പട്ടാളപ്പുഴുക്കളല്ല, വെട്ടും പുഴുക്കള്‍
കട്ട് വേം എന്നറിയപ്പെടുന്ന വെട്ടും പുഴുക്കളാണ് കോട്ടയം ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ പയറുകളും മരച്ചീനിയും മറ്റു
കൃഷികളും തിന്നു നശിപ്പിക്കുന്നതെന്നു തീര്‍ച്ചയായി.വെള്ളാനിക്കര കാര്‍ഷികകോളേജിലെ ഡോ.ഏ.റ്റി.ഫ്രാന്‍സിസ്
ആണ് ഈ കണ്ടെത്തല്‍ നല്‍കിയത്.കളകളും കാര്‍ഷികവിളകളും ഇവ തിന്നു തീര്‍ക്കും.Dichlorvos(Nuvan 76 WSC)
എന്നയിനം കീടനാശിനിയോ(ഒരു ലിറ്റര്‍ വെള്ളത്തില്‍ അര മില്ലിലിറ്റെര് എന്ന തോതില്‍) Decis, Karate, Cymbush എന്നിവ
പോലുള്ള synthetic pyrethroid കീടനാശിനികളും(ഒരു ലിറ്റര്‍ വെള്ളത്തില്‍ അര മില്ലിലിറ്റര്‍)ഇവയെ കൊല്ലും.
ഒരു ഹെക്റ്ററിന് 500 ലിറ്റര്‍ മിശ്രിതം വേണ്ടി വരും.
എന്നാല്‍ ആരംഭത്തില്‍ തന്നെ കണ്ടു പിടിച്ചാല്‍ കീടനാശിനികള്‍ ഉപയോഗിക്കാതെ തന്നെ ഇവയെ നശിപ്പിക്കാം. ആറുതവണ
പടം പൊഴിച്ചാണ് ഈ പുഴുക്കള്‍ വലുതാകുന്നത്.അവസാന ഘട്ടത്തില്‍ ആണ് തീറ്റിഭ്രാന്തു കാട്ടുക. ആക്രമണം കണ്ട ഭാഗത്തെ
കാര്‍ഡ് ബോര്‍ഡ് കോളര്‍ കൊണ്ടു വേര്‍തിരിച്ചാല്‍ കൂടുതല്‍ ഭാഗത്തേക്കു പുഴു കയറില്ല.കോളരിന്റെ അടിഭാഗം മണ്ണില്‍ ഒരിഞ്ചു
താന്നിരിക്കണം.മറ്റേ അറ്റം മണ്ണിനു മുകളില്‍ നില്‍ക്കണം. കണ്ട പുഴുക്കളെ അടിച്ചോ കത്തിച്ചോ കൊല്ലണം.ഇലകള്‍ക്കിടയില്‍
ഒളിച്ചു കിടക്കുന്ന പുഴുക്കളെ കണ്ടെത്തി അടിച്ചു കൊല്ലണം.എന്നാല്‍ കീടനാശിനി ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കാം.
The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്.പരമേശ്വരന് പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്)ശങ്കരപ്പിള്ള എന്നിവരാണ് അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ് പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന് കീഴിലായിരുന്നു എന്നും അക്കാലത്താണ്‍് കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:
Popular Posts
-
മാവേലി നാടുവാണീടും കാലം...എഴുതിയത് കാഞ്ഞിരപ്പള്ളിക്കാരൻ കവി ആധുനിക കാലത്തെ മലയാളി സമൂഹത്തിന്റെ വായന "ഠ"വട്ടത്തിൽ ...
-
മാവേലി മന്നന്റെ രാജധാനി ആയിരുന്ന കാഞ്ഞിരപ്പള്ളി സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള...
-
പെരുംതേനരുവി കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളുടെ അതിര്‍ത്തിയില്‍ ഉള്ള വെള്ളച്ചാട്ടം.പമ്പയുടെ പോഷകനദിയാണ് പെരുംതേനരുവി. നാറാണം മൂഴി പഞ്ചായ...
-
മാവേലിക്കരയുടെ അജ്ഞാത ചരിത്രം "മാവേലിക്കര" എന്ന സ്ഥലനാമത്തിനു നാനൂറുവർഷത്തെ പഴക്കം മാത്രമേ ഉള്ളൂഎന്നു പ്രിയസുഹൃത്ത് ജോർജ്...
-
ചമര കോലാഹലന്‍ മ- തിയാത മന്ന മണവാള- ന് മാവേലി വാണാദിരായന്‍ പകവ- തിക്കു വിചം എരു 1 ക്കു മേല്‍- വിചി......... തിരുവിതാം കൂര് ആര്‍ക്...
-
ഭൂ പരിഷകരണം കൊണ്ടുവന്നത്... നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണം കൊണ്ടു വന്നതു താനാണെന്നു ജസ്റ്റീസ് കൃഷ്ണയ്യരും താനുളപ്പടെയുള്ള മൂന്നംഗസമതിയാണന്നു ...
-
കാഞ്ഞിരപ്പള്ളിയിൽ നിന്നുയർന്ന തിരമാല മാതൃഭൂമി ആഴ്ചപ്പതിപ്പു പാട്ടെഴുത്തു പംക്തിയിൽ(ഒക്ടോബർ 5-11) രവിമേനോൻ ഇളമൺ ഗാഥ രചിച്ച്പ്പോൾ 1953 ലിറങ...
No comments:
Post a Comment