The Silasasan by King Maveli

The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ്‌ അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ്‌ പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:

Popular Posts

Total Pageviews

Tuesday 17 March 2009

 
Posted by Picasa
റോസമ്മ പുന്നൂസ്‌

ആദ്യ കേരള നിയമ സ്ഭയിലെ പ്രോട്ടം സ്പീക്കര്‍.
ഈ.എം.എസ്സ്‌,ടി.വി എം.എന്‍ തുടങ്ങിയവര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുത്ത
മെംബര്‍.തെരഞ്ഞെടുപ്പു കേസ്സില്‍ അസ്തിരമാക്കപ്പെട്ടതിനാല്‍
വീണ്ടും മല്‍സരിച്ചു ജയിച്ചു.
ബി.കെ നായര്‍ ആയിരുന്നു എതിരാളി.

ദേവികുളത്തെ മല്‍സരം ഇന്ത്യ മൊത്തം ഉറ്റു നോക്കിയിരുന്നു.
ഒരാളുടെ ഭൂരിപക്ഷമേ ഒന്നാം ഈ.എം.എസ്സ്‌ മന്ത്രിസഭക്കുണ്ടായിരുന്നുള്ളു.
ഇന്ദിരാഗാന്ധിയും കാമരാജും വരെ എതിരാളിയുടെ പ്രചരണത്തു വന്നിരുന്നു.
ഇളയരാജായും എം.ജി ആറും റോസമ്മ്ക്കു വേണ്ടി പ്രചരണം നടത്തി.
അച്ചുതാനദന്‍ ആയിരുന്നു തെരഞ്ഞെടു സെക്രട്ടറി.
തെരഞ്ഞെടുപ്പു ഫണ്ടില്‍ ബാക്കി വന്ന തുകക്കു പാര്‍ട്ടി ഒരു ജീപ്പ്പു വാങ്ങിച്ചു
എന്നു ചരിത്രം.

പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗം.
ഭര്‍ത്താവ്‌ പി.ടി.പുന്നൂസ്‌ ലോക്കസഭയില്‍ എം.പി ആയിരുന്നു.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍(1964-96),ഹൗസിംഗ്‌ ബോര്‍ഡ്‌(1975-78) എന്നിവയുടെ
ചെയര്‍വുമണ്‍ ആയിരുന്നു.
അഴിമതി തൊട്ടു തീണ്ഡിയില്ല.
കേരല ജ്ഞാസിറാണി അക്കമ്മ വര്‍ക്കിയുടെ സഹോദരി.
കാഞ്ഞിരപ്പള്ളി കരിപ്പാപരംബില്‍ കുടുംബാങ്ങം
95 കാരിയായ റോസമ്മ മകന്‍ ഡോ .പുന്നൂസിനോടൊപ്പം കസ്കറ്റില്‍ വിശ്രമ ജീവിതം.
ഭാര്യ ശാതയുടെ കുടുംബസുഹൃത്ത്‌.
പൊന്‍കുന്നം താളിയാനില്‍ അയല്വാസിയായിരുന്നു.

Wednesday 11 March 2009

വിവാഹിതര്‍ക്കൊരു വഴികാട്ടി

പ്രിയ മിനിക്കുട്ടി,

അടുത്ത ആഴ്ച വിവാഹിതയാകാന്‍ പോകുന്ന
മോള്‍ക്ക് അങ്കിളിന്‍റെ വിവാഹമംഗളാശംസകള്‍.
വിവാഹിതരാകാന്‍ പോകുന്നവര്‍ അത്യാവശ്യം
അറിഞ്ഞു വയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്.

ആദ്യത്തെ കുഞ്ഞിനു വേണ്ടി ധൃതി കൂട്ടണം
രണ്ടമത്തേത് 3-5 വര്‍ഷം കഴിഞ്ഞു മതി.
കുട്ടികള്‍ ഒന്നോ രണ്ടോ മതി.
ആദ്യപ്രസവത്തിനു പറ്റിയ പ്രായം 23 വയസ്സാണ്.

