The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്.പരമേശ്വരന് പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്)ശങ്കരപ്പിള്ള എന്നിവരാണ് അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ് പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന് കീഴിലായിരുന്നു എന്നും അക്കാലത്താണ്‍് കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:
Popular Posts
-
മാവേലി നാടുവാണീടും കാലം...എഴുതിയത് കാഞ്ഞിരപ്പള്ളിക്കാരൻ കവി ആധുനിക കാലത്തെ മലയാളി സമൂഹത്തിന്റെ വായന "ഠ"വട്ടത്തിൽ ...
-
മാവേലി മന്നന്റെ രാജധാനി ആയിരുന്ന കാഞ്ഞിരപ്പള്ളി സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള...
-
പെരുംതേനരുവി കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളുടെ അതിര്‍ത്തിയില്‍ ഉള്ള വെള്ളച്ചാട്ടം.പമ്പയുടെ പോഷകനദിയാണ് പെരുംതേനരുവി. നാറാണം മൂഴി പഞ്ചായ...
-
മാവേലിക്കരയുടെ അജ്ഞാത ചരിത്രം "മാവേലിക്കര" എന്ന സ്ഥലനാമത്തിനു നാനൂറുവർഷത്തെ പഴക്കം മാത്രമേ ഉള്ളൂഎന്നു പ്രിയസുഹൃത്ത് ജോർജ്...
-
ചമര കോലാഹലന്‍ മ- തിയാത മന്ന മണവാള- ന് മാവേലി വാണാദിരായന്‍ പകവ- തിക്കു വിചം എരു 1 ക്കു മേല്‍- വിചി......... തിരുവിതാം കൂര് ആര്‍ക്...
-
ഭൂ പരിഷകരണം കൊണ്ടുവന്നത്... നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണം കൊണ്ടു വന്നതു താനാണെന്നു ജസ്റ്റീസ് കൃഷ്ണയ്യരും താനുളപ്പടെയുള്ള മൂന്നംഗസമതിയാണന്നു ...
-
കാഞ്ഞിരപ്പള്ളിയിൽ നിന്നുയർന്ന തിരമാല മാതൃഭൂമി ആഴ്ചപ്പതിപ്പു പാട്ടെഴുത്തു പംക്തിയിൽ(ഒക്ടോബർ 5-11) രവിമേനോൻ ഇളമൺ ഗാഥ രചിച്ച്പ്പോൾ 1953 ലിറങ...
Total Pageviews
Monday, 21 December 2009
Thursday, 17 December 2009
Wednesday, 16 December 2009
പെരുംതേനരുവി
പെരുംതേനരുവി
കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളുടെ അതിര്‍ത്തിയില്‍
ഉള്ള വെള്ളച്ചാട്ടം.പമ്പയുടെ പോഷകനദിയാണ് പെരുംതേനരുവി.
നാറാണം മൂഴി പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം.
തിരുവല്ലയില്‍ നിന്നും പത്തനംതിട്ട- റാന്നി വഴിയും കോട്ടയത്തു
നിന്നു എരുമേലി-മുക്കൂട്ടുതറ-ചാത്തന് തറ വഴിയും ഇവിടെ
എത്താം.റാന്നിയില്‍ നിന്നും 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെച്ചൂച്ചിറ
നവോദയാ സ്കൂള്‍ പരിസരത്തെത്താം. അഞ്ചു മിനിട്ട് നടന്നാല്‍
വെള്ളച്ചാട്ടം കാണാം.
റാന്നിയില്‍ നിന്നും അത്തിക്കയം-കുടമുരുട്ടി-ചെണ്ണ വഴി സഞ്ചരിച്ചാല്‍
അതു നല്ല ഒരു ദൃശ്യാനുഭവം നല്‍കും.
ലോകപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടക്കുന്ന സ്ഥലത്തു നിന്നും
10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം.ചാത്തന്തറവരെ
ബസ്സുണ്ട്.കാറും പോകും.വെള്ളച്ചാട്ടം വരെ ഓട്ടോകള്‍ പോകും
അപകടം ഒളിച്ചിരിക്കുന്ന സ്ഥലമാണ് പെരുംതേനരുവി.മഴക്കാലത്ത്
പാറകള്‍ തെന്നും.നിരവധി പേര് ഇവിടെ അപകടത്തില്‍ പെട്ടു മരിച്ചിട്ടുണ്ട്.
