിധാനം പഠിച്ചത്.തിരമാലയുടെനിർമ്മാണ കാലത്ത്.ലക്ഷ്മി ശങ്കറും കോഴി ക്കോട്
അബ്ദുൽഖാദറും തിരമാലയിൽ പാടി.ശാന്താ പി നായർ ആദ്യം പാടിയതും തിരമാലയിൽ.ഭാസ്കരൻ മാഷ് 13പാട്ടുകൾ എഴുതി.ഹേ
കളിയോടമേ എന്നത് നൗഷാദിന്റെ പ്രശസ്ത ഗാനത്തിന്റെ അനുകരണമായിരുന്നു.
രാമുകാര്യാട്ട് സംവിധാനം പഠിച്ചത് തിരമാല നിർമ്മാണ വേളയിൽ.ആദ്യ ഷോട്ട് കാര്യാട്ടിന്റെ ക്യാമറ വച്ചായിരുന്നു.
പങ്ങപ്പാട്ട് വക്കീൽ എസ്സ്.രാമനാഥപിള്ള ആയിരുന്നു നിർമ്മാതാവ്.മകൻശങ്കരപ്പീള്ള  സംവിധായകൻ.പിന്നീട് ഡിഫൻസ് ഫിലിം
ഡിവിഷനിൽ.അതിനു ശേഷം കേരളം ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ ചെയ്രമാൻ.അതിനുശേഷം സുബ്രഹ്മണ്യം കുമാറിനു
വേണ്ടി രണ്ടു ചിതരങ്ങൾ സംവിധാനം ചെയ്തു.മഞ്ഞ്.നട്ടുച്ചയ്ക്കിരുട്ട്,തുടങ്ങിയ ചിത്രങ്ങളിൽ നായകനായിരുന്ന ശങ്കർ മോഹൻ
മകൻ.ഇപ്പോൾ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ നടത്തിപ്പുകാരൻ.അരുൺ ശങ്കർ മകൻ ജയരാജ് ചിതർത്തിലൂടെ നായകനായി.
നാലു തലമൂറകളിലും മലയാള ചലച്ചിത്ര രംഗവുമായി ബന്ധമുള്ള മറ്റൊരു കുടുബമില്ല എന്നു തോന്നുന്നു.
ഡോ.കാനംശങ്കരപ്പിള്ള പൊൻ കുന്നം 9447035416