വിവാഹശേഷം ലൈംഗികബന്ധം തുടങ്ങുമ്പോള്‍
യുവതികള്‍ക്കു മൂത്രത്തില്‍ അണുബാധ ഉണ്ടാകാം.
ഹണിമൂണ്‍ സിസ്റ്റൈറ്റിസ് അഥവാ മധുവിധു രോഗം
എന്നാണിതിനു പേര്‍.
മൂത്രപരിശോധനയും കള്‍ച്ചര്‍ പരിശോധനയും
കൃത്യമായ രോഗനിര്‍ണ്ണയത്തിനാവശ്യമാണ്‌.
പരിചയസമ്പന്നനാ /യായ ഒരു ഗൈനക്കോളജിസ്റ്റിനെ
നേരില്‍ കണ്ടു ഉപദേശം തേടണം.

വേണമെന്നു തോന്നുമ്പോള്‍ മാത്രം ഗര്‍ഭം ധരിക്കുക.
നിരവധി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുണ്ട്.
പറ്റിയതേതെന്നറിയാന്‍ ഒരു ഗൈനക്കോളജിസ്റ്റിനെ നേരില്‍ കാണുക.

ഗര്‍ഭം ധരിച്ച ശേഷം അലസിപ്പിക്കുന്നതിലും നല്ലത്
ഗര്‍ഭം ധരിക്കാതെ നോക്കുന്നതാണ്‌.
അനാവശ്യ ഗര്‍ഭം 15 ദിവസങ്ങള്‍ക്കുള്ളില്‍ വേണ്ടെന്നു വയ്ക്കുക.
12 ആഴ്ച് കഴിഞ്ഞുള്ള ഗര്‍ഭഛിദ്രം അപകടം പിടിച്ചതാണ്‌.
മൂത്രപരിശോധന വഴി ആര്‍ത്തവം മുടങ്ങിയാലുടന്‍
നിങ്ങള്‍ക്കു സ്വയം ഗര്‍ഭധാരണം കണ്ടുപിടിക്കാം.
രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം വേണം പരിശോധനാവിധേയമാക്കാന്‍
.
നവജാതശിശുവിനു തൂക്കം കുറഞ്ഞാല്‍
പില്‍ക്കാലത്തു പ്രമേഹം,പ്രഷര്‍,ഹൃദ്രോഗം,പക്ഷാഘാതം,പൊണ്ണത്തടി
എന്നിവ പിടിപെടാന്‍ സാധ്യത കൂടും.(ബാര്‍ക്കര്‍ മതം)
അതിനാല്‍ ചിട്ടയായ ഗര്‍ഭകാല പരിചരണം നേടി 3 കിലോ ഉള്ള
കുഞ്ഞിനു ജന്മം നല്‍കണം.
അതിനു ഗര്‍ഭകാലത്തു കുറഞ്ഞതു 10 തവണ ശാരീരിക പരിശോധനകള്‍ക്കും
3 തവണ അള്‍ട്രാസൗണ്ട് പരിശോധനക്കും വിധേയ ആകണം.
അള്‍ട്രാസൗണ്ട് പരിശോധന ദോഷം ചെയ്യില്ല.
ഗുണം ചെയ്യും.

കുഞ്ഞിനെ മുലകൊടുത്തു വളര്‍ത്തണം.
കുഞ്ഞിനു ബുദ്ധിയും കരുത്തും മുഖ സൗന്ദര്യവും വേണമെങ്കില്‍
മുലപ്പാല്‍ തന്നെ കൊടുക്കണം.
ഉള്‍ വലിഞ്ഞ മുലഞെട്ടുള്ളവര്‍ പ്രസവത്തിനു മുമ്പു തന്നെ അതിനു പരിഹാരം തേടണം.
പ്ലാസ്റ്റിക് സിറിഞ്ചുപയോഗിച്ച് അതെങ്ങനെ പരിഹരിക്കാം എന്നു ഡോക്ടര്‍ കാട്ടിത്തരും.
കുഞ്ഞങ്ങള്‍ക്കു പശു,ആട്,എരുമ തുടങ്ങിയ
മൃഗങ്ങളുടെ പാല്‍ ഒരുകാരണവശാലും കൊടുക്കരുത്‌.
കുപ്പിപ്പാലും പാല്‍പ്പൊടികളും ഒഴിവാക്കുക.
തൊട്ടിലും പാടില്ല.
തൊട്ടിലാട്ടുന്ന കരങ്ങള്‍ ഇന്നു പഴംകഥയാണ്.
താളം പിടിക്കുന്ന കരങ്ങള്‍ മതി.

