The Silasasan by King Maveli

The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ്‌ അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ്‌ പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:

Popular Posts

Total Pageviews

Friday 10 December 2010

മാവേലി മന്നന്റെ രാജധാനി ആയിരുന്ന കാഞ്ഞിരപ്പള്ളി

മാവേലി മന്നന്റെ രാജധാനി ആയിരുന്ന കാഞ്ഞിരപ്പള്ളി

സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും
കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും
ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും
ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു
ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു.
കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍
എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്)
ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍
(1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള
ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ
ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ്‌ അവരില്‍ ചിലര്‍.
മൂവരും അന്തരിച്ചു.
അവരില്‍ എസ്സ്.ശങ്കുഅയ്യര്‍ ആണ്‌ പ്രാഥസ്മരണീയന്‍.

മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി
ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട്
എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍
(പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന
പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു.
കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം
മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:

ഓണപ്പാട്ടെന്നറിയപ്പെടുന്ന മാവേലിപ്പാട്ടില്‍ മഹാബലി എന്നോ ഓണമെന്നോ
ഒരിടത്തും പറയുന്നില്ല.അതിനാല്‍ അത് മാവേലി എന്നു പേരായ ഒരു നാടുരാജാവിന്റെ
ഭരണകാലത്തെ കുറിച്ചുള്ള പാട്ടാണ്‌.ഓടനാട് എന്നറിയപ്പെറ്റിരുന്ന മാവേലിക്കരയില്‍
മാവേലി എന്നു പേരായ ഒരു പ്രഭുവോ സാമന്തനോ ഉണ്ടായിരുന്നില്ല.
എന്നാല്‍ കാഞ്ഞിരപ്പള്ളിയിലെ പുരാതനമായ മധുരമീനാക്ഷി ക്ഷേത്രത്തില്‍
മാവേലി വാണാദിരായര്‍ എന്ന ഭരണാധികാരിയുടെ ശിലാരേഖ ഇന്നും കേടുകൂടാതെ
കാണപ്പെടുന്നു.
സമരകോലാഹലനും മുടിയെടാ മന്നമണവാളനും ആയ മാവലി വാണാദിരായരുടെ
പൊതിമാടുകള്‍ക്കു ചുങ്കം ചുമത്തുന്ന ശിലാരേഖയാ​‍ണിത്.വട്ടെഴുത്തില്‍ ഉള്ള
മാവേലി ശാസനം.
പ്രൊഫ.നീലകണ്ഠ ശാസ്ത്രികളുടെ പാണ്ഡ്യന്‍ കിംഗ്ഡം എന്ന ചരിത്രഗ്രന്ഥത്തില്‍
പാണ്ഡ്യരാജാവായ മാറവര്‍മ്മന്‍ കുലശേഖരന്റെ (ഏ.ഡി.1268)യും അദ്ദേഹത്തിന്റെ
സമകാലികനായ വീരപാണ്ഡ്യന്റേയും ശാസനങ്ങളില്‍ മാവേലി വാണാദിരായര്‍
എന്നു പേരുള്ള സാമന്തരെകുറിച്ചു പറയുന്നു.പിള്ളൈകുലശേഖര മാവേലി വാണാദിരായരെ
കുറിച്ചും പരാമര്‍ശനം കാണാം.കുലശേഖരന്റെ 24 )-മതു ഭരണവര്‍ഷം വരെ വാണ
മാവേലിവാണാദിരായന്‍ കേരളസിംഹവളനാട്ടിലെ ഭരണാധികാരി ആയിരുന്നു
എന്നു പറയുന്നു.തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗം ആയിരുന്നു
കേരളസിംഹവളനാട്.ഈ പ്രദേശം ഭരിച്ച ഒരു മാവേലി തന്റെ അധികാരാതിര്‍ത്തി
മാവേലിക്കര വരെ വ്യാപിപ്പിച്ചിരിക്കണം.രാജധാനി ഒരു കാലത്ത് കാഞ്ഞിരപ്പള്ളിയും
പിന്നീട് മാവേലിക്കരയും ആയിരുന്നിരിക്കണം.
മദ്ധ്യ തിരുവിതാം കൂറിലെ ശൈവക്ഷേത്രങ്ങള്‍ ഈ മാവേലിമാരുടെ കാലത്ത്
നിര്‍മ്മിച്ചതാവണം എന്നു ശങ്കു അയ്യര്‍ അനുമാനിക്കുന്നു.ക്രിസ്തു വര്‍ഷം
1100-1300 കാലത്താവണം മാവേലി രാജാക്കന്മാര്‍ കാഞ്ഞിരപ്പള്ളിയില്‍
പാര്‍ത്തിരുന്നത്.ഭാഷാരീതി നോക്കിയാല്‍ മാവേലിപ്പാട്ടും ഈ കാലഘട്ടത്തില്‍
എഴുതപ്പെട്ടതാവണം.വാണീടും,ഒന്നുപോലെ,ആര്‍ക്കും,എള്ളോളം,ചെറുനാഴി

എന്നീ പദങ്ങളൊന്നും കൊല്ലം ആറാം നൂറ്റാണ്ടിനു മുമ്പു പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല.
ശൈലി വച്ചു നോക്കിയാല്‍ കൊല്ലത്തിനും കൊച്ചിയ്ക്കും ഇടയില്‍ ജീവിച്ചിരുന്ന ഒരു മലയാളി ആവണം
കവി.
തീര്‍ച്ചയായും ഒരു കാഞ്ഞിരപ്പള്ളിക്കാരന്‍ ആണെന്നു തീര്‍ച്ച.

No comments:

Post a Comment