The Silasasan by King Maveli

The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ്‌ അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ്‌ പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:

Popular Posts

Total Pageviews

Sunday 11 January 2015

മലയാളി ചരിത്രകാരന്മാരാൽ തമസ്കരിക്കപ്പെട്ട വെള്ളാളർ എന്ന കർഷക ജനത --------------------------------

മലയാളി ചരിത്രകാരന്മാരാൽ തമസ്കരിക്കപ്പെട്ട
വെള്ളാളർ എന്ന കർഷക ജനത
--------------------------------

ക്രിസ്തു പതിനഞ്ച്-പതിനാറു നൂറ്റാണ്ടുകളിൽ കേരള സമൂഹത്തിൽ തുഞ്ചത്തെഴുത്തഛൻ
എന്ന കടുപ്പട്ടൻ/നായർ സാഹിത്യകൃതികളിലൂടെ നടത്തിയ ആശയപ്രചരണത്തെ ഉപന്യസിക്കുന്നു
എം.ജി.എസ്സ് നാരായണൻ എന്ന മലയാളി ചരിത്രകാരൻ 2015 ജനുവരി ലക്കം മലയാളവാരികയിലെ
"തുഞ്ചത്തെഴുത്തഛൻ സൃഷ്ടിച്ച സാംസ്കാരിക വിപ്ലവം" എന്ന ലേഖനം വഴി(പേജ് 41-46).

കേരളം വാണിരുന്ന നാടുവാഴികൾ അങ്ങു വടക്ക് കോലത്തിരി മുതൽ, ഇങ്ങു തെക്കു വേൾ നാടു വരെ,
സാമന്തപ്രഭുക്കൾ എല്ലാം തന്നെ. അക്ഷരശൂന്യർ ആയിരുന്നു എന്നു മലയാളി ചരിത്രകാരനായ എം.ജി.എസ്സ്.
ആയ് വംശം സ്ഥാപിച്ച "വേൾ" ആയ് വെള്ളാളൻ (ഗോവൈശ്യർ എന്ന ഇടയർ),രാമർ തിരുവടികളും
മറ്റും അക്ഷരജ്ഞാനമില്ലാത്തവരായിരുന്നു എന്നു പറയുന്ന എം.ജി.എസ്സിന്റെ തൊലിക്കട്ടി സമ്മതിക്കണം.
വെള്ളാളനായ അരചൻ വെള്ളാളനായ  സുന്ദരനെ കൊണ്ടെഴുതിച്ചതാണു മദ്ധ്യതിരുവിതാം കൂറിലെ നശ്രാണികൾ
ടി.എം ചുമ്മാറിനെ തുടർന്നു "ക്രിസ്ത്യൻ ചേപ്പേട്" എന്നു വിശേഷിപ്പിക്കുന്ന വെള്ളാളർ എന്ന കർഷകരുടെ സ്ഥലവും
ഒപ്പം കൃഷി ചെയ്യാൻ നാലുകുടി വെള്ളാരേയും സപീർ ഈശോയ്ക്കു അട്ടിപ്പേറായി നൽകുന്ന"വെള്ളാളച്ചേപ്പേട്" ആയ
 തരിസാപ്പള്ളി ചേപ്പേട്.
ചേപ്പേട് എഴുതിയ, സാക്ഷിയായ വെള്ളാളകുല ജാതൻ സുന്ദരനും ഒപ്പം രാമൻ അടികൾക്കും
 തീർച്ചയായും അക്ഷരജ്ഞാനമുണ്ടായിരിക്കണമല്ലോ.
മാനവ ചരിത്രം എന്നതു ഭരണകർത്താക്കളുടെയും സേനാനായകരുടേയും തേവിടിശ്ശികളുടേയും
ചരിത്രം മാത്രമെന്നാണു നമ്മുടെ മിക്ക മലയാളി ചരിത്രകാരന്മാരുടെയും ധാരണ.കാർഷികവൃത്തിയിൽ
ഏർപ്പെട്ടിരുന്ന അന്നദാദാക്കാളുടെ ചരിത്രം അവർക്കൊന്നും ചരിത്രമല്ല.ഉഴവർ എന്നറിയപ്പെടുന്ന
സംഘകാലഘട്ടത്തിലെ കർഷകർ മഴവെള്ളം കൊണ്ടു കൃഷിചെയ്തിരുന്ന കാർ+ ആളർ(=കാരാളർ)
,ജലസ്രോതസ്സുകളിലെ വെള്ളത്താൽ കൃഷിചെയ്തിരുന്ന വെള്ളാളർ(വേൾ+ ആളർ) എന്ന കാര്യം
രാജൻ ഗുരുക്കൾ.എം.ജി.എസ്സ് നാരായണൻ.കേശവൻ വെളുത്താട്ട്,എം.ആർ.രാഘവ വാര്യർ
എന്നിവർക്കൊന്നും അറിഞ്ഞുകൂടാ അല്ലെങ്കിൽചില ദുഷ്ടലാക്കുകളോടെ അവയൊന്നും മനസ്സിലാകുന്നില്ല
എന്നു നടിയ്ക്കുന്നു.ചില അത്യാധുനിക ന്യൂ ജനറേഷൻ ചരിത്രകാരന്മാർ"വെള്ളാള നായർ" എന്നൊരു
വിഭാഗത്തെ പുതുതായി നിർമ്മിച്ച്,അവരുടെ ചരിത്രം എഴുതാൻ ശ്രമം ആരംഭിച്ചു കഴിഞ്ഞു.അങ്ങു പഴയ
തരിസ്സാപ്പള്ളിയുടെ നാട്ടിൽ.താമസ്സിയാതെ അതും പുസ്തകരൂപത്തിൽ പ്രതീക്ഷിക്കാം.
ഇന്നു കേരളത്തിൽ 371400 പേർ വെള്ളാളർ എന്ന ജനസമൂഹത്തിൽ പെട്ടവരായുണ്ടെന്നുഅങ്ങു അമേരിക്കയിലെ
ജോഷ്വാപ്രൊജക്ട് എന്നവെബ്സൈറ്റ്.തിരുവനന്തപുരം ജില്ലയിൽ ആണേറെ.10800 പേർ.പിന്നെ ഇടുക്കി ജില്ലയിൽ 67000
കോട്ടയം ജില്ലയിൽ 17000മാത്രം.മലപ്പുറം,കണ്ണൂർ,കോഴിക്കൊട്,കാാർഗോഡ് ജില്ലകളിൽ 400-100 എന്ന കണക്കിലും.1931
ലെ തിരുവിതാംകൂർ സെൻസസ് പ്രകാരം ഈഴവർ,നായർ,നാടാർ എന്ന ക്രമത്തിൽ എട്ടാം സ്ഥാനം ഉണ്ടായിരുന്ന വെള്ളാളർ
അക്കാലത്ത് 69627 പേർ ഉണ്ടായിരുന്നു.ഈ കർഷകവിഭാഗത്തെ നമ്മുടെ മലയാളി ചരിത്രകാരന്മാർ തമസ്കരിച്ചു കളയുകയാണു
പതിവ്.

No comments:

Post a Comment