സസ്നേഹം അങ്കിള്‍

Tuesday 10 March 2009

ഇനിയും തോമസ്സിനെ വേണ്ടാത്ത റോസി

ഇനിയും തോമസ്സിനെ വേണ്ടാത്ത റോസി

ചിലര്‍ പറയും അടുത്ത ജന്മത്തിലും
അതേ അഛന്‍ റേയും അമ്മയുടേയും
മക്കാളായി ജനിച്ചാല്‍ മതി.ഇതേ
ഭാര്യയും മക്കളും എന്നൊക്കെ.
ഇങ്ങനെയൊക്കെ കള്ളം അടിച്ചു വിടുന്നവരെ
ഞെട്ടിച്ചു റോസി തോമസ്.അതേ ധിക്കാരിയുടെ
കാതല്‍ എഴുതിയ,ഇവന്‍ എന്‍റെ പ്രിയ പുത്രന്‍
എഴുതിയ ടി.ജെ.തോമസ്സിനെ അടുത്ത ജന്മത്തില്‍
ഭര്‍ത്താവായി വേണ്ട എന്നു ധൈര്യം കാട്ടിയത്
തെമ്മാടിക്കുഴിയില്‍ കിടക്കുന്ന എം.പി.പോളിന്‍റെ മകള്‍
റോസി.
അവരുടെ കഥ നോവലാക്കി പെരുമ്പടവം
പെരുമ്പടവത്തിന്‍റെ ഒരു കീറ്‌ ആകാശം

അഥവാ തിരികല്ലു തേടി ഒരു ധാന്യമണി
നാടകകൃത്തും നിരൂപകനും ആര്‍ട്ടിസ്റ്റും മറ്റും ആയിരുന്ന
സി.ജെ തോമസ്സിന്‍റെ(1918-1960)
ജീവിതത്തെ ആധാരമാക്കി
രചിച്ച നോവലാണ്‌
(സങ്കീര്‍ത്തനം ബുക്സ്‌ 2007 ഡിസംബര്‍)
സി.ജെ എല്‍ദോ ആയി പ്രത്യക്ഷപ്പെടുന്നു.

റോസി വര്‍ഷ ആയും
പ്രൊഫ.എം. പി. പോള്‍ രാമനാഥനായും
ബഷീര്‍ കബീര്‍ ആയും ദേവ്‌ കേശവപിള്ള ആയും
കാഞ്ഞിരപ്പള്ളിക്കാരന്‍ ഡി.സി
കിഴക്കേമുറി ഡൊമിനിക്‌ എന്ന കൊച്ചു സാര്‍ ആയും
കാരൂര്‍ വെറും നീലകണ്ഠപ്പിള്ള മാത്രം ആയും
പോഞ്ഞിക്കര റാഫി റപ്പേല്‍
ആയും ശോഭനാ പരമേശ്വരന്‍ നായര്‍
വെറും പരമേശവരന്‍ നായര്‍ ആയും
പ്രത്യക്ഷപ്പെടുന്നു.

വി.ടി , വെള്ളിത്തുരുത്തേല്‍ തൃപ്പന്‍ പട്ടേരി
ആയും മുണ്ടശ്ശേരി മുല്ലശ്ശേരി ആയും
തകഴി ടി.ശിവശങ്കരപ്പിള്ള ആയും
ചങ്ങന്‍പുഴ ഗന്ധര്‍വന്‍ കൃഷ്ണപിള്ള ആയും
പൊന്‍കുന്നം വര്‍ക്കി ഹേമഗിരി വര്‍ക്കി ആയും
കൗമുദി ബാലന്‍ ?പ്രസാദചന്ദ്രന്‍ ആയും
എം.ഗോവിന്ദന്‍ ഗോവിന്ദന്‍ ആയും
പ്രത്യക്ഷപ്പെടുന്നു.
അകാലത്തില്‍ ഒഴിവാക്കപ്പെടുന്ന
വീണാധരി ഗീത
ആരാണെന്നു മനസ്സിലാകുന്നില്ല.

ജീവിച്ചിരുന്നതോ ജീവിച്ചിരിക്കുന്ന ഏതെങ്കിലും
കഥാപാത്രമോ
പെര്‍മ്പടവത്തിന്‍റെ കപോത കല്‍പിതമോ എന്നറിഞ്ഞു കൂടാ.