ആത്മഹത്യാ പാറകള്‍ എന്നും പറയാം.
അതിനാല്‍ ദൂരെ നിന്നു കാണുന്നതല്ലാതെ പാറകളില്‍ കയറരുത്. പാറകളിലെ
ചില കുഴികളുടെ സമീപത്തെത്തിയാല്‍ അവയില്‍ നിന്നു നമ്മെ ഏതോഅദൃശ്യ
ശക്തി വലിച്ചു വീഴ്ത്തും എന്നു ചിലര്‍ പറയുന്നു.അടിയില്‍ കൂടി ശക്തിയായി
പായുന്ന വെള്ളം നമ്മെ വലിച്ചു വീഴ്ത്തുന്നതാണന്നു പറയപ്പെടുന്നു.ഏതായാലും
പരീക്ഷിച്ചു നോക്കേണ്ട.
300 അടി താഴേക്കു പതിക്കുന്ന പനം കുടന്ത എന്നൊരു വെള്ളച്ചാട്ടം 200 അടി
താഴേക്കു പതിക്കുന്ന പടിവാതില്‍ എന്നീ രണ്ടു വെള്ളച്ചാട്ടങ്ങള്‍ കൂടി അടുത്തുണ്ട്.
അവയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
വനിതയിലെ വിവരണം

Monday, 14 December 2009
MIini Civil Station under construction
ആര്‍ക്കിറ്റെക്റ്റ് ജി.ശങ്കര്‍ കാണാതെ പോയത്
അര്‍ക്കിടെക്റ്റ് ജി.ശങ്കര്‍ ഫെബ് 25 വ്യാഴാഴ്ച മനോരമയിലെ കോളത്തില്‍
അടുത്ത കാലത്തു പണിതീര്‍ത്ത കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനെ
പുകഴ്ത്തി എഴുതിയതു വായിച്ചു.രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്റ്റ്,
നിശ്ചിത സമയത്തിനു മുമ്പു പണിതീര്‍ക്കാന്‍ സഹായിച്ച മുഴുവന്‍ ആളുകളും
അതിന്റെ ജീവാത്മാവും പരമാത്മാവും ആയ സ്ഥലം എം.എല്‍.എ
അല്‍ഫോന്‍സ് കണ്ണന്താനവും മുക്തകണ്ഠം പ്രശംസ അര്‍ഹ്ഹിക്കുന്നു.
സംശയം ഇല്ല.എന്നാല്‍ ജി.ശങ്കറെ പോലെ ദൂരകാഴ്ച്ചയുള്ള ലോകം
മുഴുവന്‍ ചുറ്റിക്കറങ്ങിയ ഒരു ആര്‍ക്കിടീക്ടില്‍ നിന്നും കുറേ കൂടി
മെച്ചപ്പെട്ട വിമര്‍ശനം പ്രതീക്ഷിച്ചു. കുറ്റം ചൂണ്ടിക്കാട്ടുന്നതു മറ്റുള്ള
സ്ഥലങ്ങളില്‍ ആ ന്യൂനത പരിഹരിക്കാന്‍ വേണ്ടിയാണ്.
നഗരങ്ങളിലും ടൗണുകളിലും ഭാവിയില്‍ മാത്രമല്ല ഇപ്പോള്‍ തന്നെ
വാഹന്‍പാര്‍ക്കിംഗ് വന്‍പ്രശനമാണല്ലോ.കാഞ്ഞിരപ്പള്ളിയിലെ ഉയര്‍ന്ന
കുന്നില്‍ മിനി സ്റ്റേഷന് പണിതപ്പോള്‍ അടിയിലത്തെ ഏതാനും നിലകള്‍
മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സ്റ്റേഷന് ആയി പണിതിരുന്നുവെങ്കില്‍ ടൗണിലെ
വാഹനപാര്‍ക്കിംഗിനു പരിഹാരം ആയേനെ.കൂടാതെ സര്‍ക്കാരിനു
വരുമാനവും.
ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയ ശങ്കറെപ്പോലുള്ള അരാര്‍ക്കിടെക്ടില്‍
നിന്നും ഇത്തരം ഒരു നിര്‍ദ്ദേശം എന്നെപ്പൊലുല്ലവര്‍ പ്രതീക്ഷിച്ചു
.സദയം ക്ഷമിക്കുക
Subscribe to:
Posts (Atom)