The Silasasan by King Maveli

The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ്‌ അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ്‌ പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:

Popular Posts

Total Pageviews

Monday 18 July 2011

inside of Puthenveedu Erumely

 
Posted by Picasa
ശബരിമലയിലേയ്ക്കുള്ള പ്രധാന കവാടമാണല്ലോ എരുമേലി. ശബരിമലയിലേയ്ക്കുള്ള തീര്‍ത്ഥാടകര്‍ക്ക് എരുമേലിയേയും എരുമേലിയുടെ സാംസ്ക്കാരികതയെയും മറക്കാനാവുകയില്ല. പന്തളം രാജ്ഞിക്കുവേണ്ടി പുലിപ്പാല്‍ സംഭരിക്കാന്‍ നിയോഗിക്കപ്പെട്ട അയ്യപ്പന്റെ യാത്രാ വഴി എരുമേലിയില്‍ക്കൂടി പിന്നിട്ട കാലം. അന്ന് ഈ പ്രദേശം കൊടും കാടായിരുന്നു. അന്തിയുറങ്ങാന്‍ വനത്തില്‍ കണ്ട വീട്ടിലേയ്ക്ക് അയ്യപ്പന്‍ കയറി. അയ്യപ്പന്റെ വരവിനു മുമ്പ് എരുമേലിയ്ക്ക് ദുര്‍വിധിയുടെ കാലമായിരുന്നു. വിന്ധ്യ സിരകളുടെ താഴ്വരയില്‍ ഗാലവന്‍ മുനി തപസ്സനുഷ്ഠിക്കുന്ന കാലം. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു ദത്തന്‍. ഗാലവന്റെ പുത്രി ലീല അവനില്‍ അനുരക്തയായി. പട്ടമഹിഷിയാക്കണമെന്ന് അവള്‍ ദത്തനോട് അപേക്ഷിച്ചു. ഗുരു പ്രീതിയ്ക്ക് പാത്രീഭൂതനായിരുന്ന ദത്തന്‍ കോപിച്ച് ലീലയെ ശപിച്ചു. ലീല മഹിഷി(എരുമ)യായി മാറി. പുരുഷ വിദ്വേഷിയായ മഹിഷി നാട്ടിലെ പുരുഷന്മാരെ കൊന്നൊടുക്കി. മഹിഷിയുടെ താണ്ഡവനൃത്തത്തെ ഭയന്ന് എരുമേലിയിലുള്ള പുരുഷന്മാര്‍ വീടുകളില്‍ അന്തിയുറങ്ങാതെ മണിമല പ്രദേശത്തിനക്കരെയുള്ള കൊരട്ടിയില്‍ രാത്രി കഴിച്ചുകൂട്ടി തിരികെ എത്തുകയായിരുന്നു പതിവ്. പുലിപ്പാല്‍ തേടി എത്തിയ അയ്യപ്പനെ വിവരം പറഞ്ഞു മടക്കാന്‍ ആ വീട്ടിലെ സ്തീ ശ്രമിച്ചെങ്കിലും അയ്യപ്പന്‍ പിന്‍മാറിയില്ല. ശിവ പൂജയ്ക്കു വെച്ചിരുന്ന അവലും മലരും കദളിപ്പഴവും വിശന്നെത്തിയ അയ്യപ്പന് നല്‍കേണ്ടി വന്നു. മഹിഷിയുടെ ഉദ്രവത്തെക്കുറിച്ച് അറിഞ്ഞിട്ടും ആവീടിന്റെ ചാണകത്തറയില്‍ കിടന്നു. നേരം പുലര്‍ന്ന് മുത്തശ്ശി അതിഥിയെ തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. കുറച്ചകലെ (ഇപ്പോഴത്തെ ദേവസ്വം സ്ക്കൂള്‍ മൈതാനം ) കുളക്കരയില്‍ ഭീകരരൂപിയായ മഹിഷി കൊലചെയ്യപ്പെട്ടിരിക്കുന്നതാണ് ജനത്തിന് കാണാന്‍ കഴിഞ്ഞത്. മഹിഷിയെ കൊന്ന അയ്യപ്പന്‍ കൊല നടത്തിയ ഉടവാള്‍ മുത്തശ്ശിയുടെ വീടിന്റെ തറയില്‍ സമ്മാനിച്ച് യാത്രയായി. ഇന്നും ആ ഉടവാള്‍ അയ്യപ്പ ചിത്രത്തിനു കീഴില്‍ പീഠത്തില്‍ വെച്ച് സൂക്ഷിക്കുകയും വിളക്ക് കത്തിക്കുകയും ചെയ്യുന്നു. (പുത്തന്‍ വീട് , എരമേലി)മഹിഷിയെ കൊന്നതിനെ തുടര്‍ന്ന് (എരുമ) ഈ സ്ഥലനാമം എരുമ കൊല്ലി ആവുകയും പിന്നീട് എരുമേലിയായി തീരുകയും ചെയ്തു. പേട്ട തുള്ളലിന്റെ ആഘോഷങ്ങള്‍ക്ക് മോടിയായി ഉടവാളും പ്രതീകമായി മഹിഷിയുടെ തൂക്കിയും ഭക്തര്‍ ഓര‍മ്മിക്കുന്നു,ഓര്‍മ്മ പുതുക്കുന്നു.

Pon Farm: Large scale NUTMEG(RED GOLD) cultivators of PONK...

Pon Farm: Large scale NUTMEG(RED GOLD) cultivators of PONK...: "LARGE SCALE NUTMEG (RED GOLD) CULTIVATORS OF PONKUNNAM KOTTAYAM DIST 686506 TELE CODE 04828 1.ANATONEY CHEMMARAPALLIL 223641 2.CHA..."

Sunday 3 July 2011