സി.ജെയുടെ ചില വാചകങ്ങള്‍ അദ്ദേഹത്തിന്‍റേതെന്നു പറഞ്ഞു തന്നെ
ഈ നോവലില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു:

"പൂമ്പൊടി വീഴാന്‍ പെണ്‍പൂവിന്റെ കീലാഗ്രം വിട്രുന്നത്‌
വാല്‍സ്യായന സൂത്രം വായിച്ചിട്ടല്ല"(പേജ്‌143)

പൂണൂല്‍ വലതു തോളിയം ഇടതു തോലിലും തരാതരം മാറിമാറി ഇടുന്ന
ത്വാത്തികാചാര്യനെക്കുറിച്ച്‌
"മഹാസൂത്രശാലി.അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍
ആരുടെ തോലി കൈ ഇടണമെന്നണ്‌ മൂപ്പരുടെ ചിന്ത" (പേജ്‌ 255).

കവയത്രി മേരിജോണ്‍ കൂത്താട്ടുകുളത്തിന്റെ സഹോദരനായിരുന്ന തോമസ്‌.
ആദ്യം പുരോഹിതനാകാന്‍ പോയി ളോഹ ഊരി തിരിച്ചു പോന്നു.
കുറെ നാള്‍ അധ്യാപകന്‍.പിന്നെ നിയമ പഠിച്ചു.എസ്‌.എഫ്‌ .കാരനായി കമ്മ്യൂണിസ്റ്റായി.
5-6 കൊല്ലം കഴിഞ്ഞു രാജി വച്ചു.പിന്നീടു കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനായി.
എം.പി പോളിന്റെ റ്റ്യൂട്ടോറിയലില്‍ അധ്യാപകനായി.
റോസിയുമായി പ്രണയത്തിലായി
ഇവന്‍ എന്റെ സി.ജെ എന്ന ജീവിതസ്മരണയില്‍ ഇക്കാര്യം
റോസി വിവരിക്കുന്നുണ്ട്‌
സോഷ്യലിസം.മതവും കമ്മ്യൂണിസവും ,ധിക്കാരിയുടെ കാതല്‍,
അവന്‍ വീണ്ടും വരുന്നു,ഉയരുന്ന യവനിക,
വിലയിരുത്തല്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ സി.ജെ യുടേതായിട്ടുണ്ട്‌
10 നാടകങ്ങളും
1128 ല്‌ ക്രൈം 27 ,
ആ മനുഷ്യന്‍ നീ തന്നെ,
ശലോമി,
വിഷവൃഷം
( വിമോചനസമരക്കാലത്തെഴുതിയ രാഷ്ട്രീയ നാടകം)
എന്നിവ സ്വതന്ത്രനാടകങ്ങള്‍.മറ്റുള്ളവ തര്‍ജ്ജമകള്‍.
ഡമോക്രാറ്റ്‌.കഥ,പ്രസന്ന കേരലം, നവസാഹിതി,ചക്രവാളം
തുടങ്ങിയവയുടെ
പത്രാധിപസമതിയില്‍ അംഗം ആയിരുന്നു.
സാഹിത്യപ്രവര്‍ത്തകസഹകരണസംഗത്തില്‍ അംഗം
എന്‍.ബി.എസ്സ്‌ പുസ്തകങ്ങളുടെ പുറംചട്ടകള്‍ തയ്യാറാക്കി
എന്‍.ബി.എസ്സ്‌.എംബ്ലം വരച്ചു.
മസ്തിഷ്കത്തിലെ അര്‍ബുദബാധയാല്‍ 1960 ല്‌
വെല്ലൂരില്‍ വച്ചു ശസ്ത്രക്രിയയെതുടര്‍ന്ന്‌
ആ ധിക്കാരി മരണമടഞ്ഞു.

Monday 9 March 2009

 
Honary mebership of Ponkunnam Public Library awarded to Zcharaia
on 8th May 2009
Posted by Picasa

