The Silasasan by King Maveli

The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ്‌ അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ്‌ പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:

Popular Posts

Total Pageviews

Saturday 3 January 2015

മാവേലിക്കരയുടെ അജ്ഞാത ചരിത്രം

മാവേലിക്കരയുടെ അജ്ഞാത ചരിത്രം

"മാവേലിക്കര" എന്ന സ്ഥലനാമത്തിനു നാനൂറുവർഷത്തെ 
പഴക്കം മാത്രമേ ഉള്ളൂഎന്നു പ്രിയസുഹൃത്ത് ജോർജ് തഴക്കര
(മാവേലിപ്പുഴയുടെ കഥ,മലയാളം വാരികജനുവരി 9 ലക്കം) 
നാട്ടു വിശേഷം പേജിൽ എഴുതുന്നു."കേരള ചരിത്രത്തിലെ ചില അജ്ഞാതഭാഗങ്ങൾ"എന്ന പേരിൽ 1963 ലെൻ.ബി.എസ്സ്പുറത്തിറക്കിയ,മുണ്ടക്കയം ദേവസം സ്പെഷ്യൽ ഓഫീസ്സർ ശങ്കുഅയ്യർ എഴുതിയ, ലേഖനങ്ങൾ ശ്രീ ജോർജ് വായിച്ചിട്ടില്ല എന്നു വ്യക്തം.

നീലകണ്ഠ ശാസ്ത്രികളുടെ
"പാണ്ഡ്യൻ കിംഡം" എന്ന പുസ്തകത്തെ ആധാരമാക്കി
യായിരുന്നു ശങ്കു അയ്യരുടെ ലേഖനം.പതിനാലാം
നൂറ്റാണ്ടിൽ കാഞ്ഞിരപ്പള്ളിക്കാരനായ ഒരു കർഷകകവി
("എള്ളോളം" ഇല്ല പൊളി വചനം എന്നതു കാണുക)
എഴുതിയ മാവേലിപ്പാട്ട്(മാവേലി നാടുവാണീടും കാലം...),
കാഞ്ഞിരപ്പള്ളിയിൽ തമിഴ്നാട്ടിൽ നിന്നുംകുടിയേറിയ കർഷകരായ വെള്ളാളർ പണിത മധുരമീനാക്ഷി ക്ഷേത്രത്തിലെ
 " മാവേലി ശാസനം"(ചമര കോലാഹലമന്നൻ മാവേലി വാണാദിരായർ....)
എന്നിവയെ അധാരമാക്കി, മാവേൽക്കര വരെയോ അച്ചൻ 
കോവിലാർ വരെയോനിലനിന്നിരുന്ന "കേരള സിംഹവളനാട്" എന്ന പഴയരാജ്യത്തെ കൂറിച്ചും അതിന്റെ ഭരണാധി കാരിയായിരുന്ന പാണ്ഡ്യൻചിട്ടരചൻ "പിള്ളൈ കുലശേഖര മാവേലിവാണാദിരായനെ" കുറിച്ചും ശങ്കുഅ യ്യർ വിവരിക്കുന്നു.
ഈ മാവേലിയുടെരാജ്യാതിർത്തിയോ അഥവാ രാജധാനിയോ ആയിരുന്നുപുരാതനകാലത്തെ
(1100-1300) കാലത്തെ മാവേലിക്കര.


അക്കാലത്തായിരുന്നു കള്ളവും ചതിവും ഇല്ലാതിരുന്ന,കള്ളപ്പറയും ചെറുനാഴിയും ഇല്ലാതിരുന്ന, ഭരണം അരങ്ങേറിയത്.
പാണ്ഡ്യരാജാക്കന്മാർ അളവുകൾ കൃത്യമായിരിക്കാൻ നടപടി
കൾ സ്വീകരിച്ച ഭരണാധികളായിരുന്നു എന്നതിനു പലതെളിവു
കളുംഉണ്ടെന്നും ശങ്കു അയ്യർ പറയുന്നു.ഈ" മാവേലി"ക്കരയ്ക്കു ഓണമായോ "മഹാബലി"യുമായോ ബന്ധമൊന്നുമില്ല എന്നും
 ശങ്കുഅയ്യർപറഞ്ഞു വയ്ക്കുന്നു.

No comments:

Post a Comment