പി.ആർ.എസ്സ് പിള്ളയുടെ തിരമാലയ്ക്ക് വയസ്സ് അറുപത്
വ്യത്യസ്ത നിലകളിൽ ശ്രദ്ധേയമായിരുന്നു 1953 ലിറങ്ങിയ തിരമാല എന്ന മലയാള ചലച്ചിത്രം.
പി.ആർ.എസ്സ്.പിള്ള(1922-1997)യുടെ നിർബ്ബന്ധത്താൽ കാഞ്ഞിരപ്പള്ളി കോടതിയിലെ പ്രമുഖ
അഭിഭാഷകനും തിരുവിതാംകൂറിലെ എം.എൽ.സിയുമായിരുന്ന പിതാവ് പങ്ങപ്പാട്ടു എസ്സ്.രാമനാഥപിള്ള
(1890-1967)കലാസാഗർ ഫിലിംസ് എന്ന ചലച്ചിത്ര നിർമ്മാണ കമ്പനിയ്ക്കു രൂപം നൽകി.സുഹൃത്തുക്കളിലും
ബന്ധുക്കളിൽ നിന്നുമായി അൻപതിനായിരം രൂപായും പിരിച്ചെടുത്തു.കോട്ടയം ജില്ലയിൽ നിന്നുണ്ടായ ആദ്യ ചലച്ചിത്ര
സംരംഭം.പി.സുബ്രഹ്മണ്യം തുടങ്ങിയ മെറിലാണ്ട് സ്റ്റുഡിയോയിലും കാഞ്ഞിരപ്പള്ളി-കൂവപ്പള്ളി പരിസരങ്ങളിലും ആയിരുന്നു
ചിത്രീകരണം.വക്കീലാകാൻ മദിരാശിയിലേക്കയച്ച സീമന്തപുത്രന് അതാകാതെ ചലച്ചിത്രജ്വരം പിടിപെട്ടു തിരിച്ചു വന്നു
തന്നെ ചലച്ചിത്ര നിർമ്മാതാവും കടക്കാരനുമാക്കിയ കഥ അല്പം പരിഭവത്തോടെ രാമനാഥപിള്ള തന്റെ ആത്മകഥയായ
ഒരഭിഭാഷകന്റെ സ്മരണകളിൽ (കറന്റ് 1991) വിവരിച്ചിട്ടുണ്ട്.
ബാക്കി നൽകാനുള്ള പ്രതിഫലം കിട്ടാൻ താമസ്സിച്ചതിനാൽ
വില്ലനായി അഭിനയിച്ച എം.സത്യനേശൻ(പിൽക്കാലത് സാത്യൻ) കൊടുത്ത കേസിന്റെ വിവരം നെറ്റിൽ ഇന്നും ലഭ്യം.
സിനിമയിൽ മാത്രമല്ല,യഥാർത്ഥ ജീവിതത്തിലും സത്യൻ വില്ലനായത് തിരമാലയിലെ അഭിനയത്തെ തുടർന്നാണ്
കാഞ്ഞിരപ്പള്ളി സൗഹൃദ വായനശാലയിൽ നടത്തപ്പെട്ടിരുന്ന നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ പങ്ങപ്പാട്ട് രാമനാഥപിള്ള
ശങ്കരപിള്ളയ്ക്കു സംവിധാനം ചെയ്യാൻ പിതാവു നിർമ്മിച്ച സിനിമയായിരുന്നു തിരമാല.തുടക്കക്കാരനായിരുന്നതിനാൽ ഹിന്ദി-തമിഴ്
സിനിമാരംഗങ്ങളിൽ പരിചയമുണ്ടായിരുന്ന സംഗീത സംവിധായകൻ വിമൽകുമാറിനെ പി.ആർ.എസ്സ് സഹസംവിധായകനാക്കി.
സംവിധായകൻ എന്ന നിലയിൽ പലയിടത്തും വിമൽകുമാറിന്റെ പേരുകാണാം.ചിലയിടങ്ങളിൽ ഇരുവരുടേയും പേരു കാണാം.പിന്നീട്
ഇന്ത്യാ ഗവേർണ്മെന്റിന്റെ പ്രതിരോധ വകുപ്പിൽ ചലച്ചിത്രർമ്മാണത്തിൽ പി.ആർ.എസ്സിനു ജോലി കിട്ടുന്നത് തിരമാലയിലെ
പരിചയം വച്ചായിരുന്നു.ഹോളിവുഡ്ഡിൽ നിന്നും പരിശീലനം നേടിയ എൻ.ആർ.പിള്ളയ് ക്കായിരുന്നു ആദ്യ ഓഫർ.
തരതമ്യേന നിസ്സാര
മായിരുന്ന ശമ്പളത്തെ കുറിച്ചറിഞ്ഞപ്പോൾ, അതിൽ കൂടുതൽ വരുമാനം എന്റെ തെങ്ങിൽ തോപ്പിൽ വീഴുന്ന തേങ്ങ പെറുക്കി വിറ്റാൽ
കിട്ടും എന്നു പറഞ്ഞ് അദ്ദേഹം ആ ജോലി നിരസ്സിച്ചു എന്നു ചിലർ.പിൽക്കാലത്തദ്ദേഹം പൊൻകുന്നം വർക്കിയ്ക്കു വേണ്ടി ചലനം
(മോഹനും ലക്ഷ്മിയും) മകം പിറന്ന മങ്ക എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.ചലനം വർക്കിസ്സാറിനെ സമ്പന്നനാക്കി.കുറേ വസ്തുക്കൾ
വാങ്ങി.മകംപിറന്ന മങ്ക അതെല്ലാം നശിക്കാനും കാരണമായി.