നിശ്ശബ്ദമാക്കപ്പെട്ട കലപ്പ

നിശ്ശബ്ദമാക്കപ്പെട്ട കലപ്പ

2009 മാര്‍ച്ച് 8
പൊന്‍കുന്നം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍
പൊന്‍കുന്നം വര്‍ക്കി സ്മൃതി സദസ്സ് സംഘടിപ്പിച്ചു.
കഥാകൃത്ത് സക്കറിയ ആയിരുന്നു മുഖ്യ പ്രഭാഷണം.
പൊന്‍ കുന്നത്തു നാലുവര്‍ഷം താനുണ്ടായിരുന്ന കാര്യവും
മുരളി മോഹന്‍ തുടങ്ങിയ കൂട്ടുകാരെ കുറിച്ചും പറഞ്ഞു.
മുരളിയുമൊത്തു പാമ്പാടിയില്‍ പോയി ഓര്‍മ്മ നശിച്ചിരുന്ന
വര്‍ക്കിസാറിനെ കണ്ട കാര്യം
എലിക്കുളത്തു വീടിനടുത്തുണ്ടായിരുന്ന വായനശാല,
അവിടുണ്ടായിരുന്ന നാലരമാലകളിലെ പുസ്തകങ്ങള്‍,
മൈസൂറിലും ബോംബെയിലും നിന്നു വായിച്ച ഇംഗ്ലീഷ്
പുസ്തകങ്ങള്‍ അവ തന്നെ എഴുത്തുകാരനാക്കിയ കഥ,
കത്തോലിക്കര്‍ക്കു ബൈബിള്‍ വായന നിരോധിക്കപ്പേട്ടിരുന്ന കാര്യം
ജോസഫ് പുലിക്കുന്നേലിന്‍റെ മലയാളം ബൈബിള്‍ തര്‍ജ്ജമ,
അതു ചെയ്ത ദോഷം,വായനശാലകള്‍ ചെയ്യുന്ന ഗുണം,
രാഷ്ട്രീയം വായന ശാലകള്‍ക്കു ചെയ്യുന്ന ദോഷം എന്നിവയെല്ലാം
പരാമര്‍ശന വിധേയമായി

വര്‍ക്കിസാര്‍ നാ​ലു കൊല്ലം മാത്രമേ പൊന്‍ കുന്നത്തുണ്ടായിരുന്നു
എന്നും പുസ്തകം കൊണ്ടു നടന്നു വിറ്റിരുന്നു എന്നും
കൊട്ടുകാപ്പള്ളിയെ പോലുള്ളവര്‍ പുസ്തകത്തിന്‍റെ
വിലയേക്കാള്‍ കൂടുതല്‍ തുക നല്‍കിയിരുന്നു എന്നു തുടങ്ങി
ചുരുക്കം ചില വാചകങ്ങള്‍ വര്‍ക്കി സാറിനെ ക്കുറിച്ചും പറഞ്ഞു
എന്നതൊഴിച്ചാല്‍ പ്രസംഗത്തില്‍ ഏറിയ പങ്കും തന്നെ ക്കുറിച്ചും
വായനയെക്കുറിച്ചുമാണു സക്കറിയ പ്രസംഗിച്ചത്.

ഒരു കവി,കഥാകൃത്ത്,നാടകകൃത്ത്,ചലചിത്രകഥാകൃത്ത്,
ചലചിത്ര നിര്‍മാതാവ്(ചലനം,മകം പിറന്ന മങ്ക,)
ജീവചരിത്രകാരന്‍(പുന്നൂസ് എന്ന അതിരഥന്‍)
ആത്മകഥ(വഴിത്തിരിവ്)സി.പി.യുടെ വിമര്‍ശകന്‍
എന്നിവയെക്കുറിച്ചൊന്നും സ്മൃതിയില്‍ സക്കറിയ പരാമര്‍ശിച്ചില്ല.

കഴിഞ്ഞ 115 കൊല്ലങ്ങള്‍ക്കിടയില്‍ മലയാളത്തില്‍
എഴുതപ്പെട്ട നാലോ അഞ്ചോ നല്ല കഥകളെടുത്തല്‍
അതിലൊന്നായ ശബ്ദിക്കുന്ന കലപ്പ
എന്ന കഥയെക്കുറിച്ചു പ്പോലും
കഥാകൃത്ത് സക്കറിയ പരാമര്‍ശിച്ചില്ല.
ഇന്ത്യന്‍ ഭാഷകളിലെ കഥകള്‍
റഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍
ആ സമാഹാരത്തിനു നല്‍കിയ
പേര്‍ ശബ്ദിക്കുന്ന കലപ്പ എന്നായിരുന്നു
ചുരുക്കത്തില്‍ വര്‍ക്കിസാറിന്‍റെ കലപ്പ നിശ്ശബ്ദമാക്കപ്പെട്ടു.