കരുണാകരൻ മന്ത്രിസഭയുടെ കാലത്തു കേരള ചലച്ചിത്രവികസന കോർപ്പറേഷൻ രൂപവൽക്കരിക്ക പ്പെട്ടപ്പോൾ പി.ആർ.എസ്സ്
അതിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു.സുബ്രഹമണ്യം കുമാറിനു വേണ്ടി കാൻസറും ലൈംഗീകരോഗങ്ങളും (1981) എം.കൃഷ്ണൻ നായരുമൊത്തു
മാതൃകാ കുടുംബം(1982) എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.എ.റ്റി യുടെ മഞ്ഞിൽ സുധീർ കുമാറായി അഭിനയിച്ച ശങ്കർ മോഹൻ
പി.ആർ.എസ്സിന്റെ മകനാണ്.രവിഗുപ്തന്റെ നട്ടുച്ചയ്ക്കിരുട്ട് എന്ന ചിതത്തിൽ ഷീലയുടെ നായകനായിട്ടായിരുന്നു അരങ്ങേറ്റം.കാട്ടിലെ പാട്ട്,മൗനരാഗം,
വീണപൂവ് എന്നീ ചിത്രങ്ങളിലും അഭിനയിച്ച ശങ്കർ മോഹൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറായി ശോഭിച്ചു.തിരിയിൽ നിന്നു കോളുത്തിയ
പന്തം.
പുറത്തിറങ്ങിയ കാലത്തെ അദ്ഭുതം,അറുപതുകളിലേയും എഴുപതുകളിലേയും നല്ല ഹോളിവുഡ് ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നത് എന്നെല്ലാം പ്രമുഖ മാധ്യമപ്രവർത്തകനായ എസ്.ജയചന്ദ്രൻ നായർ ഭാഷാപോഷിണി 2013 മാർച്ച് ലക്കത്തിൽ (അടൂരും ടി.ജെ.എസ്സും) വിശെഷിപ്പിക്കുന്നു.ഇരട്ട ക്ലൈമാക്സോടേ പുറത്തിറക്കിയ
ആദ്യമലയാളചിത്രമായിരുന്നു തിരമാല.തിരുവിതാംകൂർകാർക്കു വേണ്ടി ദുഖപര്യ്വസായി.മലബാർക്കു വേണ്ടി സുഖപര്യവസായി.ഫാസലിന്റെ ഹരികൃഷണും എത്രയോ മുമ്പു പിള്ള തിരമാലയിൽ ഈ ടെക്നിക് ഉപയോഗിച്ചു.
ടി.എൻ.ഗോപിനാഥൻ നായർ(1915-1999)
സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ളയുടെ പുത്രനും നാടകകൃത്തും നാടകനടനും ഗ്രന്ഥകാരനും മറ്റുമായിരുന്ന ടി.എൻ.ഗോപിനാഥൻ നായരുടെ
ചൂണ്ടക്കാരൻ എന്ന കഥ പിന്നീട് കടത്തുകാരൻ എന്ന റേഡിയോ നാടകവും പിന്നീട് തിരമാല എന്ന ചലച്ചിത്രവും ആയി.നായികയുടെ പിതാവായി ടി.എൻ
അഭിനയിച്ചു.മലയാളരാജ്യം,മലയാളി,വീരകസരി,സഖി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്ന അദ്ദേഹത്തിന്റെ പി.കെ.മെമ്മോറല് പ്രെസ്സിലെ
മാനേജർ ആയിരുന്നു അടൂർ ഭാസി.അനിയത്തി,പരീക്ഷ,സി.ഐ.ഡി എന്നിവയുടെ കഥകളും ടി.എന്നിന്റേതായിരുന്നു.എന്റെ മിനി,അവസാനത്തെ നാടുവാഴിയുടെ അമ്മ എന്നിവ അദ്ദേഹത്തിന്റ കൃതികളാണ്.പ്രമുഖ സീരിയൽ നടനും കഥാകൃത്തുമായ രവി വള്ളത്തോൾ ടി.എന്നിന്റെ മകനാണ്.സംവിധായകൻ എൻ.ആർ പിള്ളയുടെ മകൾ ഗീത പുത്രവധുവും.
വിമൽ കുമാർ
ചെല്ലാനം കണ്ടകടവുകാരൻ അറയ്ക്കല് എസ്സ്.ജെ.തോമസ് ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറിയിൽ ചീഫ്
ഫോർമാനായിരിക്കെ സിനിമാജ്വരം പിടിപെട്ട് അക്കാലത്തെ പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസ്സിക് ഗായകനായിരുന്ന
ദിഗംബർ വിഷ്ണു പാലൂസ്കറിൽ നിന്നും സംഗീതസംവിധാനം പരിശീലിച്ചു അദ്ദേഹത്തിന്റെ ശിഷ്യയായ ലക്ഷ്മി
ശങ്കറിനെ വിവാഹം ചെയ്ത് വിമൽ കുമാർ എന്ന പേരിൽ മദിരാശിയിലേക്കു കുടിയേറി.തമിഴിൽ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ച ശേഷം സ്വന്തമായി ഒരു ചിത്രം നിർമ്മിക്കാൻ നായകനെ തേടി പരസ്യം നൽകി.ആ സമയത്താണു ജിതിൻബാനർജിയുടെ എഡ്യൂക്കേഷണൽ പിക്ച്ചേർസ്സിന്റെ മാനേജറായി ജോലി നോക്കിയിരുന്ന പി.ആർ.
എസ്സ് പിള്ളയുമായി പരിചയപ്പെടുന്നത്.
No comments:
Post a Comment